പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഒരു ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട്
മൈതാനം
കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്.ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട്
സ്കൂളിൽ ആകെ 20 ക്ലാസ്സ് മുറികളിൽ 14 ക്ലാസ്സ്മുറികൾ ഹൈ ടെക്ക് ക്ലാസ്സ് മുറികൾ ആണ്. ഗ്രൗണ്ടിന്റെ കിഴക്ക് വടക്ക് മൂലയിലായി വിദ്യാലയത്തിന്റെ വിവിധ പരിപാടികൾ നടത്തുന്നതിനായി ഒരു സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്.
ആൺകുട്ടികൾക്കായി 4 ടോയ്‌ലെറ്റും 2 യൂറിനറിയും പെൺകുട്ടികൾക്കായി 10ടോയ്‌ലെറ്റുകളും 1 ലേഡീസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റും ഉണ്ട്. കൂടാതെ കയ്യും മുഖവും കഴുകാൻ ആയി വാഷ് ബേസിനും ഉണ്ട്.ഭിന്ന ശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളോട് കൂടിയ 3 ടോയ്‌ലെറ്റും വാഷ് ബേസിനും ഉണ്ട്.
സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്.സ്കൂൾ ബിൽഡിങ്ങിലേക്ക് പുകയും വാസനയും വരാത്ത വിധത്തിൽ ഗ്രൗണ്ടിന്റെ കിഴക്ക് തെക്ക് മൂലയിലായി വിശാലമായ പാചക പുരയും സ്റ്റോറൂമും ഉണ്ട്.
സ്കൂളിൽ സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി എന്നിവയ്ക്കായി പ്രത്യേക ഭാഗങ്ങൾ ഉണ്ട്.
മെയിൻ റോഡിന്റെ വശത്തായത് കൊണ്ട് കുട്ടികൾക്കും സ്റ്റാഫിനും ബസ്സിൽ കയറി സ്കൂളിൽ എത്താം കൂടാതെ സ്കൂൾ സ്റ്റാഫും PTA യും മാനേജ്മെന്റും ഒരുമിച്ച് ലോക്കൽ പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിലെത്താൻ 4 സ്കൂൾ ബസ് ഓടിക്കുന്നുണ്ട്.
സ്കൂളിൽ ശുദ്ധ ജലത്തിനായി രണ്ട് കിണറുകൾ ഉണ്ട് എല്ലാ ബാത്ത്റൂമിലേക്കും അടുക്കളയിലേക്കും കുട്ടികൾക്ക് കൈകഴുകാനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്കും ചെടികൾ നനയ്ക്കാനും ഈ കിണറുകളിൽ നിന്നാണ് ജലം ലഭിക്കുന്നത്.
സ്കൂളിൽ എന്നും നടത്തുന്ന പ്രയർ ദേശീയ ഗാനം അസംബ്ലി എന്നിവ എല്ലാ ക്ലാസ്സിലും കേൾക്കുന്ന വിധത്തിൽ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്കൂൾ മീറ്റിംഗ് ഹാളിലേക്കായി പ്രത്യേകം സൗണ്ട് സിസ്റ്റവും ഉണ്ട്.
സ്കൂൾ മെയിൻ ബിൽഡിങ്ങിൽ മധ്യ നിലയിൽ ഓഫീസും മുകളിൽ ലേഡീസ് സ്റ്റാഫ് റൂമും താഴെ ജന്റ്സ് സ്റ്റാഫ് റൂമും ഒരുക്കിയിട്ടുണ്ട്.