ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 30-09-2025 | RAJISHAKISHORE |
അംഗങ്ങൾ
| SLNO | NAME | AD NO | SLNO | NAME | ADNO |
|---|---|---|---|---|---|
| 1 | നിവേദിത ടി | 23584 | 21 | അമൃത്നാഥ് കെ | 23948 |
| 2 | ടി എസ് അക്ഷിത് | 23938 | 22 | അമേയ എൻ | 23637 |
| 3 | ഗായത്രി പി | 24704 | 23 | ശ്രീദേവ് എം | 23571 |
| 4 | ഫാതിമ ഫൈഹ.എ.പി | 23903 | 24 | നിയ ജിമ്മി | 23959 |
| 5 | ഗൗരി പി | 23565 | 25 | മൻഹ മെഹ്രീൻ വി കെ | 23898 |
| 6 | മുഹമ്മദ് ഫൈസൻ കെ | 23892 | 26 | ശ്രേയ മുരുകൻ | 23852 |
| 7 | മുഹമ്മദ് ഫൈസൻ കെ എം | 23822 | 27 | മുഹമ്മദ് ഫിനാൻ എം | 23641 |
| 8 | ഫാതിമ റിഫ ടി | 23661 | 28 | ദൃശിക ശങ്കർ സി | 23574 |
| 9 | മിനോൻ സി ശ്യാജു | 23700 | 29 | അഭിഷേക് സി | 23559 |
| 10 | നുവ ഹനൂൻ ആർ എം | 24588 | 30 | ഷാംന പി കെ | 24569 |
| 11 | ഹൃത്വിക് എം | 25152 | 31 | ജ്യോതിഷ് കെ | 23895 |
| 12 | വൈഘ സുരേഷ് | 23847 | 32 | അഷാസ് അഫ്‌താബ് | 23554 |
| 13 | മുഹമ്മദ് സുഹാൻ തയഞ്ചേരി | 23600 | 33 | ഋത മിത്ര .എസ് | 24517 |
| 14 | അബ്ദുൽ റൈഹാൻ | 23696 | 34 | സാരൻ ഷാഫി കെ | 23824 |
| 15 | മുഹമ്മദ് ഷാഹിൻ ഷാ കെ വി | 25012 | 35 | ശ്രീരഞ്ജൻ കെ | 25099 |
| 16 | ായിഷ ഗസൽ.കെ | 23805 | 36 | അനയ് സി എം | 23595 |
| 17 | അയന വിമൽ | 25245 | 37 | ശ്രേയ സി | 24978 |
| 18 | ലയ പി | 23738 | 38 | ായിഷ നസരിൻ ടി കെ | 23835 |
| 19 | ഫാതിമ ഹിബ കെ | 23754 | 39 | അലോഷ് നന്ത് പി | 23627 |
| 20 | മുഹമ്മദ് ഷാമിൽ കെ വി | 25058 | 40 | തീർത്ഥ് കേദാർ വി എം | 25241 |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-2028 ബാച്ച്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൻറെ ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 18 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്ലാസ് തുടങ്ങിയത്. ലിറ്റിൽ കൈറ്റ്സ് ക്ലബ് , ആനിമേഷൻ(open tonz), സ്ക്രാച്ച്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ മഹേഷ് വി വി ക്യാമ്പിൽ പരിചയപ്പെടുത്തി. അതേ ദിവസം മൂന്നരയ്ക്ക് തുടങ്ങിയ ക്യാമ്പിനോട് അനുബന്ധിച്ചുള്ള രക്ഷിതാക്കളുടെ യോഗത്തിൽ ഹെഡ്മാസ്റ്റർ കിഷോർ സാർ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രെയിനർ മഹേഷ് വി വി രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയുണ്ടായി. നാലരയോടെ യോഗം അവസാനിപ്പിച്ചു. ക്യാമ്പിന്റെ അവസാനം മാസ്റ്റർ ട്രെയിനറും കുട്ടികളും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
രക്ഷിതാക്കളുടെ യോഗം
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ രക്ഷിതാക്കളുടെ യോഗം July 21 തിങ്കളാഴ്ച 3 മണിക്ക് സ്കൂളിൽ വച്ച് ചേരുകയുണ്ടായി. ഈ യോഗത്തിൽ ബഹു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി. സുമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർമാരായ രജിഷ കെ. എം. , പ്രിയ എൻ. പി. എന്നിവരും SITC ബഷീർ കെ. യും പങ്കെടുത്തു. ഈ യോഗത്തിൽ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. കൂടാതെ ലിറ്റിൽ കൈറ്റ്സിൻ്റെ പ്രമോ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
2025-2028 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025 -26 അധ്യായ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25ന് GMHSS CU CAMPUS നടന്നു. രജിസ്റ്റർ ചെയ്ത 127 വിദ്യാർത്ഥികളിൽ 121 പേർ പരീക്ഷാ ദിവസം രാവിലെ 9 .30 ന് തന്നെ ഹാജരായി. പരീക്ഷ രാവിലെ 9 .30 മുതൽ 1.00pm വരെ നടന്നു. 6 കുട്ടികൾ ഹാജരായില്ല .കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 20 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകൾ ആയി തിരിച്ചാണ് പരീക്ഷ നടത്തിയത് . പരീക്ഷാഹാളിൽ ഹെഡ്മിസ്ട്രസ് സുമ ടീച്ചറുടെ സാന്നിധ്യം ശ്രദ്ധേയമായി. SITC ബഷീർ സർ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ,പ്രിയ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ പരീക്ഷ പൂർത്തിയാക്കി. പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് അഭിരുചി പരീക്ഷയുടെ മോഡൽ ടെസ്റ്റ് കൊടുത്തതുകൊണ്ട് തന്നെ കുട്ടികൾ നല്ല ആത്മവിശ്വാസത്തോടുകൂടിയാണ് ഇപ്രാവശ്യം പരീക്ഷയെഴുതിയത്.
.







