ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19002 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജിഷ. കെ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ എൻ പി |
| അവസാനം തിരുത്തിയത് | |
| 04-11-2025 | RAJISHAKISHORE |
അംഗങ്ങൾ
| SL NO | NAME OF STUDENTS | SL NO | NAME OF STUDENTS | |
|---|---|---|---|---|
| 1 | AAVANI N | 2 | ADHUL RAJ K | |
| 3 | ANANYA V T | 4 | ARJUN DEV K C | |
| 5 | ASWAL JOSEPH M | 6 | AVANTHIKA M | |
| 7 | AYISHA ALEEKA M | 8 | DEVAJITH J S | |
| 9 | DEVASREE S | 10 | DEVIKA M J | |
| 11 | DEVIKA V P | 12 | DIYANA FATHIMA M V | |
| 13 | FARZEENUL HAQ | 14 | FATHIMA AZRA. K | |
| 15 | FATHIMA NIHA | 16 | FATHIMA RIFA K | |
| 17 | GOURINANDHA K | 18 | HAYA MEHRIN A.P | |
| 19 | HISHANA SHERIN P C | 20 | ISHA. M. T | |
| 21 | LEO SHAVES | 22 | MANAV A K | |
| 23 | MUHAMMED SALIH S | 24 | MUNGIYA THASNI K K | |
| 25 | NAVANEETH C P | 26 | NAVANEETH V P | |
| 27 | NIRANJANA C P | 28 | PRANAV K P | |
| 29 | RESHMARAJ E K | 30 | RESHNA VINEESH | |
| 31 | RINSHA JASMIN MANNINMEL | 32 | SAVYASAJ H | |
| 33 | SHADIYA K | 34 | SHADRA N K | |
| 35 | SHIBA BASHEER | 36 | SIVANANDANA V | |
| 37 | SUMAN S V | 38 | SWALIHA BASHEER.K | |
| 39 | VYGHA P | 40 | YASEEN SAJID |
നടത്തിയ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ഏകദിന ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 .30 ന് ആരംഭിച്ചു.10.00 മുതൽ 12.30 വരെ സ്ക്രാച്ച് ഗെയിം നിർമ്മാണത്തിലെ ബ്ലോക്ക് പ്രോഗ്രാമിലെ കൂടുതൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഗെയിം തയ്യാറാക്കുന്നതിന് പരിശീലിപ്പിച്ചു. സെഷൻ രണ്ട് 2.00 മണി മുതൽ 4.15 വരെ അനിമേഷൻ സോഫ്റ്റ്‌വെയർ ആയ openToonz ൽ പ്രെമോ അനിമേഷൻ നിർമ്മിക്കുന്ന വിധം അവതരിപ്പിച്ചു. ക്ലാസിന് ജി വി എച്ച് എസ് എസ് ചേളാരിയിലെ കൈറ്റ് മാസ്റ്റർ ഹനീഫ സാർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾവിക്കി പരിശീലനം
ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് , ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾവിക്കി പരിശീലനം നൽകി. വേങ്ങര സബ് ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി പരിശീലനത്തിന് നേതൃത്വം കൊടുത്തു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് GMHSS CU CAMPUS സ്‍കൂളിൽ നടന്നു. രജിസ്റ്റ൪ ചെയ്ത 112 വിദ്യാർത്ഥികളിൽ 104 പേൽ പരീക്ഷാ ദിവസം രാവിലെ 09.30 ന് തന്നെ ഹാജരായി. Little kites Master trainer മഹേഷ് സർ സ്‍കൂൾ സന്ദർശിച്ച് പരീക്ഷയ്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കൈറ്റ് മിസ്ട്രസ് ..രജിഷ,പ്രിയ എസ് ഐ ടി സി ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1.30 വരെ നടന്നു.8. കുട്ടികൾ ഹാജറായില്ല. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 20 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട് 3 മണിയ്ക്ക് മുമ്പ് 104കുട്ടികൾക്കും പരീക്ഷ പൂർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്ത്.കുട്ടികളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.
ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് - 2024-2027 ബാച്ച്
MIT Appinventor ന്റെ ക്ലാസ്സുകൾ 10-07-2025,17-൦7-2025 നൽകി



11-06-2025,19-06-2025
ആനിമേഷൻ ക്ലാസ്സ് നൽകി.
ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ,2 ക്ലാസ് നൽകി.
04-08-2024
ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2024 ന് നൽകി.
കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
29-08-2024
ഗ്രാഫിക് ഡിസൈനിങ് ക്ലാസ് 1 29-08-2024 നൽകി.
കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.
11-09-2024
ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 11-09-2024 നൽകി.
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.
25-09-2024
ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2024
ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി
ആദ്യ ഘട്ട സ്‍കൂൾ ക്യാമ്പ് - 2024-27 ബാച്ച്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അവധിക്കാല സ്കൂൾ തല ക്യാമ്പ് ഇന്ന് നടന്നു.വീഡിയോ പ്രൊഡക്ഷൻ പ്രവർത്തർനങ്ങൾ , വിമർശനാത്മക ചിന്ത, സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുങ്ങിയ ശേഷികൾവളർത്തുവാൻ സഹായിക്കുന്ന ഈ ക്യാമ്പിൽ യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രറായ മായ ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ രജിഷ കെ എം,പ്രിയ എൻ പി ,സ്കൂൾ എസ് ഐ ടീ സി ബഷീർ കെ ,ഡെപ്യൂട്ടി എച്ച് എം ഹരീഷ് കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലീഡർ ഗൗരി നന്ദ എല്ലാ കുട്ടികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ വിപിൻ മാഷുടെ നേതൃത്വത്തിൽ കുട്ടികൾക്ക് zumba ഡാൻസ് പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് - മോഡൽ ടെസ്റ്റ്
GMHSS CU CAMPUS ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2025-2028ലെ ബാച്അംഗത്വത്തിനായുള്ള അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി, കുട്ടികൾക്ക് തയ്യാറെടുപ്പിനായി കൈറ്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മോഡൽ ടെസ്റ്റ് സംഘടിപ്പിച്ചു.
2024-2027ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ മോഡൽ ടെസ്റ്റിനുള്ള സാങ്കേതിക സഹായത്തിനായി നിയോഗിക്കുകയും, ജൂൺ 19-ന്, മൊത്തം 22 ലാപ്പ്‌ടോപ്പുകളിലായി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. എല്ലാ എട്ടാം ക്ലാസ് ഡിവിഷനുകളിലും മോഡൽ ടെസ്റ്റിന്റെ ആവശ്യകതയും രീതിയും വിശദീകരിക്കപ്പെട്ടു.
ജൂൺ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ, ഓരോ ബാച്ചിലുമായി 22 കുട്ടികളാണ് ഓരോ ഘട്ടത്തിലും പരീക്ഷയിൽ പങ്കെടുത്തത്. മൊത്തം 127 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ, ഏകദേശം 100 കുട്ടികൾ മോഡൽ പരീക്ഷയിൽ പങ്കെടുത്തു. കുട്ടികൾക്കിടയിൽ വലിയ താല്പര്യവും ഉത്സാഹവുമുണ്ടായിരുന്നു. ചില കുട്ടികൾ മികച്ച മാർക്കുകൾ നേടുകയും ചെയ്തു.
ഈ മോഡൽ ടെസ്റ്റ് കുട്ടികളിൽ വളരെയധികം ആത്മവിശ്വാസംവളർത്താൻ സഹായിച്ചു.
വായനാദിനം
ജൂൺ 19 -25
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ഡോ: ദാമോദരൻ പ്രസാദ് ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു . സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ദേവശ്രീ, ഗൗരി നന്ദ, അഭിനന്ദ് , എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം ഹാദിയ റഹ്മത്ത് .
പരിസ്ഥിതി ദിനം
ജൂൺ 5 2025
ലിറ്റിൽ കൈറ്റ്സ് – പരിസ്ഥിതി ദിനാഘോഷം 2025
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
ജൂൺ 5 – ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, GMHSS CU CAMPUS ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “Think Green, Act Green” എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
പരിസ്ഥിതിയോടുള്ള ബോധവത്കരണവും, വിദ്യാർത്ഥികളിലെ സൃഷ്ടിപരമായ കഴിവുകൾ ഉജ്ജ്വലപ്പെടുത്തുന്നതിനുമായിരുന്നു ഈ മത്സരത്തിന്റെ ലക്ഷ്യം. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ അത്യാവശ്യകതയും, ഹരിതജീവിതത്തിന്റെ സന്ദേശവും പോസ്റ്ററുകൾ പ്രകടമായി .
ലഹരിക്കെതിരെ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 28/04/2025 തിങ്കളാഴ്ച്ച Ubuntu 22.04 ഇൻസ്റ്റാലേഷൻ ഫെസ്റ്റ് നടന്നു. മുപ്പത്തോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 50 കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. പുതിയ ഐ ടി ടെക്സ്റ്റ് ബുക്കുകൾ എത്തിയതോടെയാണ് നിലവിലുള്ള സോഫ്ട്‌വെയർ മാറ്റി പുതിയത് ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ രജിഷ കെ എം,പ്രിയ എൻ പി ,സ്കൂൾ എസ് ഐ ടീ സി ബഷീർ കെ ,ഡെപ്യൂട്ടി എച്ച് എം ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക




































