ജി.എച്ച്.എസ്സ്.കൊടുവായൂർ/അക്ഷരവൃക്ഷം/ചില കൊറോണ ചിന്തകൾ.....
ചില കൊറോണ ചിന്തകൾ.....
കാലം മുന്നോട്ടു പോകുന്നു.കൂടെ പുതിയ രോഗവും. മനുഷ്യൻ ആവശ്യങ്ങളും പരിഷ്ക്കാരങ്ങളെയും അമിതമായി സ്നേഹിക്കുന്നു. പഴയകാല ശീലങ്ങളെ പുതിയ മനുഷ്യൻ പുറന്തള്ളുന്നു. ഇതിനൊപ്പം മനുഷ്യൻ പലതരത്തിലുള്ള മാരകരോഗങ്ങൾ പിന്തുടരുന്നത് അറിയുന്നില്ല. 2019 കഴിഞ്ഞ് 2020 എന്ന പുതുവർഷത്തെ വരവേൽക്കാൻ നിൽക്കുന്ന മനുഷ്യന് കൊറോണ എന്ന് വൈറസിനെയും വരവേൽക്കേണ്ടി വന്നു. മുൻകാലത്ത് നിലനിന്നിരുന്ന ശീലമായിരുന്നു നമസ്കാരം. പക്ഷേ ഇന്ന് അത് ഹായ് എന്ന പദവും ഷെയ്ക്ക് ഹാൻഡ് ഉം ആയി മാറി. പക്ഷേ ഇന്ന് കൊറോണയെ നിരോധിക്കാൻ ഉപേക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ശീലമായി ഷേക്ക് ഹാൻഡ്. മനുഷ്യൻറെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വർദ്ധിച്ചു. വാഹനങ്ങളുടെ പുക മൂലം ഇന്ന് അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നു. ആധുനിക മനുഷ്യന് പ്രകൃതിയുടെ തണുപ്പ് ഇഷ്ടം ഇല്ല. പലരും എയർ കണ്ടീഷണർ ഉപയോഗിക്കുന്നു. ഈ എയർ കണ്ടീഷനറുടെ ഉപയോഗം അന്തരീക്ഷത്തിന് രൂക്ഷമായ ചൂട് നൽകുന്നു. ഈ പരിഷ്കാരങ്ങൾ നാം എത്രത്തോളം കുറയ്ക്കുന്നു വോ അത്രത്തോളം പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാം. പരിസ്ഥിതി മലിനീകരണം നാം എത്രത്തോളം കുറയ്ക്കുന്നു വോ അത്രത്തോളം കൊറോണയേയും നമുക്ക് പ്രതിരോധിക്കാം. കൊറോണയെ പ്രതിരോധിക്കുന്ന നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വ്യായാമം. നാം എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം രോഗപ്രതിരോധശേഷി നമ്മുടെ ശരീരം കൈവരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് അത്യാവശ്യമാണ്. അതിനായി ധാരാളം പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കണം. വീട്ടിനകത്ത് ഇരിക്കാനും ശ്രദ്ധയ്ക്കണം. മറ്റൊരു പ്രധാന കാര്യം മരം വച്ചു പിടിപ്പിക്കലാണ്. മലിനീകരണം തടയുവാനും ശുദ്ധവായു ലഭ്യമാക്കാനും കഴിയാവുന്നത്ര മരങ്ങൾ നടണം. ശുദ്ധവായു രോഗപ്രതിരോധശേഷിയും വർധിപ്പിക്കും. ഈ കാര്യങ്ങളെല്ലാം നാം എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം നമുക്ക് കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |