ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/ഇൻഡോമിറ്റബിൾ സ്പിരിറ്റ്‌

Schoolwiki സംരംഭത്തിൽ നിന്ന്
ഇൻഡോമിറ്റബിൾ സ്പിരിറ്റ്‌

Dr. എ പി ജെ അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇൻഡോമിറ്റബിൾ സ്പിരിറ്റ്‌ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയായ അജയ്യമായ ആത്മചൈതന്യം എന്ന പുസ്തകമാണ് ഞാൻ വായിച്ചത്അബ്ദുൽ കലാം പ്രവർത്തിച്ച വിവിധ മേഖലകളിൽ നിന്നും ജീവിതവിജയത്തിന് അനുവാര്യമായ കാര്യങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത് പ്രചോദനം നൽകിയ വ്യക്തികൾ എന്ന ലേഖനത്തിൽ ആദ്യം പരാമർശിക്കുന്നത് അമ്മയെയാണ്. സ്നേഹത്തിൻറെ,കരുണയുടെ പ്രകൃതിയുടെ പ്രതിരൂപമായിരുന്ന അമ്മയാണ് തനിക്ക് എന്നെന്നും പ്രചോദമായത് എന്ന് അദ്ദേഹം വിലയിരുത്തുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും പുറമേ അദ്ദേഹത്തെ സ്വാധീനിച്ച അഞ്ചുശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള സ്മരണയാണ് അഞ്ചുമഹാത്മാക്കൾ എന്നതലക്കെട്ടിലൂടെ നടത്തുന്നത്. അധ്യാപകൻഎന്ന തിനേക്കാൾ സുപ്രധാനമായ മറ്റൊരു തൊഴിൽ ഈ ലോകത്തില്ലെ ന്നുതന്നയാണ് എന്റെ വിശ്വാസം'. എന്ന നിരീക്ഷണത്തിലൂടെ അധ്യാപനത്തിന്റെ മഹത്ത്വവും അധ്യാപകനുണ്ടായിരിക്കേണ്ട ഗുണങ്ങളും ഉത്തരവാദിത്തങ്ങളും 'എന്റെ അധ്യാപകർ' എന്ന ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.യുവമനസ്സുകളെ ഉജ്ജ്വലിപ്പിക്കുക എന്ന മഹത്തായദൗ ത്യം അധ്യാപകർ ഏറ്റെടുക്കണം എന്ന് അദേഹം കൂട്ടിച്ചേർക്കുന്നു.തുടർന്നുവരുന്ന ഓരോ ലേഖനത്തിലും ആത്മവിശ്വാസവും അജയ്യതയും കൈമുതലായ യഥാർത്ഥ പൗരന്മാരെ വളർത്തിയെടുക്കാൻ നിരവധിആശയങ്ങൾ നിറഞ്ഞിരിക്കുന്നുഗ്രന്ഥാവസാനത്തിലെ 'അജയ്യമായ ഇച്ഛാശക്തി' എന്ന ലേഖനം യഥാർത്ഥ ആത്മചൈതന്യം സഹായിക്കുന്ന ആശയങ്ങളാണ്. അത് ഇങ്ങനെയാണ്, നമുക്ക് ആവശ്യമായ ഒന്നാണ് വിജയപ്രതീക്ഷ. സൂര്യനുതാഴെ നമുക്കവകാശപ്പെട്ട സ്ഥലത്ത് അത് നമ്മെകൊണ്ടെത്തിക്കുകയും ചെയ്യുമെന്നും പറയുന്നതിലൂടെ ഈ ഗ്രഹത്തിൽ നമുക്കൊരിടമുണ്ട് എന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. അജയ്യമായ ആ ഇച്ഛാശക്തി ഉണരുമ്പോൾ നമുക്ക് അർഹമായതിനെ നിഷേധിക്കാൻ ഒരു ശക്തിക്കും സാധ്യമാവില്ല.പ്രസ്താവ്യമായ നേട്ടങ്ങളുണ്ടാകണമെന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന ഒരു സ്വപ്നമാണ് അജയ്യമായ ഇച്ഛാശക്തിയുടെ ഒന്നാമത്തെ ഘടകം. ദൗത്യം നിറവേറ്റുന്നതിന് തടസമായി നിൽക്കുന്ന സകലതിനേയും ചെറുത്തുതോൽപ്പി ക്കാനുള്ള കഴിവാണ് അജയ്യമായ ഇച്ഛാശക്തിയുടെ രണ്ടാമത്തെ ഘടകം. അജയ്യമായ ഇച്ഛാശക്തി വിജയിക്കാനും ഈ ഭൂമിയെ സമൃദ്ധിയും സമാധാനവും നിലനിൽക്കുന്ന ഒരു സ്വർഗമാക്കിത്തീർക്കാനുള്ള കരുത്തുപകരുന്നതെങ്ങനെയെന്ന് ചിത്രീകരിച്ച ടാഗോറിന്റെ കവിതയോടുകൂടിലേഖനം അവസാനിക്കുന്നു.

രാജശ്രീ
9 എ ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം