ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. വിവര വിനിമയസാങ്കേതികരംഗത്ത് അത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ത്തിൻറെ ഭാഗമായി ആയി ഹൈടെക് പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
2019 - 2020 പ്രവർത്തനങ്ങൾ
കർക്കിടക മാസാചരണം
ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം ,ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ ,ഔഷധക്കഞ്ഞി നിർമ്മാണം എന്നിവ നടത്തുകയുണ്ടായി .
ഔഷധക്കഞ്ഞി വിതരണം ബഹുമാനപ്പെട്ട DEO ഉദ്‌ഘാടനം ചെയ്തു . കുട്ടികൾ തന്നെ കൊണ്ടുവന്ന സസ്യങ്ങളിൽ നിന്നും ഔഷധക്കഞ്ഞി ഉണ്ടാക്കിയതും അതിന്റെ നിർമാണത്തിൽ ഭാഗഭാക്കായതും ഔഷധക്കഞ്ഞി രുചിച്ചതും എല്ലാം കുട്ടികൾക്ക് പുതു അനുഭവം ആയിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ഇതിൽ ഭാഗഭാക്കായി .
"
മാതൃ ശാക്തീകരണ പരിപാടി
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ചു സമഗ്ര ,സമേതം ,വിക്ടർസ് ,QR കോഡ് ,സൈബർ സുരക്ഷ എന്നിവയിൽ അമ്മമാർക്ക് അവബോധം ഉണ്ടാക്കുന്നതിനായി ട്രെയിനിംഗ് നടത്തി . SITC പാർവതി ടീച്ചർ കൈറ്റ് മിസ്ട്രസ്സുമാരായ ലയ ടീച്ചർ ,സന്ധ്യ ടീച്ചർ എന്നിവരാണ് ക്ലാസ്സ് എടുത്തത്.""
കാർഷികോത്സവം
ഓണാഘോഷം
സ്കൂൾ യുവജനോത്സവം
ടി ഡി സ്കൂളിലെ ഈ വർഷത്തെ യുവജനോത്സവം 2019 സെപ്റ്റംബർ 23 ,24 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .വിവിധ ഇനങ്ങളിലായി കുട്ടികളുടെ സജീവ പങ്കാളിത്തത്തിൽ വിപുലമായി ആഘോഷിച്ചു
അടൽ ടിങ്കറിങ്ങ് ലാബ് ഉദ്‌ഘാടനവും പഠനോത്സവവും - 2020 ഫെബ്രുവരി 28
2021 - 2022 പ്രവർത്തനങ്ങൾ
പ്രഥമ സ്കൂൾ തല ക്യാമ്പ് 2020 - 2023 ബാച്ച്
T D H S S ലെ 2020 -2023 ബാച്ചിന്റെ പ്രഥമ സ്കൂൾ തല ക്യാമ്പ് 20 / 01 / 2022 ൽ നടന്നു .H M ഇൻ ചാർജ് ആയ ശ്രീമതി പാർവതി ടീച്ചർ (SITC) ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു . RP മാരായ Smt .പ്രിയ, Smt,പാർവതി, Smt.സുധ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . ആനിമേഷൻ സ്ക്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ ഒരു ധാരണ കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
റിപ്പബ്ലിക് ഡേ
ലോക ക്യാൻസർ ദിനം