ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ സ്വത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ സ്വത്ത്

ഇന്ന് ചാരു വളരെയധികം സന്തോഷവതിയാണ് . കാരണം അവളുടെ അച്ഛൻ നാളെ ഗൾഫിൽ നിന്നും വരും . അവൾ നേരത്തെ കിടന്നുറങ്ങി . പക്ഷേ രാവിലെ എണീറ്റപ്പോൾ അവൾക്ക് എണീക്കാൻ കഴിയുന്നില്ല ഭയങ്കര തലവേദന തണുപ് അനുഭവപ്പെടുന്നത് പോലെ തോന്നി .കുറെ നേരമായിട്ടും എണീക്കാത്തത് കൊണ്ട് ചരുവിന്റെ അമ്മ വിളിച്ചു പറഞ്ഞു ; 'ചാരു...... സമയം എട്ട് മണി കഴിഞ്ഞു ഇന്ന് സ്‌കൂൾ ഉള്ള കാര്യം അറിയില്ലേ ?ഒന്നെണീച്ചേ '. എന്ന് പറഞ്ഞു വീണ്ടും ജോലിയിൽ മുഴുകി .പക്ഷേ സമയം കുറെ ആയിട്ടും അവൾ എണീക്കാത്തത് കണ്ട അമ്മ അവളുടെ അടുത്തേക്ക് ചെന്നു .അവൾ വിറക്കുന്നുണ്ടായിരുന്നു .അവളുടെ നെറ്റിയിൽ തൊട്ട് നോക്കി അമ്മ പറഞ്ഞു ; 'നല്ല പനി ഉണ്ടല്ലോ ?.അമ്മ ഒരു ചുക്ക് കാപ്പികൊണ്ട് വരാംഎന്ന് പറഞ്ഞു . കുറച്ചു സമയത്തിന് ശേഷം അമ്മ ചുക്ക് കാപ്പിയുമായി വന്നു . അപ്പോഴും പൊള്ളുകയാണ് . അമ്മ പറഞ്ഞു ;'നമുക്ക് ഹോസ്പിറ്റലിൽ പോകാം , ഇന്ന് വൈകുന്നേരമല്ലേ അച്ഛൻ വരുന്നതെന്ന് പറഞ്ഞു .അങ്ങനെ അവർ ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറഞ്ഞു ;' മരുന്നെല്ലാം എഴുതിയിട്ടുണ്ട് , പക്ഷേ ശുചിത്വം പാലിക്കണമെന്ന് പറഞ്ഞു . അങ്ങനെ അവളുടെ അച്ഛൻ വന്നു . അവളുടെ പനിയും മാറി . സന്തോഷമുള്ള രാവുകൾ വീണ്ടും വന്നു .അങ്ങനെ ഒരു ദിവസം അവളുടെ അച്ഛൻ പറഞ്ഞു ;'നമുക്ക് നാളെ ഒരു ട്രിപ്പ് പോയാലോ ?. എല്ലാവർക്കും സന്തോഷമായി അങ്ങനെ ട്രിപ്പിന്റെ തലേ ദിവസം അവൾ മണ്ണിൽ കളിച്ചു അവളുടെ നഖങ്ങൾക്കിടയിലെല്ലാം ചെളി കയറി . അവൾ ആ കൈ കൊണ്ട് തന്നെ ആഹാരം കഴിച്ചു . ശുചിത്വം പാലിക്കാതെയായി . അങ്ങനെ അവൾക്ക് വീണ്ടും പനി പിടിച്ചു . അവളുടെ ട്രിപ്പും മുടങ്ങി .അപ്പോൾ അവൾ പറഞ്ഞു "വൃത്തി നമ്മുടെ സ്വത്ത്"...

ഫാത്തിമ ഫിദ പി .വി
7 ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ