സഹായം Reading Problems? Click here

ഗവ. എൽ പി സ്കൂൾ, അയ്യപ്പഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ പി സ്കൂൾ, അയ്യപ്പഞ്ചേരി
Ayyappancheri.jpeg
വിലാസം
വാരണം

വാരണം
,
വാരണം പി.ഒ.
,
688555
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽ34205cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34205 (സമേതം)
യുഡൈസ് കോഡ്32110400607
വിക്കിഡാറ്റQ87477615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്‌സമ്മ മത്തായി
പി.ടി.എ. പ്രസിഡണ്ട്ബിജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശ അജിത്
അവസാനം തിരുത്തിയത്
11-01-202234205-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ചെറുവാരണം അയ്യപ്പഞ്ചേരി ക്ഷേത്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന അയ്യപ്പഞ്ചേരി ഗവ.എൽ.പി.സ്കൂൾ.

ചരിത്രം

1909 ജൂലൈ 23 നാണ് സ്കൂൾ സ്ഥാപിതമായത്. മോവന കുടുംബത്തിലെ കാരണവർ 54 സെന്റ് സ്ഥലം സ്കൂളിന് ദാനമായി നൽകി. ആ സ്ഥലത്ത് ഒരു ഓലഷെഡ് പണിത് അതിൽ 100 കുട്ടികളുമായി അന്നത്തെ പള്ളിക്കൂടം ആരംഭിച്ചു. വർഷങ്ങളായി ലഭിച്ച പല സാമ്പത്തിക സ്രോതസുകളും ഉൾപ്പെടുത്തി സ്കൂൾ ഇന്നത്തെ നിലയിൽ എത്തി. ആരംഭഘട്ടത്തിൽ ചെറുവാരണം കരയിലെ ഏക പ്രൈമറി സ്കൂൾ ആയതുകൊണ്ട് കുട്ടികളുടെ എണ്ണം നല്ലതു പോലുണ്ടായിരുന്നു. എന്നാൽ സമീപത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.

2007-ൽ പ്രീപ്രൈമറി വിഭാ ഗം ആരംഭിച്ചു. 2011 മുതൽ സർക്കാർ ഓണറേറിയം ലഭിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. നിലവിൽ 116 കുട്ടികളുമായി അധ്യയനം കാര്യക്ഷമമായി തുടർന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

5ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഉറപ്പുള്ള ഓടുമേഞ്ഞ കെട്ടിടമാണ് സ്കൂളിന് ഉള്ളത്. 2013-14ൽ SSA മേജർ റിപ്പയറിങ്ങിലൂടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികൾ എല്ലാം പെയിന്റടിച്ചു നവീകരിച്ചു. സ്കൂളിന് പുതിയ അടുക്കള, ശുചിമുറികൾ, ശുദ്ധജലലഭ്യത ഇവ ഒരുക്കുകയുണ്ടായി. 2019-20 അധ്യയന വർഷത്തിൽ കൈറ്റിന്റെ 3ലാപ്ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു . പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടങ്ങൾക് ഭീഷണിയായി നിന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റി അപകടനില ഒഴിവാക്കി. ഡിജിറ്റൽ ക്ലാസ്സ്മുറികൾ തുടങ്ങുവാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഈ അക്കാദമിക വര്ഷം സ്കൂൾ ശുചീകരണത്തിനായി സന്നദ്ധസംഘടനയുടെ സേവനം ലഭിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങൾക് ഏറെ പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും കല കായിക പരിശീലനം കൃഷി വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ക്ലാസ് ലൈബ്രറികൾ തുടങ്ങിയവ കാര്യക്ഷമമായി നടത്തി വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകരായ ശങ്കുപ്പണിക്കർ സർ ഭാസ്കരപ്പണിക്കർ സർ രത്‌നമ്മ ടീച്ചർ എന്നിവരുടെ സേവനം സ്കൂളിനെ ലഭിച്ചിരുന്നു .തുടർന്ന് കൃഷ്ണൻകുട്ടി സർ ശാന്തമ്മ ടീച്ചർ മേരി ടീച്ചർ രാജേശ്വരി ടീച്ചർ ഗോമതിയമ്മ ടീച്ചർ കുമുതാഭായി ടീച്ചർ ഏലിയാമ്മ ടീച്ചർ ഗീതാകുമാരി ടീച്ചർ മധു സർ മൈമീനത്ത് ടീച്ചർ ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കഴിവുറ്റ അധ്യാപകരിൽ ചിലരാണ്.

നേട്ടങ്ങൾ

1909ൽ ആരംഭിച്ച ഈ വിദ്യാലയം പ്രദേശവാസികൾക് ആനുകാലിക വിദ്യാഭ്യാസം നൽകാനും കൂടുത്തപേരെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിൽ ഉന്നത വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും ലെസ്സ് പരീക്ഷയിൽ കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു . കുട്ടികൾക്കു അതിനുവേണ്ട പ്രത്യേക പരിശീലനവും നൽകി വരുന്നു. ഇറ്റ് അധിഷ്ഠിത വിദ്യാഭയാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. കൃഷിയിട്ട് ആഭിമുഖ്യം ലഭിക്കുന്ന രീതിയിൽ "വീട്ടിലൊരു പച്ചക്കറിത്തോട്ടം " എന്ന പദ്ധതിക് രൂപംകൊടുക്കുകയും അതിനുവേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പ്രത്സാഹനമായി കുട്ടികളിൽനിന്നുതന്നെ മികച്ച കർഷകനെ തിരഞ്ഞെടുക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • പദ്മനാഭൻ വൈദ്യർ - കാമിലാരി ആയുർവേദ സ്ഥാപകൻ
 • R. നാസർ -CPI(എം) ജില്ലാ സെക്രട്ടറി
 • Dr. ജയദേവൻ -സംസ്‌കൃത പണ്ഡിതൻ
 • ബാലകൃഷ്ണ പണിക്കർ -പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ
 • അലി കുഞ്ഞു -കോളേജ് പ്രിൻസിപ്പൽ
 • K K കുമാരൻ -സിപിഎം മുൻ ജില്ലാ സെക്രട്ടറി
 • T പുരുഷൻ -പ്രമുഖ രാഷ്ട്രീയ നേതാവ് ,കല്ദക് ചെയർമാൻ
 • രാധാകൃഷ്ണൻ നായർ -ദ്രോണാചാര്യ അവാർഡ് ജേതാവ്
 • T S വിശ്വൻ -കൃഷി ഓഫീസർ
 • ജമീല പുരുഷോത്തമൻ -മുൻ കഞ്ഞിക്കുഴി ബ്ലോക്ക് മെമ്പർ
 • V ചന്ദ്രശേഖര പണിക്കർ -മുൻ അധ്യാപന രാഷ്ട്രീയ -സാമൂഹിക പ്രവർത്തകൻ
 • ജ്യോതി P ചെറുവാരണം - നാടകകൃത്ത്

വഴികാട്ടി


Loading map...