ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/സന്ദേശം
സന്ദേശം
ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന എന്റെ മനസ്സിൽ നിറയെ അച്ചുവായിരുന്നു. ഞാൻ പതിയെ എന്റെ മകളുടെ ഓർമകളിലേക്ക് നീങ്ങി.ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുന്ന എന്റെ കുഞ്ഞിന്റെ മുഖം ഇന്നും എന്റെ മനസിലൂടെ ഒരു തേങ്ങലായി വെന്തു നീറുകയാണ്. അച്ചു ഞങ്ങളിൽ നിന്നും വിട്ടു പോകാതിരിക്കാൻ ഞങ്ങൾ അവളെയും ഒപ്പം വീടിനെയും ഒന്ന് ശ്രേദ്ധിച്ചാൽ മതിയായിരുന്നു.എന്റെ ബാല്യകാല ജീവിതമല്ലായിരുന്നു എന്റെ ദാമ്പത്യ ജീവിതം.അതു കൊണ്ടുതന്നെയായിരിക്കും എന്റെ നാട്ടുകാരെല്ലാം രാഘവൻ നായരുടെ കൊച്ചുമകൾക്കു ഈ ഗതി വരുമെന്ന് കരുതിയില്ലെന്നു കൂടെ കൂടെ പറയുന്നത്. കക്കാട് എന്ന ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകാലം. അച്ഛൻ, അമ്മ, ഞാൻ, അമ്മു എന്റെ കുഞ്ഞനിയത്തി എന്നിവർ അടങ്ങിയതായിരുന്നു എന്റെ കുടുംബം.അച്ഛൻ വൃത്തിയുടെ കാര്യത്തിൽ നിർബന്ധിതനായിരുന്നു. വീടും പരിസരവും അച്ഛന് എപ്പോഴും ശുചിയോടെയിരിക്കണമായിരുന്നു.അമ്മക്ക് അത് ശീലവുമായിരുന്നു.ഒരു ദിവസം ഞാനും എന്റെ അമ്മുവും കൂടി മണ്ണിൽ കളിച്ചു അത് പോലെ അകത്തുകയറി. അമ്മ അടുക്കളയിൽ നൂറു കൂട്ടം പണിയിലായിരുന്നു.അത്കൊണ്ടു തന്നെ അമ്മയത് ശ്രേദ്ധിച്ചതുമില്ല.അച്ഛൻ വീട്ടിലേക്കു കയറിയതും കാർത്യായനീ എന്ന് വിളിച്ചു അകത്തേക്ക് ഓടി കേറിവന്നു. എന്തൊക്കെയോ പറയുകയും ഞങ്ങളെ ശകാരിക്കുകയും ചെയ്തു. അപ്പോൾ ഞങ്ങൾക്കു നിശ്ചയമായിരുന്നു അച്ഛന് വൃത്തിയോടുള്ള മതിപ്പ്, ഞങ്ങളുടെ കൂടെ മണ്ണിൽ കളിക്കാൻ വരെ അച്ഛൻ വരുമായിരുന്നു. എന്നാൽ, വീടിനുള്ളിൽ വൃത്തിയോടെ മാത്രമേ കയറുകയുള്ളൂ. ഇത് എപ്പോഴും നിലനിന്നു. ഞങ്ങൾ വലുതായി ജോലി കിട്ടി. അമ്മുവിനെ കല്യാണം കഴിപ്പിച്ചു വിട്ടു.പിന്നീട് അമ്മയുടെ കൂടെയുള്ളവർ അനിക്ക് കല്യാണമായില്ലേ എന്ന് ചോദിക്കുന്നതിന് മറുപടിയായി അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം ഞാൻ അനുവിനെ വിവാഹം കഴിച്ചു. ഞാനറിയാതെ തന്നെ എനിക്കും എന്റെ ഭാവി വധുവിനും വേണ്ടി ഒരു വീട് ഉണ്ടാക്കിയിരുന്നു. ഞങ്ങളുടെ വിവാഹം വളരെ നന്നായി നടത്തി. അതിനു ശേഷം അച്ഛൻ വല്ലാതെ അസ്വസ്ഥനായിരുന്നു. കടങ്ങളായിരുന്നു പ്രശ്നം. ഞാനും അച്ഛനും എങ്ങനെയൊക്കെയോ ആകടം വീട്ടി. എന്നാലും അച്ഛൻ അസ്വസ്ഥനായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം അച്ഛന് വല്ലാത്ത നെഞ്ച് വേദന വന്നു. ആശുപത്രിയിലെത്തിച്ച നിമിഷം തന്നെ അച്ഛൻ................ ഡോക്ടർ അപ്പോൾ പറഞ്ഞത് ഒരു 10 മിനിറ്റ് മുൻപേ വന്നിരുന്നെങ്കിൽ.., അതിനു ശേഷം വീട് ഉറങ്ങിയ പോലെ, അല്ല ഉറങ്ങിയതായിരുന്നു. അച്ഛന്റെ മരണം അമ്മയെ വല്ലാതെ അലട്ടി. അതു അമ്മയെ മാനസികമായും ശാരീരിക മായും തളർത്തി. അങ്ങനെ അമ്മയും ഞങ്ങളെ വിട്ടു പോയി. അവിടെ നിൽക്കുന്ന ഓരോ നിമിഷവും എന്നെ അലട്ടുന്നതാണെന്ന് മനസ്സിലാക്കിയായിരിക്കണം അനു മറ്റേ വീട്ടിലേക്ക് താമസം മാറണം എന്ന് വാശി പിടിച്ചതിന്റെ നിദാനം. ഇങ്ങോട്ട് താമസം മാറിയപ്പോൾ ഓർമകളെല്ലാമെന്നിൽ നിന്ന് വിട്ടുപോയി. പിന്നീട് അച്ചു പിറന്നു. അനുവിന് ഒരു ജോലി കിട്ടി. വീട്ടിലുള്ള ഞങ്ങളുടെ പ്രവൃത്തികൾ ഓർക്കുമ്പോൾ എന്റെ തല വേദനിക്കുകയാണ്. ഭക്ഷണം ഒരിടത്തു തുറന്നു കിടക്കുന്നു, ഓരോ വസ്തുക്കളും മറ്റൊരിടത്തു വലിച്ചു വാരി ഇടുന്നു, വീട് മുഴുവൻ പൊടിപടലങ്ങൾ നിറഞ്ഞു കിടക്കുന്നു. അനുവും ഞാനും ജോലി, പണം എന്ന വാക്കുകൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുമ്പോൾ അച്ചുവിനെ കുറിച്ചോ അച്ചുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ ചിന്തിക്കുന്നില്ല. അവളുടെയും വീടിന്റെയും സ്ഥിതി ഞാൻ ഇപ്പോൾ നീറുന്ന മനസ്സോടെ മനസിലാക്കുന്നു. വീടിന്റെ ഈ കിടപ്പു ദിവസങ്ങളോളം നീണ്ടു. വീടിന്റെ ഈ കിടപ്പ് അവനു ഒരു ആഘോഷമായിരുന്നു. എല്ലായിടത്തും അവനൊന്നു തലോടിപ്പോയി. അവന്റെ തലോടൽ എന്റെ അച്ചുവിനുള്ളതായിരുന്നു.വൈകാതെ തന്നെ അവളാ തലോടലിന്റെ ഫലം അനുഭവിക്കാൻ തുടങ്ങി. ആയ സമയം എല്ലാവരെയും പോലെ ഞാനും നമ്മുടെ സേവകനായ, ദൈവമായ ഡോക്ടരുടെ അടുത്തുപോയി. ഡോക്ടർ വളരെ ഭീതിയോടെ എന്നോടായി അവൾ പുറത്തു കാണിക്കുന്നത് ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്നും അത് വൃത്തിഹീനമായ ഇടത്തു നിന്നാണ് പകരുന്നതെന്നും ഡോക്ടർ പറഞ്ഞു. ഇത് ആരോഗ്യവാനായവരെപോലും പരവശനാക്കി മരണത്തിലേക്ക് കൊണ്ട് പോകുന്നതാണ്. ആ ഗുരുതരമായ രോഗമാണ് കോളറ. അച്ചു കൊച്ചല്ലേ, അതു ഡോക്ടറെ ആശങ്ക കൊള്ളിക്കുന്നു. അച്ചുവിന് അപ്പോൾ ഗുരുതരമായിരുന്നു. ആ ഒരു നിമിഷം എന്റെ ജീവിതത്തെ തകർത്തു തരിപ്പണമാക്കിയിരുന്നു. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഡോക്ടർ പറയുന്ന ഓരോന്നും ഞാൻ വാങ്ങിക്കൊണ്ടേയിരുന്നു. ചികിത്സകൾ ഒരുപാടു നടന്നെങ്കിലും ദൈവം ഞങ്ങളുടെ ഈ കരുണയില്ലാ പ്രവർത്തനത്തിനു തന്ന തിരിച്ചടിയായിരിക്കണം. എന്റെ അച്ചുവിനെ കൊണ്ടുപോയി......... അതിനുശേഷം ഞാൻ പാടെ തളർന്നിരുന്നു. എങ്കിലും ഞാൻ ഇപ്പോഴും ഉറപ്പിക്കുന്നു അച്ചുവിന്റെ മരണം, "ശുചിത്വം " എന്ന ആ ഒരു വാക്കിന്റെ പ്രാധാന്യം വളരെ കൃത്യമായി ഓർമ്മിപ്പിക്കുന്നതായിരുന്നു. അനു ഇപ്പോൾ ഗർഭിണിയാണ്. അച്ചുവിന്റെ അവസ്ഥ ഈ കുഞ്ഞിന് ഞാൻ വരുത്തില്ല. ശുചിത്വത്തോടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം. ശുചിത്വത്തിന്റെ അസാന്നിധ്യം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. അത് ഇനി മറ്റാർക്കും ഉണ്ടാകരുത്. അന്നുമുതൽ എപ്പോഴാണെങ്കിലും ഞാനെന്റെ അച്ഛനെ ഒരല്ലലോടെ അല്ലാതെ ചിന്തിച്ചിട്ടേയില്ല..........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ