പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

ശാസ്ത്രലാബ്

സയൻസ് ക്ലാസ്സിൽ ലാബിന് വളരെയധികം പ്രാധാന്യം ഉണ്ട് അത് കൊണ്ട് തന്നെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും സയൻസ് ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരം നൽകുന്നു.

ശാസ്ത്ര ലാബ്

കുട്ടികൾക്ക് താല്പര്യവും ഉത്സാഹവും ഉപകാരപ്രദവുമായ ഒട്ടനവധി പഠന യാത്രകൾക്ക് സയൻസ് ക്ലബ്ബ്‌ നേതൃത്വം നൽകി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാ‌പനത്തിലേക്ക് പഠനയാത്ര നടത്തിയപ്പോൾ

സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്താവുമായി ബന്ധിപ്പിച്ചു നടത്തി.

ശാസ്ത്രദിനാചരണങ്ങൾ
ലാബ് പ്രദർശനം

ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് ലാബ് സാമഗ്രികളെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു ഇത് പരിഹരിക്കാനായി സ്കൂളിൽ ഒരു ലാബ് പ്രദർശനം സംഘടിപ്പിച്ചു.

ബഡിങ്, ഗ്രാഫ്റ്റിങ് എന്നിവയിൽ ഏർപ്പെട്ട വിദ്യാർത്ഥികൾ

ഓൺലൈൻ പഠനകാലത്തും സയൻസ് ക്ലബ്ബ്‌ ഉദ്ഘാടനo ഓൺലൈൻ ആയി നടത്തി കൂടാതെ കുട്ടികൾ വീട്ടിൽ വെച്ച് ക്ലബ്ബ്‌ പ്രവർത്തനങ്ങളിൽ പങ്കാളികളായി.