ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
44417 1.jpg
വിലാസം
പുല്ലുവിള

പുല്ലുവിള പി.ഒ.
,
695526
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽ44417mlpspulluvila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44417 (സമേതം)
യുഡൈസ് കോഡ്32140700706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരുംകുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത കുമാരി കെ. ആർ
പി.ടി.എ. പ്രസിഡണ്ട്കൊച്ചു ത്രേസ്യ
എം.പി.ടി.എ. പ്രസിഡണ്ട്മേരി പ്രിയ
അവസാനം തിരുത്തിയത്
21-02-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്കിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപ ജില്ലയിൽ പെട്ട കരുംകുളം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം ആണിത്. അറബിക്കടലിനോട് ചേർന്ന് ഏറെ ശാന്തമായ പ്രദേശമാണിവിടം. കടലിന്റെ മക്കൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. അടിമലത്തുറ ശ്രീ പീരുക്കണ്ണ് ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ഓല കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ്‌ ആയാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് ശ്രീ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരിക്കെ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു.

ഏറെയും മുസ്ലിം വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിക്കുന്നതിനാൽ സ്കൂൾ മാനേജരുടെ അഭ്യർത്ഥന പ്രകാരം 'മുഹമ്മദൻ 'എന്ന പേര് നില നിർത്തി. തുടർന്ന് ഓല കെട്ടിടത്തിൽ നിന്ന് ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടത്തിലേക്ക് സ്കൂൾ മാറി.


ഭൗതികസൗകര്യങ്ങൾ

ഏകദേശം 85 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ഓട് മേഞ്ഞ 6 ക്ലാസ്സ്‌ മുറികളും ഷീറ്റിട്ട ഓഫീസ് മുറിയും ചേർന്ന് ഒറ്റ കെട്ടിടമാണുള്ളത്. ആവശ്യത്തിന് ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. ഒരു ക്ലാസ്സ്‌ മുറി dining ഹാൾ ആയി ഉപയോഗിക്കുന്നു. ഓഫീസ് മുറിയിലും ക്ലാസ്സ്‌ മുറികളിലും ശക്തമായ മഴ പെയ്യുമ്പോൾ ചെറിയ ചോർച്ച ഉണ്ട്. ക്ലാസ്സ്‌ മുറികളിൽ ആവശ്യത്തിന് അലമാരയും ലൈബ്രറി പുസ്തകം വയ്ക്കുന്നതിനുള്ള റാക്ക് ഇവയും ഉണ്ട്. ചെറിയ കളിസ്ഥലം ഉണ്ട്. പാർക്ക്‌ ഉപയോഗയോഗ്യമല്ല. ഇവിടെ ഗുണമേന്മയുള്ളപഠന അന്തരീക്ഷമാണ് കുട്ടികൾക്കു നൽകുന്നത്.2 ലാപ്ടോപ് IT പഠനത്തിന് ഉപകരിക്കുന്നു. പ്ലാസ്റ്റിക് രഹിത മാലിന്യ മുക്ത വിദ്യാലയം ആക്കാനുള്ള പരിശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • റെമെടിയൽ ടീച്ചിങ്
  • ദിനാഘോഷം
  • പത്ര വായന
  • ക്വിസ് പ്രോഗ്രാം
  • മത്സര പരീക്ഷകൾ
  • പോസ്റ്റർ നിർമാണം
  • ബാഡ്ജ് നിർമാണം
  • കലാ കായിക മത്സരങ്ങൾ
  • മലയാള തിളക്കം
  • ഉല്ലാസ ഗണിതം
  • ജൈവ പച്ചക്കറി കൃഷി

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

വിഴിഞ്ഞം പൂവാർ റോഡിൽ പുല്ലുവിള വലിയ പള്ളിക്കും പള്ളം പള്ളിക്കും ഇടയ്ക്കു റോഡിന്റെ കിഴക്ക് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...