ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. കുളത്തുപ്പുഴ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് [1]പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല അനു മേരി ജോസഫ്, ശ്യാം എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു.2022-25 ബാച്ചിൽ 23 വിദ്യാർത്ഥികളും, 2023-26 ബാച്ചിൽ 18 വിദ്യാർത്ഥികളും, 2024-2027 ബാച്ചിൽ 40 വിദ്യാർഥികളും അംഗങ്ങൾ ആയി പ്രവർത്തിച്ചു വരുന്നു

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

2025 സെപ്റ്റംബർ 24 വ്യാഴാഴ്ച കുളത്തുപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ   ഹൈസ്കൂളിൽ  സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന്  സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് വിദ്യാർത്ഥിയായ ഗോകുൽ K S സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. അൽത്താഫ്, ഗോപു എന്നീ വിദ്യാർത്ഥികൾ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട  ക്വിസ് സംഘടിപ്പിച്ചു . 2023-26 ബാച്ച് വിദ്യാർത്ഥിയായ അഞ്ജയ് A സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട്  പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  ശ്രീ ശ്യാം മോഹൻ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ്  എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു നടന്ന ജില്ലാതല poster competition ൽ  രണ്ടാം സ്ഥാനം നേടിയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഞ്ജയ് യെ അനുമോദിച്ചു.സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ആശംസകൾ അറിയിച്ചു.