തൂണേരി ഇ വി യു പി എസ്/അക്ഷരവൃക്ഷം/കൊറോണയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പരിസ്ഥിതിയും


ലോകം ഇന്ന് ഒരു മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്. ലോകത്ത് ഉള്ള സകല ജീവജാലങ്ങളുടെയും ആധിപത്യം കൈക്കലാക്കിയ മനുഷ്യന് കിട്ടിയ തിരിച്ചടിയാണ് കൊറോണ എന്ന മാരകരോഗം. ഇത്തിരിപ്പോന്ന ഒരു വൈറസിനു മുന്നിൽ മനുഷ്യൻ പതറുകയാണ്. ഇതിൽ നിന്നും നമുക്ക് മോചനം നേടിയേ തീരൂ.

ലോകമെമ്പാടും വ്യാപിച്ച കോവിഡ് 19 നമ്മുടെ പരിസരങ്ങളിലും എത്തിച്ചേർന്നു. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് സ്കൂൾ അടച്ചുപൂട്ടി അങ്ങനെ ഞങ്ങൾക്ക് സ്കൂളിനെയും കൂട്ടുകാരെയും അധ്യാപകരെയും പിരിയേണ്ടി വന്നു. സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ പ്രധാനമന്ത്രി ഇന്ത്യയിൽ ഒട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു .

ലോക്ക്ഡൗൺ അവസാനിക്കാത്തത് ഞങ്ങളിൽ വലിയ നിരാശയുണ്ടാക്കി. കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റാതെ കൂട്ടിലടച്ച കിളിളെപ്പോലെ ഞങ്ങൾക്ക് വീടിനുള്ളിൽ കഴിയേണ്ടിവന്നു. ഓരോ ദിവസവും കഴിയുമ്പോഴും കോവിഡ് കാരണംമരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു .എങ്കിൽ പോലും നമുക്ക് ഉറപ്പാണ് നമ്മൾ അതിജീവിക്കും എന്നത് .

കേരളത്തിൽ ഒരുപാടുപേർ രോഗമുക്തരായിട്ടുണ്ട് എന്നത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.. ഇതിന് നാം കടപ്പെട്ടിരിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരോടും നിയമപാലകരോടുമാണ് . ലോക്ക്ഡൗണിൽ വീടിനുള്ളിൽ കഴിഞ്ഞ് സഹകരിക്കുക.നമുക്ക് അതിജീവിക്കാം കൊറോണയെ,ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുന്നതിലൂടെ. വികസിക രാജ്യങ്ങളായ അമേരിക്ക, ഇറ്റലി എന്നിവ പോലും ഈ മഹാമാരിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണ്, എല്ലാ ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും . അവിടെ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ കേരളത്തിൽ കുറച്ചുപേർക്ക് മാത്രമേ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളൂ.നമ്മുടെ ആരോഗ്യരംഗം അത്രയ്ക്ക് മെച്ചപ്പെട്ടതാണ് .

ഈ ലോക്ക് ഡൗൺകാലം നമുക്ക് ചില തിരിച്ചറിവുകൾ നൽകിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡിനെ പിന്നാലെ പോകാതെ ,പ്രകൃതിയിലെ വിഭവങ്ങളായ മാങ്ങ, ചക്ക എന്നിവ കഴിക്കാൻ മലയാളികൾ പഠിച്ചു. വാഹനങ്ങൾ പുറത്ത് പോകാതിരിക്കുന്നത് ഇരിക്കുന്നത് അന്തരീക്ഷത്തിലെ മലിനീകരണം കുറച്ചു .ജാതി മതങ്ങൾക്ക് സ്ഥാനമില്ലാത്ത ഒരു ലോകം നാം കണ്ടു. മനുഷ്യൻ എന്ന ഒറ്റ ജാതി മാത്രം .അമ്പലങ്ങളും പള്ളികളും അടച്ചിട്ടു ആൾദൈവങ്ങളെ കാണാനേയില്ല. ആരോഗ്യ പ്രവർത്തകർ മാത്രമാണ് നമുക്ക് രക്ഷകരായിട്ടുള്ളത്. അവരാണ് യഥാർത്ഥ ദൈവങ്ങളെന്ന് നാം തിരിച്ചറിയുന്നു.

ഈ കാലവും നമ്മൾ അതിജീവിക്കും. കൊറോണ മുക്തമായ ഒരു ലോകം ഉണ്ടാവട്ടെ. നമുക്ക് പ്രാർത്ഥിക്കാം പ്രത്യാശിക്കാം....

ആര്യനന്ദ എ.എം.
7 D തൂണേരി ഇ.വി.യു.പി. സ്കൂൾ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം