ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ പാരിസ്ഥിതിക മലിനീകരണവും മനുഷ്യന്റെ പങ്കും

Schoolwiki സംരംഭത്തിൽ നിന്ന്
പാരിസ്ഥിതിക മലിനീകരണവും മനുഷ്യന്റെ പങ്കും
കൂട്ടുകാരെ നിങ്ങൾ ഓർക്കുന്നുണ്ടോ നമ്മുടെ പ്രകൃതിയുടെ പഴയ കാല അവസ്ഥ യെ കുറിച്ച്. എന്തൊരു സുന്ദരി ആയിരുന്നു എന്നറിയോ. ചങ്ങമ്പുഴ കവിതകളിലും എം ടി വാസുദേവൻ നായരുടെ കണ്ണാന്തളി പൂക്കളുടെ കാലം എന്ന കഥയിലും എല്ലാം ഞാൻ വായിച്ചറിഞ്ഞ പ്രകൃതി ഇങ്ങനെ ആയിരുന്നില്ല. പച്ച പുതച്ച വയലുകൾ, തെളി നീരൊഴുകുന്ന കണ്ണാടി പുഴകൾ... കൂടാതെ ഇടവപാതിയും തുലാവർഷവും,ശൈത്യവും ഹേമന്തവും വേനലും എല്ലാം കാലം തെറ്റാതെ വന്നു പോയിക്കൊണ്ടിരുന്നു. ഓണക്കാലങ്ങളിൽ വേലിപ്പടർപ്പുകളിൽ കണ്ണാന്തളിയും പാട വരമ്പുകളിൽ തുമ്പയും കൊയ്തു മെതിക്കാറായി പാടങ്ങളിൽ നെല്കതിരുകളും.. അന്നൊക്കെ പത്തായങ്ങളിൽ എന്നും നെല്ലുണ്ടാവുമായിരുന്നത്രെ. തുമ്പി, പൂമ്പാറ്റ, കുയിൽ കാക്ക, മയിൽ തുടങ്ങി എല്ലാം നമ്മുടെ വീട്ടു മുറ്റത്തെത്തുമായിരുന്നു, അന്നത്തെ കുഞ്ഞുങ്ങളോട് കൂട്ട് കൂടാൻ. ചക്കര മാമ്പഴംപഴുത്തു തുടങ്ങിയാൽ അണ്ണാറക്കണ്ണന്മാർ കുഞ്ഞുങ്ങൾക്ക് വേണ്ടി അത് താഴേക്കു ഇട്ടു കൊടുക്കുമായിരുന്നത്രെ... എല്ലാം കേക്കുമ്പോൾ കൊതി ആവുന്നുണ്ടല്ലേ. പക്ഷെ ഇതൊക്കെ നഷ്ടപ്പെടുത്തിയത് നമ്മൾ തന്നെ അല്ലെ.

പ്രകൃതിയുടെ സന്തുലിതാവസ്‌ഥ നശിപ്പിച്ചതിൽ മനുഷ്യന് ഉള്ള പങ്ക് വലുതാണ്. അത്യാഗ്രഹം ആണ് എല്ലാത്തിനും കാര്യം. നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ എന്ന് കേട്ടിട്ടില്ലേ. അത് സത്യം അല്ലെ. കവികൾ ക്രാന്ത ദർശികൾ ആണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. വരാൻ പോവുന്ന കാര്യങ്ങൾ അവർ എവിടെയൊക്കെയോ കുറിച് വച്ചു. അതൊന്നും കാണാൻ ആരും തയ്യാറായില്ല. പ്ലാസ്റ്റിക് ഉപയോഗം കൂടി കൃഷി കുറഞ്ഞു കൂടാതെ പ്രകൃതിയെ നശിപ്പിക്കാൻ ആയി മനുഷ്യൻ വിഷപ്പുക തുപ്പുന്ന ഫാക്ടറികളും മറ്റും കെട്ടിപ്പൊക്കി. ഇതൊക്കെ മതിയായിരുന്നു നമ്മുടെ പരിസ്ഥിതി മലിനമാവാൻ എന്നിട്ടും നിർത്തിയില്ല നമ്മുക്ക് ഇന്ന് എന്താണ് ഉള്ളത് കാണാൻ കേൾക്കാൻ അനുഭവിക്കുവാൻ നമ്മുടെ പൂർവികർക്ക് അവരുടെ പൂർവികർ നൽകിയ എന്തെങ്കിലും അവർ ബാക്കി വച്ചിട്ടുണ്ടോ നമുക്കായി നമ്മുടെ ഭാവി തലമുറക്കായി. ഇല്ല ഒന്നുമില്ല കുറെ അസുഖങ്ങൾ അല്ലാതെ കുറെ മാലിന്യം അല്ലാതെ മറ്റൊന്നും കരുതി വച്ചിട്ടില്ല ഇതിനൊക്കെ അറുതി വരണം നമുക്ക് പഴമ മതി.

നമ്മുടെ പ്രകൃതിയെ നമുക്ക് രക്ഷിക്കാം വയലാറിന്റെ വള്ളത്തോളിന്റെ വൈലോപ്പിള്ളി യുടെ ചങ്ങമ്പുഴ യുടെ പ്രകൃതി വെറും വർണനകൾ മാത്രം ആയി പോവരുത് നമ്മുടെ മക്കൾക്കായി അവരുട നല്ല ഭാവിക്ക് വേണ്ടി വീണ്ടും നമുക്ക് പ്രകൃതിയിലേക്കിറങ്ങാം മൊബൈൽ ഗെയിം ഇന്റർനെറ്റ്‌ ഉപേക്ഷിച്ചു കൃഷി തുടങ്ങാം ഓല പമ്പരവും പീപ്പിയും കൊണ്ട് കളിച് നമ്മുടെ കണ്ണും മനസ്സും നമുക്ക് സംരക്ഷിക്കാം ജങ്ക് ഫുഡ്സ് ഒഴിവാക്കി നമ്മുടെ തൊടിയിലെ ചേമ്പും ചേനയും കൃഷി ചെയ്തു നമുക്ക് കഴിക്കാം നമ്മുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാം. കരുതി വക്കാം വരും തലമുറക്കായി, ഒരു പിടി മണ്ണും ഒരു തുള്ളി വെള്ളവും മാലിന്യമില്ലാതെ....
അനുശ്രീ റനീഷ്. സി
5.ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം