ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/ശുചിത്വവും ഭക്ഷണവും ആരോഗ്യത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ഭക്ഷണവും ആരോഗ്യത്തിനായി

ഓരോ ജീവജാലങ്ങളുടെയും നിലനിൽപ്പിന് പരിസ്ഥിതി അനിവാര്യഘടകമാണ്. ശുദ്ധവായുവുള്ളതും വൃത്തിഉള്ളതുമായ പരിസ്ഥിതിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ. പരിസ്ഥിതി മലിനീകരണമുണ്ടാകുമ്പോഴാണ് മനുഷ്യനും മറ്റുജീവജാലങ്ങൾക്കും നാശങ്ങൾ സംഭവിക്കുന്നത്. പരിസ്ഥിതി മലിനീകരണത്തിൽ ഉൾപ്പെടുന്നവയാണ് ശബ്ദം, ജലം, വായു, പ്ലാസ്റ്റിക് എന്നിവയുടെ മലിനീകരണം.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതാണ് വ്യക്തിശുചിത്വം. അതുപോലെതന്നെ ആ വ്യക്തി താമസിക്കുന്ന ചുറ്റുപാടും ശുചിത്വമുള്ളതായിരിക്കണം. ഓരോ വ്യക്തിയുടെയും ചുറ്റുപാട് ശുചിത്വമുള്ളതാണെങ്കിൽ രോഗങ്ങൾ വരാതിരിക്കാനും സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാനും നമുക്ക് കഴിയും. പരിസ്ഥിതി ശുചിത്വത്തിൽ പെടുന്നവയാണ് ട്രൈഡേ ആചരണം.

രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാകണമെങ്കിൽ പോഷകാഹാരവും ആവശ്യത്തിനുള്ള ജലവും ശരീരത്തിന് ആവശ്യമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇലക്കറികൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. കഴിയുന്നതും ബേക്കറികൾ, മധുരപലഹാരങ്ങൾ, ജംഗ് ഫുഡ്‌ എന്നിവ ഒഴിവാക്കുക. ഓരോ കാലാവസ്ഥക്കും അനുസൃതമായ ഭക്ഷണം (പഴങ്ങൾ, കിഴങ്ങുകൾ, പയർവർഗ്ഗങ്ങൾ)നമുക്ക് സുലഭമായി കിട്ടുമ്പോൾ അത് നമ്മൾ കഴിക്കാൻ ശീലിക്കുക.

ആര്യാദേവി
9 B ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം