ജി.എൽ.പി.എസ് കോഴിപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയുടെ യുടെ കിഴക്കൻ മേഖലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് തനതായ മുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു വിദ്യാലയമാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കോഴിപ്പാറ.
| ജി.എൽ.പി.എസ് കോഴിപ്പാറ | |
|---|---|
| വിലാസം | |
കോഴിപ്പാറ കോഴിപ്പാറ പി.ഒ. , 678557 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1961 - - |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpskozhippara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21309 (സമേതം) |
| യുഡൈസ് കോഡ് | 32060400902 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റുർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ചിറ്റുർ |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗ്രേസ് ആൻറ്റോ റെജിന സെലിൻ |
| പി.ടി.എ. പ്രസിഡണ്ട് | തോമസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1915 കോഴിപ്പാറയിൽ ആദ്യമായി നാലാംതരം വരെ ഒരു സ്കൂൾ സർക്കാർ തലത്തിൽ തുടങ്ങി. അക്കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സർക്കാർ സ്കൂളിനു വേണ്ടി സ്വപ്നം കണ്ടു കൊണ്ടിരുന്ന സമയത്ത് സ്വന്തമായി സ്ഥലം കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്നുസർക്കാർ നിർദേശിച്ചു.അപ്പോഴാണ് ശ്രീ അത്ഭുത സാമി ഫ്രീ സറണ്ടർ ആയി ഭൂമി നൽകിയത് ആദ്യം എൽ പി യും യും പിന്നീട് യുപി യുമായി. അത് ഹൈസ്കൂളായി ഉയർത്തിയപ്പോൾ സ്ഥലം മതിയാകാതെ വന്നപ്പോൾ വീണ്ടും ശ്രീ അർപ്പുത സാമി സ്ഥലം ഫ്രീ സറണ്ടർ ആയി നൽകി. ഹൈസ്കൂളായി ഉയർത്തിയപ്പോൾ 1960 -61നു ഒന്നു മുതൽ നാലു വരെ ക്ലാസുകൾ എൽപി ആയി വേർതിരിക്കാൻ വേണ്ടി വന്നപ്പോൾ കോഴി പാറയിൽ പാറ ക്കാർ വീട്ടിൽ ദുരൈ സാമി എന്ന വ്യക്തി എൽപി സ്കൂളിന് സ്ഥലം ഫ്രീ സറണ്ടർ ആയി നൽകി . സർക്കാർ കെട്ടിടം പണിയുകയും ചെയ്തു.15 ക്ലാസ് മുറികൾ ഉൾപ്പെടെ പണി പൂർത്തിയായി .1960_61ഇൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് എൽ പി എന്ന പേരിൽ തുടങ്ങി . തമിഴ് മീഡിയത്തിൽ രണ്ടു ഡിവിഷനുകൾ കൾ വീതവും മലയാളത്തിൽ ഓരോ ഡിവിഷൻ വീതവും ആകെ 12 ക്ലാസുകൾ കൾ പ്രവർത്തനമാരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പൊന്നമ്മ | 1995-98 |
| 2 | ഗോപിനാഥൻ | 1998-2000 |
| 3 | മേരി | 2000-2004 |
| 4 | കതിരേശൻ | 2004-2005 |
| 5 | കന്തസ്വാമി | 2005-2006 |
| 6 | അനന്തകുമാർ | 2006-2008 |
| 7 | ജോൺ പീറ്റർ | 2008-2010 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വടകരപ്പതി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് -അനിൽകുമാർ
വഴികാട്ടി
- പാലക്കാട് ടൗണിൽ നിന്നും കഞ്ചിക്കോട് -മേനോൻപാറ- വേലന്താവളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ -അത്തിക്കോട്- മേനോൻപാറ- വേലന്താവളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- വേലന്താവളം നിന്നും നാല് കിലോമീറ്റർ മേനോൻപാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം