ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/കൊറോണയോടുള്ള പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോടുള്ള പോരാട്ടം

ലോകത്തിന് വേണ്ടി ലോകത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവൻ ദാനം ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും .തങ്ങളുടെ ജീവൻ കൊണ്ട് കൊറോണക്ക് നേരെ പോരാടിയ ആനി എന്ന ഒരു നെഴ്സിൻ്റെ കഥ.

ഒരു ചെറിയ പട്ടണത്തിൽ തൻ്റെ അച്ചനും അമ്മയും തൻ്റെ രണ്ടു മക്കളുമുള്ള ഒരു ചെറിയ കുടുംബമായിരുന്നു ആനിയുടേത്.ചെറുപ്പംതൊട്ടേ ആനി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ഒരു നെഴ്സാവുക എന്നത് .തൻ്റെ കുടുംബത്തിന് അതിനുള്ള സാമ്പത്തിക ശേഷി ഇല്ല എന്നറിഞ്ഞിട്ടും ആ മോഹം കൈവിടാൻ അവൾ തയ്യാറായില്ല. എന്നാൽ അവളുടെ കഠിന പ്രയത്നം അവളെ ഒരു നഴ്സാക്കി മാക്കി.അതിന് ശേഷം അവളൊരു ഭാര്യയായി .രണ്ടു മക്കളുടെ അമ്മയും .ആ രണ്ടു മക്കൾക്കും കുടുംബത്തിനും വേണ്ടി ആനി വിദേശത്തേക്ക് പോയി മാസങ്ങൾ കഴിഞ്ഞപ്പോൾ ലോകത്താകമാനം കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി പിടിപെട്ടു. ലോകത്തെ ജനങ്ങൾ മുഴുവൻ ഈ മഹാമാരിയുടെ മുന്നിൽ മുട്ടുവിറച്ചു നിൽക്കുന്നു. വിദേശ രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഹോസ്പിറ്റലിൽ ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ചികിൽസിക്കാൻ തയ്യാറായ ഡോക്ടർമാരുടെയും നെഴ്സുമാരുടേയും കൂട്ടത്തിൽ ആനിയുമുണ്ടായിരുന്നു. ഈ രോഗത്തിൻ്റെ ഗൗരവം മാസസ്സിലാക്കി കൊണ്ട് തന്നെ ആനി ലോകത്തിനും തൻ്റെ ചുറ്റുമുള്ളവർക്കും വേണ്ടി തൻ്റെ ജീവൻ പണയം വെക്കാൻ അവൾ തയ്യാറായി.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കും ആ രോഗം പിടിപെട്ടു. തനിക്ക് രോഗം +ve ആണെന്ന് അറിഞ്ഞിട്ടും തളരാതെ നല്ലആത്മവിശ്വാസത്തോടെ ചികിൽസക്ക് തയ്യാറായി. തൻ്റെ മക്കളെയും കുടുംബത്തേയും കാണാൻ പറ്റില്ലേ എന്ന വിഷമം ഉണ്ടായിരുരുന്നുവെങ്കിലും പേടിക്കാതെ തളരാതെ കൊറോണയെ പ്രധിരോധിക്കാൻ ഉള്ള ധൈര്യം അവൾക്ക് എന്നുമുണ്ടായിരുന്നു. ദൈവം അവളെ കൈവിട്ടില്ല .ചികിൽസ കഴിഞ്ഞപ്പോൾ രോഗം _ve ആയി മാറി. വീണ്ടും അവൾ ലോകത്തെ രക്ഷിക്കാനായി ജോലിക്ക് തിരിച്ച് കയറി .കൊറോണയുമായുള്ള പോരാട്ടം കഴിഞ്ഞ് അവൾ വീണ്ടും ജീവിതത്തിലേക്ക്.

ദിയ. കെ.സതീഷ്
8 C ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ