ജി എം യു പി എസ് വെണ്ണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് വെണ്ണക്കാട്
വിലാസം
വെണ്ണക്കാട്

കൊടുവള്ളി പി.ഒ.
,
673572
സ്ഥാപിതം3 - 4 - 1949
വിവരങ്ങൾ
ഫോൺ0495 2211264
ഇമെയിൽhmgmupsvennakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47464 (സമേതം)
യുഡൈസ് കോഡ്32040302603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ493
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ്‌ കെ. യു
പി.ടി.എ. പ്രസിഡണ്ട്പി. ടി. Sainulabidh
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ. വി
അവസാനം തിരുത്തിയത്
12-01-2022GMUPSVENNAKKAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ' (കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1949 ഏപ്രിൽ 1 നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണിൽ രാമൻകുട്ടിയാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ.ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി.സ്ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടത്.പിന്നീട് വെണ്ണക്കാട്ടിലുള്ള സർക്കാർവക സ്ഥലം പരേതനായ പി.ടി.മൊയ്തീൻ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകൾ വെണ്ണക്കാട്ടിൽ പി.ടി.എ.നിർമിച്ചു നൽകിയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.തുടക്കത്തിൽ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിൽപഠിച്ചിട്ടുണ്ട്.അമേരിക്കയിൽ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.സി.ബാലൻഇവരിൽ പ്രമുഖനാണ്.

ഭൗതികസൗകര്യങ്ങൾ

പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 14 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സീതിക്കുട്ടി മാസ്ററർ -ആദ്യ പ്രധാനാദ്ധ്യാപകൻ

മാന്വൽ മാസ്റ്റർ
എ.കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ
പി.എൻ.രാജപ്പൻ മാസ്റ്റർ
ടി.കെ.ഗംഗാധരൻ മാസ്റ്റർ
വി.അബൂബക്കർ മാസ്ററർ
മാധവൻ മാസ്ററർ
രാമൻകുട്ടി മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.സി.ബാലൻ-സയൻറിസ്ററ്-NASA

വഴികാട്ടി