ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
40501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40501
ബാച്ച്A
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്യാം മോഹൻ
അവസാനം തിരുത്തിയത്
29-10-202540501


LK SUMMER CAMP 2025-

Little Kites 2024 - 2027 batch ന്റെ സ്കൂൾതല ക്യാമ്പ് 26/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭി ക്കുകയും തുടർന്ന് സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ക്യാമ്പ്‌ കോർഡിനേറ്റർ എലിസബത്ത് തോമസ് ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്‌ ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ്മാരായ ജീന ജയിംസ് , ജിൻസി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ littlekites കോ ഓർഡിനേറ്റർ അനു മേരി ജോസഫ് നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.

കുഞ്ഞുകുട്ടികൾക്കായി ഒരുദിനം

2025 ഒക്ടോബർ 13 തിങ്കളാഴ്ച നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അടുത്തുള്ള കുളത്തൂപ്പുഴ ഗവൺമെൻറ് യുപിഎസ് സ്കൂളിലെത്തി എൽ പി 4th സ്റ്റാൻഡേർഡ് കുട്ടികൾക്ക് ബേസിക്സ് ഓഫ് കമ്പ്യൂട്ടർ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കുകയുണ്ടായി കുട്ടികൾ പ്രസന്റേഷൻ ഐടി ലാബിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് അവതരിപ്പിച്ചത്. കുഞ്ഞു കുട്ടികൾക്ക് എന്താണ് ഒരു കമ്പ്യൂട്ടർ എന്നും കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാൻ സാധിച്ചു കൂടാതെ കുട്ടികൾക്ക് ടൈപ്പിംഗ് പ്രാക്ടീസ് നൽകുകയും ചെയ്തു

.................................................................................................................................