ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം- രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം- രോഗപ്രതിരോധം

നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് കൊറോണ എന്ന മഹാമാരി. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി കണ്ടത്. പിന്നീട് അത് ലോകം മുഴുവൻ പടർന്നു പിടിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും എത്തി. ഇത് വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ്. ഈ രോഗം മൂലം അനേകം ആൾക്കാർ മരിച്ചു. ഞാൻ ഈ ലേഖനം എഴുതുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ മരിച്ചു കൊണ്ടിരിക്കുന്നു. കൊറോണ എന്ന ഈ അസുഖത്തെ പ്രതിരോധിക്കാൻ നമുക്ക് എല്ലാവർക്കും കൈകോർക്കാം . അതിനായി നാം ചെയ്യേണ്ടുന്ന കാര്യങ്ങൾ. 1. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 2. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. 3. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

ആരുഷ്.എസ്
2എ ജി.എൽ.പി.എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം