ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/അവൻ അതിശക്തനാണ്

Schoolwiki സംരംഭത്തിൽ നിന്ന്
അവൻ അതിശക്തനാണ്

മദ്യ നിരോധനം നടപ്പാക്കി. വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ചു. വിവാഹം ലളിതമായും നടത്താമെന്ന് പഠിപ്പിച്ചു. 80% ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നെന്ന് തെളിയിച്ചു. ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കി. ശൂദ്ധ വായു നിറഞ്ഞു.യാത്രകൾ മിക്കതും അനാവശ്യമായിരുന്നെന്ന് കാണിച്ചു തന്നു. കുട്ടികൾ ജങ്ക് ഫുഡ്‌ മറന്നു. വീട്ടിലെ ഭക്ഷണം എത്ര രുചികരമെന്ന് തിരിച്ചറിഞ്ഞു . വീട്ടുകാർ അന്യോന്യം കണ്ടുതുടങ്ങി. ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി. ഭാരതം വിദേശ രാജ്യങ്ങളോട് കിട പിടിക്കുന്നത് തന്നെയെന്ന് നമ്മൾ കണ്ടു. എത്ര സമ്പത്ത് ഉണ്ടായാലും മരണശേഷം കിടക്കാനുള്ള ആറടി മണ്ണിന്റെ അത്ര വില ഒന്നിനുമില്ലെന്ന് മനസ്സിലാക്കി. അടുക്കളയിൽ ത ളക്കപ്പെട്ടവരുടെ മനസ്സിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. സാധിക്കില്ലെന്നുറച്ച് അവഗണിച്ച പലതും കോവിഡ് 19 നമ്മളെക്കൊണ്ട് ചെയ്യിച്ചു.ആ വിനാശകാരിക്ക് പിറവി കൊടുത്തത് മനുഷ്യന്റെ ആർത്തിയും അനാസ്ഥയുമാണ്. എങ്കിലും എത്ര ശക്തനാകിലും നമ്മുടെ കയ്യിലെ ഏറ്റവും ശക്തമായ ആയുധം നമ്മൾ കോവിഡ് 19 എന്ന ശത്രുവിനെതിരെ കയ്യിലെടുത്തു -ഇച്ഛാശക്തിയും ഐക്യവും.

അർച്ചന രാജ്
9 C ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം