ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം കൊറോണയെ

നമ്മുടെ നാടിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് ഒരു മോശം കാലഘട്ടത്തിലൂടെയാണ് .നാടെന്നല്ല ഈ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ആയ വൈറസിന്റെ പിടിയിലാണ് .അത് ലോകത്താകമാനമുളള ജന ജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ് . ചൈനയിൽ തുടങ്ങി ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലേക്കും വ്യാപിച്ച ഈ മഹാമാരിയെ നാം അത്ര പ്രാധാന്യം കൊടുത്തില്ല എന്നു വേണം പറയാൻ. തനിക്ക് അനുഭവം വരുമ്പോൾ‍ മാത്രം ഏത് കാര്യത്തിനും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്ന ഇന്നത്തെ മനുഷ്യന്റെ ഒരു മനോഭാവം തന്നെയാണ് ഇന്ന് കാണുന്ന ഈയൊരു പ്രതിസന്ധിക്കും കാരണം എന്ന് പറയാം . ചൈനയിൽ പിടികൂടിയ കൊറോണ ഇന്ന് നമ്മുടെ വീട്ടുപടിക്കൽഎത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം നമ്മുടെ ശ്രദ്ധയില്ലായ്മ തന്നെയാണ് .

കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയെ നേരിടാൻ മരുന്നുകളൊന്നും തന്നെ കണ്ടുപിടിച്ചില്ല എന്ന സത്യം തിരിച്ചറിയുന്ന നമ്മുക്ക് മുന്നിൽ ഇനി ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം പ്രതിരോധം മാത്രമാണ് .വൈറസ് എന്ന മഹാമാരിക്ക് മുന്നിൽ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധം .അതുകൊണ്ടു തന്നെയാണ് ഈ കൊച്ചുകേരളം ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നത് . മുൻനിര ലോകരാജ്യങ്ങളെല്ലാം കോറോണയ്ക്ക് മുന്നിൽ വിറങ്ങലിച്ച് നിന്നപ്പോൾ കേരളം ആകെ ഉണർന്ന് പ്രവർത്തിച്ചു . രാജ്യത്തെ ആദ്യത്തെ കോവിഡ് ബാധ നമ്മുടെ സംസ്ഥാനത്തായിരുന്നു. പഴുതടച്ച ഇടപെടലിലൂടെ കോവിഡിനെ നമ്മുടെ പരിധിയിൽ നിർത്താൻ സാധിച്ചു .

കൊറോണ എന്ന ഈ മഹാമാരിയെ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് .ഇടയ്ക്കിടെ കൈകൾ കഴുകുക , തുമ്മലും ചുമയും ഉള്ളപ്പോൾ മുഖം മറയ്ക്കുക, രോഗമുളളവരുമായുളള സമ്പർക്കം ഒഴിവാക്കുക, അനാവശ്യമായ ആശുപത്രിയാത്ര ഒഴിവാക്കുക, അനാരോഗ്യകരമായ ഭക്ഷണശിലങ്ങൾ ഒഴിവാക്കുക, അനാവശ്യയാത്ര ഒഴിവാക്കുക തുടങ്ങി നാം പാലിക്കുന്ന ശീലങ്ങൾ തന്നെയാണ് കൊറോണയെ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചത് . കൊറോണക്കാലത്തെ അതിജീവിക്കുവാൻ മലയാളഭാഷയിലെ 14സ്വരങ്ങൾക്ക് ഓരോന്നിനും പ്രതിരോധത്തിന്റെ ഓരോ സന്ദേശം താഴെ കുറിച്ച് കൊളളുന്നു.

അ : അകലം പാലിക്കുക ,

ആ  : ആൾക്കൂട്ടം ഒഴിവാക്കാം

ഇ : ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം,

ഈ  : ഈശ്വരതുല്യരാംആരോഗ്യപ്രവർത്തകർ ,

ഉ  : ഉപയോഗിക്കാം മുഖാവരണം

ഊ  : ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ ,

ഋ : ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യുക,

എ  : എപ്പോഴും ശുചിത്വം പാലിക്കാം,

ഏ  : ഏർപ്പെടാം കാർഷികവൃത്തിയിൽ ,

ഐ  : ഐക്യത്തോടെ നിയമങ്ങൾ പാലിക്കാം ,

ഒ  : ഒഴിവാക്കാം യാത്രകൾ ,

ഓ  : ഓടിച്ചുവിടാം കൊറോണയെ ,

ഔ :ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം ,

അം : അംഗബലം കൂറയാതെ നാടിനെ കാത്തിടാം .

റിൻഷാന .
9. സി ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം