പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

അറബിക് ക്ലബ്

ഭാഷാകഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവധ തരം ഭാഷാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. ഭാഷാ അറിവുകൾക്കായി വിവിധ ദിനാചരണങ്ങളിൽ കഥ, കവിത, പ്രസംഗം തുടങ്ങിയ മത്സരങ്ങളും വിദ്യാർഥികൾക്കിടയിൽ നടത്തുന്നു. കൂടുതൽ വായിക്കാൻ

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.കൂടുതൽ വായിക്കാൻ

സ്പോർട്സ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

കൂടുതൽ വായിക്കാൻ

ഗണിത ക്ലബ്

ഗണിതം രസകരവും ആസ്വാദ്യകരവും ആകുക എന്ന ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ട്.

ഒരോ വർഷവും ഗണിത ക്ലബ്ബ് ഉദ്ഘാടനവും പ്രവർത്തനങ്ങളും നടന്നു വരുന്നു.കൂടുതൽ അറിയാൻ

മലയാളം ക്ലബ്

പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്താറുണ്ട്.കൂടുതൽ വായിക്കാൻ

SEP CLUB

പ്രകൃതി സംരക്ഷണം ഊർജ്ജ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക പ്രകൃതിയോട് ഇണങ്ങി ജീവിക്കുക പ്രകൃതിയെ സ്നേഹിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളക്ലബ്ബ്.പ്രവർത്തനങ്ങൾ:കൂടുതൽ വായിക്കാൻ

ഹരിത സേന‌

ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.കൂടുതൽ വായിക്കാൻ

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള

ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.കൂടുതൽ വായിക്കാൻ

സ്ക്കൗട്ട്,ഗൈഡ്സ്

ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.

ഇൻഫർമെഷൻ ടെക്കനോളജി(IT)

സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.

എയ്റോബിക്സ്

പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്

പ്രവർത്തിപരിചയ ക്ലബ്

കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്

Many programs were conducted in PMSAMAUPS Karathode as part of English learning process. Some of the curricular as well as co curricular

activities  done in the school are presented below. Read more

ഹിന്ദി ക്ലബ്

വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്.കൂടുതൽ വായിക്കാൻ

സാമൂഹ്യ ശാസ്ത്ര ക്ലബ്

നിരവധി പഠന - പാഠ്യേതര പ്രവർത്തനങ്ങൾ  പി.എം എസ്.എ.എം.എ .യു .പി സ്കൂൾ കാരാത്തോട്ട് -ലെ സാമൂഹ്യ ശാസ്ത്ര ക്ലബിന് കീഴിൽ നടന്നുവരുന്നു. ........കൂടുതൽ വായിക്കാൻ

ഉറുദു ക്ലബ്

ഉറുദുഭാഷാപഠനം എന്നത് ലളിതവും ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആകുന്നതിനുള്ള പ്രവർത്തനങ്ങൾ പി.എം.എസ്.എ.എം.എ.യു പി.എസ്.കാരാത്തോട്ട് - ലെ ഉറുദു ക്ലബ്ബിനു കീഴിൽ നടന്നുവരുന്നു.

ഉറുദു ഭാഷ സ്വായാത്ത മാക്കാനും പ്രയോഗിക്കാനും അവസരങ്ങൾ നൽകുന്ന ക്യാമ്പുകൾ, മത്സരങ്ങൾ തുടങ്ങിയവ നടന്നു വരുന്നു. കൂടുതൽ വായിക്കാൻ

ജെ ആർ സി യൂണിറ്റ്

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. വേങ്ങര എം.എൽ.എ. പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.അഞ്ചാം ക്ലാസിലെ 20 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലുമായി 40 അംഗങ്ങളുണ്ട്.