പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19043-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19043 |
| യൂണിറ്റ് നമ്പർ | LK/2018/19043 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജലി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉഷശ്രീ |
| അവസാനം തിരുത്തിയത് | |
| 29-11-2025 | 9746988757 |
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പ് phase-2
പി.സി.എൻ.ജി. എച്ച്.എസ്. മൂക്കുതല സ്ക്കൂളിന്റെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ സ്ക്കൂൾ ക്യാമ്പിന്റെ ഉദ്ഘാടനം 23/10/2025 വ്യാഴം , രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ നിർവ്വഹിച്ചു.
THSS വട്ടംകുളം സ്കൂളിലെ KITEMENTOR അഞ്ജലി ടീച്ചർ ക്ലാസ് എടുത്തു. SCRATCH പ്രോഗ്രാം ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം ചെയ്യാനും ഓപ്പൺടൂൺസ് ഉപയോഗിച്ച് കലോത്സവ പ്രെമോ നടത്താനും പരിശീലനം നൽകി .
ക്യാമ്പിൽ നിന്നും 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പ്- phase1
പി.സി.എൻ.ജി. എച്ച്.എസ്. മൂക്കുതല സ്ക്കൂളിൻ്റെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പിൻ്റെ ഉദ്ഘാടനം 28/5/2025 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ നിർവ്വഹിച്ചു. സ്വാഗതം സ്ക്കൂൾ എച്ച്.എം പ്രമോദ് മാഷും ആശംസ സ്ക്കൂൾ മുൻ എസ്. ഐ. ടി സി വിനോദ് മാഷും നന്ദി ഡെപ്യൂട്ടി എച്ച്.എം രാജി ടീച്ചറും പറഞ്ഞു. കുട്ടികൾക്കുള്ള ക്ലാസ്സ് ഐ എച്ച്..ആർ.ഡി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് അഞ്ജലി ടീച്ചറാണ് എടുത്തത്. സ്ക്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ വീഡിയോകളായും റീൽസുകളായും തയ്യാറാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ ക്യാമ്പിൻ്റെ ലക്ഷ്യം.
ലോക പരിസ്ഥിതി ദിനം (ജൂൺ 5)
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ക്യാമ്പസിൽ മര തൈകൾ നട്ടു.








