ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവിപത്തിനെ തുടച്ചു നീക്കാൻ നമ്മളേവരും ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ആണ് രോഗപ്രതിരോധം എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്. ഏതൊരു രോഗത്തെയും ചെറുക്കുന്നതിന് പ്രതിരോധശേഷി കൂടിയേ തീരൂ. അതിനായി നമുക്ക് വ്യക്തിശുചിത്വം, സാമൂഹിക അകലം, മുഖാവരണം, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം, ചിട്ടയായ വ്യായാമം, വിനോദം, ശരിയായ ഉറക്കം, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ഇനി വരുന്ന തലമുറയെ എല്ലാ അർത്ഥത്തിലും കുറ്റമറ്റതാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമയോടെ പ്രതിരോധിച്ചു മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം