എന്തോ എൻ കാതിൽ കിണുങ്ങി
കാറ്റാർദ്രമായി പാറിടുന്നു
എന്നുമെൻ മുറ്റത്തെ തേന്മാവിൽ
വന്നിരുന്നിളം കാറ്റു വീശുമ്പോൾ
ഉതിർന്നു വീഴുന്നു ഇലകൾ
തേന്മാവു കണ്ണീർ പൊഴിച്ചിടുന്നു
ഇളം കാറ്റേ നിന്റെ നൊമ്പരം
എന്നോട് ചൊല്ലൂ
പൂത്തുലഞ്ഞിക്കായ പൂത്തുനിൽക്കുമ്പോൾ
പൂമണം പെയ്യുന്ന വിണ്ണിൽ
പൂതവും പൂരവും തെയ്യാട്ടമാടുമ്പോൾ
തുമ്പികൾ പാറുന്ന വിണ്ണിൽ
കലകളിൽ കൺമഷി കരിതുകി നിൽക്കുന്ന
കോമരം തുള്ളുന്ന നാട്ടിൽ
പച്ചപ്പിലിളംവെയിൽ
താരാട്ടുപാടുമ്പോൾ ചാഞ്ഞു-
മയങ്ങുന്ന ഗോക്കൾ
മാധുരവീണയിൽ മധുഗീത-
മുണരുമ്പോൾതുള്ളിക്കളിക്കുന്ന
കുയിലിൽ താളത്തിൽ വിരിയുന്ന
നൻമതൻ ശ്രുതിയില്ലേ
പനിനീരുവിരിയുമ്പോൾ തലകുനിച്ചീടുന്ന
ചെടികൾ വിജയത്തിൻ നാളമായ്
ഒരു കാലം ശോഭിക്കുകില്ലേ
ഇളം കാറ്റേ എന്നോട് ചൊല്ലൂ
നിന്നിളം മൗനം