ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ .ലഡുവും ജിലേബിയും

Schoolwiki സംരംഭത്തിൽ നിന്ന്
ലഡുവും ജിലേബിയും

ഒരു പട്ടണത്തിൽ ഒരു ബേക്കറി ഉണ്ടായിരുന്നു.ബേക്കറിയുടെ പേര് അമ്മൂസ് എന്നാണ്. ആ ബേക്കറിയിലെ ഭരണികളിൽ മധുരമുള്ള പലഹാരങ്ങൾ ഉണ്ട്. ആ ബേക്കറികളിലെ പലഹാരങ്ങളായിരുന്നു ലഡുവും ജിലേബിയും.അങ്ങനെ ഒരു ദിവസം ലഡുവിനും ജിലേബിക്കും പട്ടണം ചുറ്റിക്കാണാൻ ആഗ്രഹം തോന്നി.അവർ രണ്ടു പേരും ഭരണി തുറന്ന് പുറത്തേക്കിറങ്ങി. അവർ റോഡിലൂടെ നടന്നു പോയപ്പോൾ ചെളിനിറഞ്‍‍‍‍ഞ കുഴി കണ്ടു. ഒരു വാഹനം ആ കുഴിയിൽ വീഴുകയും അവരുടെ ദേഹം മുഴുവ‍ൻ ചെളിയും അഴുക്കും കൊണ്ട് വ്രത്തികേടായി. ലഡുവും ജിലേബിയും തിതിച്ച് ഭരണിയിലേക്ക് പോകാൻ തീരുമാനിച്ചു. അവർ ഭരണിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ മറ്റു കൂട്ടുകാർ പറഞ്ഞു"നിങ്ങൾ കയറണ്ട. നിങ്ങൾ കയറിയാൽ ഞങ്ങളും വൃത്തികേടാകും.’ല‍ഡുവും ജിലേബിയും വിഷമത്തോടെ പുറത്തെക്കു പോയി.ഉടമസ്ഥൻ ഇരുവരെയും പുറത്തേക്കു വലിച്ചെറിഞ്ഞു.അവരെ കാക്ക കൊത്തികൊണ്ടുപോകുകയും ചെയ്തു.

                                         കൂട്ടുകാരെ ഈ കഥയിൽ നിന്നും എന്താണ് മനസ്സിലായത്,വൃത്തിഹീനമായ ആഹാരം കഴിക്കഴുത്,കഴിച്ചാൽ രോഗത്തിനു കീഴടങ്ങും
വൈഗ എ
3 B ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ