ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/ചേർന്നിരിക്കാൻ അകന്നിരിക്കാം
ചേർന്നിരിക്കാൻ അകന്നിരിക്കാം
ലോകം ഇന്ന് സ്വന്തം വീടുകൾക്ക് ഉള്ളിൽ വിശ്രമത്തിലാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് 'കറുത്ത മരണം' എന്ന് നമ്മുടെ പൂർവികർ വിശേഷിപ്പിച്ച പ്ലേഗ് കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്തപ്പോൾ ആ മഹാമാരിക്കു മുന്നിൽ മനുഷ്യന് പകച്ച് നിൽകേണ്ടി വന്നു. എന്നാൽ നമ്മെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ തികച്ചും ആശങ്ക നിറഞ്ഞ് നിൽക്കുകയാണ് ഇന്ന് ജനം. ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കരുതലോടെ തുരത്താൻ നമുക്ക് സമ്പർക്ക വിലക്ക് പാലിച്ചേ തീരൂ. അതിനാൽ ഈ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയണമെന്ന നിർദേശം പാലിക്കാൻ നാമെല്ലാം ബാധ്യസ്ഥരാണ്. സാമൂഹിക അകലവും ശുചിത്വവും പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമെന്നതിൽ ആർക്കും ഒരു സംശയവുമില്ല ഓരോ കാലത്തും ഓരോ മഹാമാരി വന്ന് ഭൂമുഖത്തെ നേരിടുന്നു അതിനെല്ലാം മനുഷ്യൻ പ്രതിവിധി കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ ഓരോന്നിൽ ജയിക്കുമ്പോൾ പുതിയ വെല്ലുവിളികൾ മനുഷ്യന് നേരെ ഉയരുന്നു. കോവിഡിനും മനുഷ്യന് പ്രതിവിധി കണ്ടത്താമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുവരെ നമുക്ക് വേണ്ടി സ്വന്തം ജീവിതം പോലും വകവെക്കാതെ അടിയുറച്ച് പ്രയത്നിക്കുന്ന സർക്കാറിനോടും പൊലീസുകാരോടും നമുക് സഹകരിച്ച് വീട്ടിലിരിക്കാം. മുൻ കാലങ്ങളിൽ ഒട്ടേറെ ദുരന്തങ്ങളെ അതിജീവി വിച്ചവരാണ് നാo. അതിജീവനമെന്നത് കേരളത്തിൻ്റെ മറുപേരാണെന്ന് തെളിയിക്കാനുള്ള അവസരമാണിത്. അത് നാം പൂർണ്ണമാക്കേണ്ടതുണ്ട്. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ നമുക്ക് തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം