ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി തന്നെ ശക്തി

ഒരിടൊത്തൊരിടത്ത് ചിന്നു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൾക്ക് പഴങ്ങളും പച്ചക്കറികളും ഒന്നും ഇഷ്ടമില്ലായിരുന്നു. മാത്രമല്ല, അവൾ അമ്മ പറയുന്നത് അനുസരിക്കാറുമില്ലായിരുന്നു. 'അവൾക്ക് കുളിക്കാനും മടിയായിരുന്നു. എപ്പോഴും വടി പിടിച്ച് എവിടെയെങ്കിലും കുത്തിയിരിക്കും. മിക്കവാറും അവൾക്ക് എന്തെങ്കിലും അസുഖവും ആയിരിക്കും. ഒരിക്കൽ അമ്മ അവൾക്ക് ഒരു ഏത്തപ്പഴം നിർബന്ധിച്ച് നൽ കി. ആദ്യമൊന്നും അവൾ അത് കഴിക്കാൻ കൂട്ടാക്കിയില്ല. പിന്നെ, അവൾ അമ്മയോട് ദേഷ്യപ്പെട്ട് മനസില്ലാ മനസോടെ അത് കഴിച്ചു .തൊലി ഇരുന്നിടത്തു തന്നെ ഇട്ടു. എന്നാട്ടവൾ ഓടി കളിക്കാൻ പോയി. കളിക്കിടയിൽ വെള്ളം കുടിക്കാനായി തിരക്കിട്ടു വന്ന അവൾ ആ തൊലിയിൽ ചവിട്ടിതെന്നിവീണു. ഏത്തയ്ക്കാ തൊലി വെയ്സ്റ്റു ബാസ്ക്കറ്റിൽ ഇടാനുള്ള തൻ്റെ മടി കാരണമാണല്ലോ താൻ വീണത് എന്ന തോർത്ത് അവൾക്ക് വിഷമം തോന്നി. താൻ ശുചിത്വം പാലിക്കാത്തതു മൂലമാണ് തനിക്ക് എപ്പോളും അസുഖങ്ങൾ വരുന്നതെന്നും അവൾ മനസിലാക്കി. ഇനിയെന്തായാലും താൻ അമ്മ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയാകുമെന്ന് അവൾ തീരുമാനമെടുത്തു.

ജിയ തെരേസ ജിജൻ
1 എ ഗവ.എൽ പി.എസ് ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ