ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോൽസവം
2025 ജൂൺ 2 ന് സ്‌കൂൾ പ്രവേശനോൽസവം സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ മൂസ കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.ഈ അധ്യയനവർഷത്തെ ഒതുക്കുങ്ങൽ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ടി.എസ് .എ.എം.യുപി സ്കൂൾ മറ്റത്തൂരിൽ വെച്ചതായിരുന്നു നടന്നത്.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ കെ പ്രതാപചന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനം സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി.ടി സൈനുദ്ധീൻ വഹിച്ചു. സ്കൂളിന്റെ അക്കാഡമിക് മാസ്റ്റർ പ്ലാൻ ശ്രീമതി ഫൗസിയ പാലേരി പ്രകാശനം ചെയ്തു.
ശ്രീ അബ്ദുൽ കരീം കുരുണിയൻ, ശ്രീമതി ശാദിയ പർവീൺ, ശ്രീമതി ഹസീന കുരുണിയൻ,
ശ്രീമതി സീനത്ത് ചക്കിപ്പാറ, ശ്രീമതി നുസ്രത് എൻ, ശ്രീമതി റജീന ടി.ടി, ശ്രീമതി ഉമൈമത്ത് കാരി ,ശ്രീ നാസർ കോറാടൻ, ശ്രീ കെ,കെ കമറുദ്ധീൻ, ശ്രീ ഹുസ്സൈൻ നെല്ലിയാളി, ശ്രീ കുഞ്ഞീതു ഉമ്മാട്ട്, ശ്രീ മുഹമ്മദ് അഷ്‌റഫ് മഞ്ഞക്കണ്ടൻ , ശ്രീ മുഹമ്മദ് ഫൈസൽ കങ്കാളത്ത് , ശ്രീമതി അശ്വതി ഇ.എസ്, ശ്രീ സുബ്രമണ്യൻ പുത്തൂർ , ശ്രീ അസ്സൻകുട്ടി എം.സി, ശ്രീമതി ഷീജ എൻ, ശ്രീമതി ആബിദ.പി.കെ, ശ്രീ മുഹമ്മദ് ഫൈസൽ (സ്റ്റാഫ് സെക്രട്ടറി ), ശ്രീ അബ്ദുൽ സമീർ (സീനിയർ അസിസ്റ്റന്റ് ) ശ്രീമതി ബരീറത്ത് (എം.ടി.എ പ്രസിഡന്റ് ) എന്നിവർ ആശംസകളറിയിച്ചു .ശ്രീ മുഹമ്മദ് നിസാർ (പ്രോഗ്രാം കൺവീനർ ) നന്ദി പറഞ്ഞു.
പ്രവേശനോത്സവത്തോടനുബന്ധിച്ചു പ്രശസ്ത മജീഷ്യൻ മലയിൽ ഹംസയുടെ മാജിക് ഷോയും സംഘടിപ്പിച്ചിരുന്നു. മാജിക്കിലൂടെ കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവത്കരണം കൂടി ഉണ്ടായിരുന്നു.
കുട്ടികൾക്ക് രാവിലെ ചായയും സ്‌നാക്‌സും കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉച്ചക്ക് വിഭവസമൃദ്ധമായ ഭക്ഷണവും സ്കൂളിൽ ഒരുക്കിയിരുന്നു.കൂടാതെ ഭക്ഷണത്തിന് ശേഷം പായസവിതരണവും ഉണ്ടായിരുന്നു.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ.
പ്രവേശനോത്സവം വീഡിയോ.
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, ചിത്രരചന, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഔഷധോദ്യാനം തുടക്കം കുറിക്കൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജൂൺ 5,പരിസ്ഥിതി ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ബുൾ ബുൾ, ബണ്ണീസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട് ഗാർഡൻ തയ്യാറാക്കി.
ഫ്രൂട്ട് ഗാർഡൻ വീഡിയോ കാണാം.
വായനാദിനം
2025 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ ജൂലായ് 18 വരെവായനമാസാചരണം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയും എൽ പി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം സങ്കടിപ്പിക്കുകയും ചെയ്തു. മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവിതരണം നടത്തി.


ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ടി.എസ് .എ.എം.യുപി സ്കൂളിൽ നടന്നത്.ഉച്ചക്ക് ശേഷം സ്കൂളിൽ അസംബ്ലി വിളിച്ച് എല്ലാകുട്ടികളും അധ്യാപകരും ഒന്നിച്ച് ചേരുകയും ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ചെയ്തു.സ്കൂളിൽ ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.സൈക്കിൾ റാലി പ്രധാന അദ്ധ്യാപകൻ പ്രതാപചന്ദ്രൻ ഫ്ളാഗ്ഓഫ് ചെയ്തു. പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് , ബുൾബുൾ, ജെ ആർ സി തുടങ്ങി എല്ലാ ക്ലബ്ബിലെയും കുട്ടികൾ പങ്കെടുത്തു.
"ലഹരിക്കെതിരെ ടി.എസ് " എന്നായിരുന്നു ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം.ബോധവൽക്കരണ സൈക്കിൾ റാലി, Games for Fun, Not Drugs. സ്കൗട്സ്, ഗൈഡ്‌സ് & ജെ.ആർ.സി തുടങ്ങിയ ക്ലബ്ബ്കളുടെ റാലി എന്നിവയും ലഹരി വിരുദ്ധ ദിനത്തിലെ പ്രത്യേക പരിപാടികളായിരുന്നു. മാത്രമല്ല. കുട്ടികൾക്കായി പ്ലക്കാർഡ് നിർമാണ മത്സരവും നടത്തിയിരുന്നു.,
ലഹരിവിരുദ്ധപരിപാടിയുടെ വീഡിയോ കാണാം.
സ്കൂൾ ഇലക്ഷൻ

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ജൂലൈ 11 മുതൽ 14വരെ നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള സമയമായിരുന്നു,.
ജൂലൈ 15 നു സൂക്ഷ്മപരിശോധക്കുള്ള തിയ്യതിയായും ജൂലൈ 16 നു നാമനിർദേശക പത്രിക പിൻവലിക്കാനുള്ള ദിവസമായും ചിഹ്നം നൽകാനുള്ള ദിവസമായും നിശ്ചയിച്ചു .
ജൂലൈ 17 മുതൽ 21 വരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ദിവസങ്ങളാണ് .
ജൂലൈ 22 നു തെരഞ്ഞെടുപ്പ് ദിവാസമായും അന്ന് വൈകീട്ട് 3 30 ഓടെ തന്നെ ഫലപ്രഖ്യാപനവും നടത്തും.
-
200px