ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/മീനുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ തിരിച്ചറിവ്

സമയം രാവിലെ 8 മണി കഴിഞ്ഞു. മീനു എഴുന്നേറ്റിട്ടല്ല. മീനു ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പിടിക്കുന്നത്. മീനുവിന് മടി വളരെ കൂടുതലാണ്. മീനു അവളുടെ മുറിയൊന്നും വ്യത്തയാക്കാറില്ല എല്ലാം അവളുടെ അമ്മ തന്നെ ചെയ്തു കൊടുക്കണം. പഠിക്കുന്ന ടേബിൾ, ഭാഗ് ,പെൻസിൽ ബോക്സ് അങ്ങനെയുള്ള ഒന്നും തന്നെ അവൾ വൃത്തിയാക്കാറില്ല. എപ്പോൾ അമ്മ വൃത്തിയാക്കാൻ പറഞ്ഞാലും പിന്നീടാവട്ടെ എന്നു പറഞ്ഞ് അവൾ ഒഴിഞ്ഞുമാറും . അതു കൂടാതെ മീനു പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമൊന്നും കഴിക്കില്ല എപ്പേഴും ഹോട്ടലിൽ നിന്നുള്ള ഭക്ഷണമാണ് കഴിക്കാറ്. ഇന്ന് ഇത്ര സമയമായിട്ടും മീനു എഴുന്നേറ്റിട്ടില്ല. ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ഇന്ന് ശനിയാഴ്ചയായതുകൊണ്ട് സ്കൂൾ അവധിയാണ്. പക്ഷേ, മീനുവിന് സ്കൂളിലെ പരിവാടിക്ക് പോകണം. അതിനു ശേഷം അവരവരുടെ പരിസരം വൃത്തിയാക്കുക എന്ന ധൗത്യം കൂടി എല്ലാ വിദ്യാർത്ഥികൾക്കും കൊടുത്തിട്ടുണ്ട്. എന്നാൽ , മീനു അതെന്നും ഓർക്കതെ കിടന്നുറങ്ങുകയാണ്.

അങ്ങനെ മീനുവിന്റെ അമ്മ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് വേകം സ്കുളിൽ പോക്കുവാൻ വേണ്ടി ഒരുക്കി. മടിച്ചു കൊണ്ട് അവൾ സ്കൂളിൽ പോയി . സ്കൂളിൽ നിന്നും വന്നപാടെ അവൾ ടി.വി കാണാനിരുന്നു. അപ്പോൾ അവളുടെ അമ്മ ചോദിച്ചു നിനക്ക് നിന്റെ പരിസരം വൃത്തിയാക്കെണ്ടേ? അപ്പോൾ മീനു പറഞ്ഞു അത് പിന്നെയാവാം, ഇനിയും ദിവസങ്ങൾ ഏറെയുണ്ടല്ലോ ,അപ്പോഴാവാം. അമ്മ ടീച്ചറോട് ഞാൻ വൃത്തിയാക്കിയെന്ന് പറഞ്ഞാൽ മതി. ഇപ്പോൾ ഞാൻ ടി.വി കാണട്ടെ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മീനുവിന് പനിയും, ചുമയും, ശർദ്ദിക്കും വന്നു . അങ്ങനെ കിടക്കുമ്പോൾ മീനു അമ്മയോട് ചോദിച്ചു "അമ്മേ, എനിക്ക് എങ്ങനെയാണ് പനിയും ചുമയും വന്നത്? ഞാൻ വെള്ളത്തിൽ കളിച്ചിട്ടില്ല മഴ കൊണ്ടിട്ടില്ല പിന്നെ എങ്ങനെയാ?" അപ്പോൾ അമ്മ പറഞ്ഞു നിന്നോട് എപ്പോഴും പറയാറില്ലേ പരിസരം വൃത്തിയാക്കാൻ നിന്റെ ഭാഗിലും ടേബിളിലുമുള്ള പൊടിയൊക്കെ നിന്റെ ദേഹത്തെത്തിയതുകൊണ്ടാണ് നിനക്ക് പനിയും ചുമയും വന്നത് മാത്രമല്ല നീ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചിരുന്നുവെങ്കിൽ നിന്റെ രോഗ പ്രതിരോധ ശക്തി വർധിച്ചേനെ. അതു കൊണ്ട് ഇനി മുതൽ നീ അങ്ങനെയുള്ള ഭക്ഷണം കഴിക്കണം. അപ്പോൾ മീനു ചോദിച്ചു പൊടിയിൽ നിന്നും അസുഖം വരുമേ? അപ്പോഴാണ് മീനുവിന് തന്റെ പരിസരം വൃത്തിയായി, ശുചിയായി വെക്കണമെന്ന് മനസ്സിലായത്. അപ്പോൾ മീനു ഓർത്തു താൻ പരിസ്ഥിതി ദിനത്തിൽ എങ്കിലും തന്റെ മുറി വൃത്തിയാക്കിയിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ ഈ അസുഖം വരുമായിരുന്നില്ല . അങ്ങനെ മീനു താൻ ഇനി മുതൽ തന്റെ പരിസരം ശുചിയാക്കി ഈ പരിസ്ഥിതിയെ കാത്തുരക്ഷിക്കുമെന്നും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിക്കു മെന്നും തീരുമാനിച്ചു.

മീനുവിന്റെ അസുഖം മാറിയതോടെ അവൾ തന്റെ പരിസരം ശുചിയാക്കി. പിന്നെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചും തുടങ്ങി.അവൾ മുറി വൃത്തിയാക്കിയതിനു ശേഷം അവൾക്കു തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ പരിസ്ഥിതി മനോഹരമാക്കാൻ ചെടികളും നട്ടുപിടിപ്പിച്ചു. പിന്നീടങ്ങോട്ട് മീനു എന്നും തന്റെ പരിസരം ശുചിയാക്കിയും പരിസ്ഥിതിയെ മനോഹരമാക്കിയും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന നാടൻ ഭക്ഷണം കഴിച്ചും അവളുടെ രോഗ പ്രതിരോധ ശക്തി വർദിപ്പിച്ചും കഴിയാൻ തുടങ്ങി.

നാം നമ്മുടെ പരിസ്ഥിതി ശുചിയാക്കി നാടൻ ഭക്ഷണം കഴിച്ച് നമ്മുടെ രോഗ പ്രതിരോധശക്തി വർദിപ്പിക്കുക.

തേജസ്വിനി
8 D ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം 8 D പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ