ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരഘോഷം
സമഗ്ര ഗുണമേന്മവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരഘോഷത്തിൻ്റെ ഭാഗമായി സപ്തംബർ 22 , 23 ,24 തിയ്യതികളിലായി ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സെപ്റ്റംബർ 22 തിങ്കളാഴ്ച
സെപ്റ്റംബർ 22 തിങ്കളാഴ്ച യൂണിറ്റ് നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേരുകയും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബീം കിഷോർ പി കെ സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ലിറ്റിൽ കൈറ്റ് അംഗമായ ദേവജിത്ത് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.സ്വതന്ത്ര 1 സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ശാസ്ത്ര പുരോഗതിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പങ്ക് സൈബർ സുരക്ഷ എന്നിവയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഗൗരി നന്ദ , ശിവ നന്ദന യാസിൻ സാജിദ് , കൈറ്റ് മിസ്ട്രസ് ശ്രീമതി രജിഷ കെ എം , പ്രിയ എൻ പി എന്നിവ സംസാരിച്ചു,ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു, ഉബുണ്ടു 22 .04 വേഷനാണ് ഫ്രീയായി ഇൻസ്റ്റാൾ ചെയ്തു കൊടുത്തത്. രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ലഭിച്ച ലാപ്ടോപ്പുകളിൽ ആണ് ഇൻസ്റ്റാളേഷൻ ചെയ്തത്.
സെപ്റ്റംബർ 23 ചൊവ്വാഴ്ച
സെപ്റ്റംബർ 23 ചൊവ്വാഴ്ച കുട്ടികൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ക്ലാസ് ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ കൊടുത്തു.
സെപ്റ്റംബർ 24 ബുധനാഴ്ച
സെപ്റ്റംബർ 24 ബുധനാഴ്ച റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ടഎച്ച് എം കിഷോർ പി കെ ഉദ്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി അനിൽ സാർ, എസ് ഐ ടി സി ബഷീർ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കാണാൻ അവസരം ഒരുക്കി കൂടാതെ തൊട്ടടുത്ത എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കും കാണാനുള്ള അവസരം ഉണ്ടായിരുന്നു.