ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
20002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20002
യൂണിറ്റ് നമ്പർLK/2018/20002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ലീഡർമുഹമ്മദ് അജ്സൽ
ഡെപ്യൂട്ടി ലീഡർആര്യനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നജീബ്. ഇ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീത. കെ
അവസാനം തിരുത്തിയത്
13-12-202320002


ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022
1 കിരൺ. ടി കെ 2 അവിനാശ്. സി
3 ഹനീന. പി എ 4 റിഫ. സി വി
5 ആര്യലക്ഷ്‍മി. എ ജെ 6 മുഹമ്മദ് അഫ്സൽ. പി എ
7 നന്ദന. കെ വി 8 ചിത്ര. കെ ബി
9 കൃഷ്ണ പ്രിയ. കെ 10 മുഹമ്മദ് ആദിൽ. കെ പി
11 ശിഫാന. എ എൻ 12 വർഷനന്ദ. എം
13 അൻഷിഫ്. പി വി 14 ഫാത്തിമ അബ്ദുൽ ഖാദർ. കെ വി
15 ഫിദ. എ കെ 16 മുഹമ്മദ് സിനാൻ. കെ എൻ
17 മുഹമ്മദ് മിദിലാജ് 18 അബ്ദുള്ള. കെ സി
19 അഭയ് 20 ഫാത്തിമ അഫീഫ
21 ശ്രാവൺ ശശി. കെ 22 മുഹമ്മദ് സിനാൻ. പി എ
23 റിൻസിയ. പി 24 മുഹമ്മദ് അജ്സൽ. ടി വി
25 അഭിജിത്ത്. പി എസ് 26 മുഹമ്മദ് അഫ്ലഹ്. കെ പി
27 ഷജില ഷെറിൻ. ടി കെ 28 സിബിൽ റഹ്മാൻ
29 ആര്യ നന്ദ. ആർ 30 സഫ ഫാത്തിമ. പി
31 മുഹമ്മദ് സഹൽ. കെ ബി

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ടി.കെ ഗോപി
കൺവീനർ ഹെഡ്മാസ്റ്റർ റാണി അരവിന്ദൻ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ശാന്തി
ജോയിൻറ് കൺവീനർ 1 കൈറ്റ് മാസ്റ്റർ നജീബ്. ഇ.വി
ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ് പ്രസീത
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അ‍‍ഞ്ജന
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ശേബ മെഹ്താബ്

പറന്ന‍ുയർന്ന് ക‍ുട്ടിപ്പട്ടങ്ങൾ

വിരൽതുമ്പിൽ കൗതുകം വിടർത്തുന്ന വിവരവിനിമയ സാങ്കേതിക വിദ്യ വർണ്ണ ശഭളമാക്കി കുട്ടി കൂട്ടം പട്ടം പോലെ പറന്നു. കുട്ടി പട്ടങ്ങളുടെ ചരടുകൾ കൈറ്റ്സ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റേയും ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീമ്പ് മാഷിന്റേയും കൈകളിൽ സുരക്ഷിതമായിരുന്നു.ക്ലാസ്സ് മുറിയുടെ വിരസത മറന്ന് ഒരു ദിവസം മുഴുവൻ കുട്ടികൾ ലാപ്പ് ടോപ്പിൽ ഒതുങ്ങി. വിവിധ ഗെയിമിലൂടെ ഓരോ ടാസ്കുകൾ ചെയതു. കണക്ക് കൂട്ടലുകൾ തെറ്റി പോവാതിരിക്കാൻ കാൽക്കുലേറ്റിങ്ങ് ആപ്പ് പരിചയപ്പെട്ടു. തുടർ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാക്കി ഏകദിന ക്യാംപ് സമാപിച്ചു.

പ്രവർത്തനങ്ങൾ

ലൈവായി ലിറ്റിൽ കൈറ്റ്സ്.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് ലൈവായി ആസ്വദിച്ചു 25 ഓളം വരുന്ന അംഗങ്ങൾ - നജീബ് മാഷ്, പ്രീത ടീച്ചർ, ബീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജൂലായ് 31 ന് കുന്ദംകുളo - സി സി ടി.വി സന്ദർശിച്ചു' സ്വീകരണമുറിയിൽ നമ്മുടെ മുന്നിലെത്തുന്ന വാർത്താ വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മനസ്സിലാക്കി.ആരതി വി.ജി ലൈവായി വാർത്താവായിച്ചു.വാർത്തകളുടെ ടെലികാസ്റ്റിംഗ് കണ്ടറിഞ്ഞത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച്.എം. റാണി ടീച്ചർ നിർവ്വഹിക്കുന്നു

ലിറ്റിൽ കൈറ്റ്സ് ഐഡെന്റിന്റി കാർഡ് വിതരണം എച്ച്.എം. റാണി ടീച്ചർ നിർവ്വഹിക്കുന്നു


അമ്മമാരും സ്മാർട്ടാവുകയാണ്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മമാർക്കാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം സംഘടിപ്പിച്ചത് . 'ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം 'എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് MPTA പ്രസിഡണ്ട് ശ്രീമതി ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി PTAപ്രസിഡണ്ട് ശ്രീ ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു.HM റാണി ടീച്ചർ സ്വാഗതവും PTA വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളും അറിയിച്ചു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ് അധ്യാപികമാരായ ഗിരിജ, രാധാമണി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , വിക്ടേഴ്സ് ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിക്കന്നത് ശ്രദ്ദേയമായി ഹൈടെക് വിദ്യാലയമെന്നാൽ ഹൈടെക് അമ്മമാരും കൂടി ചേർന്നതാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടിയിലാണ് വട്ടേ നാട്ലിറ്റിൽ കൈറ്റ്സ് ടീം...

സബ്‍ജില്ല ഐ.ടി മേളയിൽ തിളങ്ങി വട്ടേനാട് ലിറ്റിൽ കൈറ്റ്സ് ടീം

തൃത്താല സബ്ജില്ലയിൽ ഐ.ടി മേളയിൽ ഏഴ് ഇനങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. മലയാളം ടൈപ്പിങ്, സ്ക്രാച്ച് പ്രോഗ്രാമിങ്, എന്നിവയിൽ ഒന്നാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും മറ്റു ഇനങ്ങളിൽ എ ഗ്രേഡും നേടി സബ് ജില്ലയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സബ്‍ജില്ല സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷിന്

പ്രതിഭോത്സവം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷ്

അധ്യാപക ലോകം പ്രതിഭോത്സവം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിൻ സുരേഷിന്. 1500 രൂപ ക്യാഷ് അവാർഡും സർട്ടിക്കറ്റും ലഭിച്ച ഷിബിൻ സുരേഷിന് അഭിനന്ദനങ്ങൾ


ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിബിന് ഒന്നാം സ്ഥാനം

ജില്ലാതല വായനദിന ക്വിസ് മത്സരത്തിൽ വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഷിബിൻ ഒന്നാം സ്ഥാനം നേടി. പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് പി.എം.ജി. സ്കൂളിലാണ് മത്സരം നടന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും

പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്.

സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക പ്രധാനാധ്യാപിക റാണ ടീച്ചർക്ക് കൈമാറി. കൂടാതെ ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെ‍ഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. നജീബ് മാസ്റ്റർ, അനീസ് മാസ്റ്റർ, നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൾ പൂക്കൾ മത്സരം സംഘടിപ്പിച്ചു. ക്ലാസിലെ ലാപ് ടോപ്പുമായാണ് കുട്ടികൾ മത്സരത്തിന് വന്നത്. കുട്ടികൾക്കു് കമ്പ്യൂട്ടറിൽ പൂക്കളം നിർമ്മിച്ചത് പുതിയ അനുഭവമായി

ആനിമേഷൻ സിനിമാ നിമ്മാണം 2019

വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ ഒന്നാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ വ്യാഴായ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും

വട്ടേനാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

02-07-2019ന് വട്ടേനാട് ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. വട്ടേനാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സമഗ്രയുടെ പുതിയ വേർഷനിൽ ടീച്ചിങ് പ്ലാൻ , റിസോഴ്സ് എന്നിവ തയ്യാറാക്കുന്നതിനുമാണ് അധ്യാപകർക്ക് ലിററിൽ കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്

സമ്പൂർണ്ണയിൽ ഒൺലൈൻ സ്പോട് അഡ്മിഷൻ 2019 നടത്തുന്ന ലിറ്റിൽ കൈറ്റ്സ്

ഈ വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണയിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ലഭ്യമാക്കി. ക്ലാസ്സദ്ധ്യപകർ ദിവസങ്ങളോളം ചെയ്യേണ്ടിവരുന്ന ഈ പ്രവർത്തനം അനായാസേന നടപ്പാക്കാൻ ഈ കുഞ്ഞുവിരലുകൾക്ക് സാധിച്ചു. അഡ്മിഷനോട് അനുബന്ധിച്ചിട്ടുള്ള മെയ് 5,6,7 തിയ്യതികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിക്കുകയും 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ തത്സയം സമ്പൂർണ്ണയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ അത്യുത്സാഹത്തോടെ നടപ്പിലാക്കാനും സാധിച്ചു.

ഇൻസ്റ്റാലേഷൻ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇൻസ്റ്റാലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹൈടെകിന്റെ ഭാഗമായി സ്കൂളിലെ ക്ലാസ് റൂമിലേക്ക് ലഭിച്ച 41 ലാപ്പ്ടോപ്പും ലാബിലെ ലാപ് ടോപ്പുകളും കമ്പ്യൂട്ടറുകളും ഫെസ്റ്റിന്റെ ഭാഗമായി പുതിയ OS ഉബുണ്ടു 18.04 കൈറ്റ് മാസ്റ്റർ നജീബ് മാഷിന്റെയും മിസ്ട്രസ് ബീന ടീച്ചറുടേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇൻസ്റ്റാൾ ചെയ്തു. കൂടാതെ ഹയർ സെക്കണ്ടി കെമിസ്ട്രി അധ്യാപക ട്രെയിനിങ്ങിന് വന്ന അധ്യാപകരുടേയും ലാപ്ടോപ്പുകൾ Os ഇൻസ്റ്റാൾ ചെയ്ത് മാതൃകയായി