പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
yoga class

സ്പോർട്സ് ക്ലബ്‌

നമ്മുടെ വിദ്യാലയത്തിലെ ക്ലബ്ബ്കളുടെ കൂട്ടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പോർട്സ് ക്ലബ്ബ്. കുട്ടികളുടെ മാനസികവും കഴിക്കാവുമായ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കുട്ടികളിലെ കായികമായ കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പരിചരണവും പ്രോത്സാഹനവും നൽകി വരുന്നു. കുട്ടികളെ കായികക്ഷമത വളർത്തി കൊണ്ടുവരാനും ആരോഗ്യ പരിപാലനത്തിനും വേണ്ടി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

Anas Edathodika

ആരോഗ്യ കായിക വിദ്യാഭാസത്തിന്റെ പ്രാധാന്യം ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്രമാത്രം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കു അവരുടെ ആരോഗ്യം എതൊക്കെ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്നു. കുട്ടികളുടെ കായികവും മാനസികാവുമായിട്ടുള്ള ഉണർവിന് പലതരത്തിലുള്ള കളികളിലൂടെ സാധിക്കുന്നു.

നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ മനസികവും കായികവുമായിട്ടുള്ള പരിപാലനത്തിന് നിരവധി കായിക മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കൂൾ സ്പോർട്സ്. കൂടാതെ ഫുട്ബോൾ കോച്ചിംഗ്, ക്ലാസ്സ്‌ തല ഫുട്ബോൾ മത്സരം,കബഡി ആൺകുട്ടികൾക്കും. ഖോ ഖോ, ബോൾ പാസ്സിങ്, ത്രോ ബോൾ, ഷട്ടിൽ റൺ റിലേ, ഫെച്ച് ത പ്ലയെർ, തുടങ്ങിയ കളികൾ പെൺകുട്ടികൾക്കും.

അതുപോലെ തന്നെ യോഗ ക്ലാസ്സുകളും.അതുപോലെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുവേണ്ടി യോഗ ക്ലാസുകൾ, എറോബിക് exercise,അതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്പോർട്സ് ചലഞ്ച് കോർണർ. ബാസ്കറ്റ് ബോൾ ചലഞ്ച്, ഷൂട്ടിങ് ചലഞ്ച്, ഗോൾ ചലഞ്ച്, ഹൈറ്റ് ആൻഡ് വൈറ്റ് measurement.

football team
sports day
football coaching
yoga

അതുപോലെ കഴിഞ്ഞ യൂറോ കപ്പ്‌ ഫുട്ബോൾ മത്സരത്തെ തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രവചന മത്സരം നടത്തി വിജയികളെ ഇന്ത്യൻ ഫുട്ബോൾ താരം അനസ് ഇടത്തോടിക നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും സമ്മാന വിതരണം മുൻ കേരള ഫുട്ബോൾ താരം സുബൈർ നിർവഹിക്കുകയും ചെയ്തു.

prize distribution