ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/സത്യസന്ധതയുടെ പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
സത്യസന്ധതയുടെ പ്രതിഫലം

ഒരു രാജ്യത്തു ദരിദ്രനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു .ബാബു എന്നായിരുന്നു അയാളുടെ പേര് .അതേഹത്തിനു വളരെ തുച്ഛമായ കൂലിയാണ് കിട്ടിയിരുന്നത് .നല്ല ഒരു ജോലിയും കൂടുതൽ വരുമാനവും അദ്ദേഹം സ്വപ്നം കണ്ടു .അയാൾ തന്റെ ദാരിദ്ര്യം മാറാൻ വേണ്ടി എന്നും ദൈവത്തോട് പ്രാർത്ഥിച്ചു .അങ്ങനെയിരിക്കെ ആ രാജ്യത്തെ രാജാവിന്റെ നൗകയുടെ അറ്റകുറ്റ പണികൾ ചെയ്യുന്നതിനായി മരപ്പണിക്കാരനെ ക്ഷണിച്ചു .നൗകയുടെ പുറമെയുള്ള കുറച്ച പണികൾ ഉണ്ട് എന്നും അത് ചെയ്തു പൂർത്തിയാക്കിയാൽ നൂറു സ്വർണനാണയം പ്രതിഫലമായി തരാം എന്ന് പറഞ്ഞു മരപ്പണിക്കാരന് സന്തോഷമായ് തന്റെ കഷ്ടപ്പാടിന് കുറച്ച ആശ്വാസമായല്ലോ എന്നോർത്ത് . അങ്ങനെ രാജാവ് പറഞ്ഞത് പോലെ അയാൾ തന്റെ ജോലി ആരംഭിച്ചു നൗകയുടെ പുറമെയുള്ള പണികളെല്ലാം വളരെ മനോഹരമായി പൂർത്തിയാക്കിയ ശേഷം നൗകയുടെ ഉള്ളിൽ കയറിനോക്കിയ അയാൾ ഞെട്ടിപോയി ! അതിനുള്ളിൽ ഒരു വലിയ ദ്വാരം അയാൾ വേഗം തന്നെ അത് ശെരിയാക്കി , ദ്വാരം അടച്ചു നൗക സുരക്ഷിതാമാക്കി. പിറ്റേന്ന് രാജാവും കുടുംബവും നൗകയിൽ കയറാനെത്തി അതിമനോഹരമായ നൗക കണ്ട രാജാവിന് വളരെ സന്തോഷമായി .എന്നാൽ നൗകയുടെ ഉള്ളിൽ കയറിയ രാജാവ് അത്ഭുദപ്പെട്ടു ഉള്ളിൽ ഒരു ദ്വാരം വളരെ സുരക്ഷിതമായി നന്നാക്കിയിരിക്കുന്നു .മരപ്പണിക്കരെന്റെ ആത്മാര്ഥതയിൽ അദ്ദേഹത്തിന് സന്തോഷം തോന്നി .<
രാജാവ് ആ മരപ്പണിക്കാരനെ വിളിച് അഞ്ഞൂറ് സ്വർണ നാണയം പ്രതിഫലമായി നൽകി . തനിക്കു പറഞ്ഞിരുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ഇതെന്ന് മരപ്പണിക്കാരൻ രാജാവിനോട് പറഞ്ഞു .അദ്ദേഹത്തിന് വളരെ സന്തോഷമായി അദ്ദേഹം പറഞ്ഞു നിന്റെ ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും ഉള്ളതാണ് ഈ പ്രതിഫലം .കൂടാതെ കൊട്ടാരത്തിലെ മരപ്പണികൾ ഇനി നിന്നെയാണ് ഏൽപ്പിക്കാൻ നാം തീരുമാനിച്ചിരിക്കുന്നത് . തന്റെ പ്രാർത്ഥനകൾ കേട്ടതിനു മരപ്പണിക്കാരൻ ദൈവത്തോട് നന്ദി പറഞ്ഞു .

സഫ്‌വാൻ എം കെ
4 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ