ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ പ്രകൃതിയെ സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സംരക്ഷിക്കുക

നിറയെ കാടുകൾ നിറഞ്ഞ ചെറിയ ഒരു രാജ്യം. അവിടുത്തെ രാജാവ് ആയിരുന്നു പത്മൻ. അങ്ങനെ ഇരിക്കെ രാജാവ് മന്ത്രിയോട് പറഞ്ഞു. "എനിക്ക് ഒരു ആശ. നമുക്ക് പുതിയ കൊട്ടാരത്തിന്റെ പണി തുടങ്ങിയാലോ. കൊട്ടാരത്തിന്റെ അകം മുഴുവൻ തടി കൊണ്ട് പണിഞ്ഞാലൊ.” മന്ത്രി പറഞ്ഞു, "രാജാവെ അത് വേണൊ? ധാരാളം മരം ആവശ്യമായി വരില്ലേ. അത് വെളിയിൽ നിന്നും കൊണ്ടുവരണം. കുറച്ചു ദിവസങ്ങൾക്കു ശേഷം രാജാവ് മന്ത്രിയോട് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഒത്തിരി മരങ്ങൾ ഉണ്ട്. നല്ല കുറെ മരങ്ങൾ കൊട്ടാരം പണിയാൻ ഉപയോഗിക്കാം. മന്ത്രി അതിനെ എതിർത്തു. എന്നാൽ രാജാവാകട്ടെ മന്ത്രിയെ ശാസിക്കുകയും കൊട്ടാരം പണിയുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം രാജ്യത്ത് ജലക്ഷാമം അനുഭവപ്പെട്ടു. രാജാവിന് തന്റെ തെറ്റു മനസ്സിലായി. മന്ത്രിയോട് ക്ഷമ പറയുകയും ചെയ്തു. അദ്ദേഹം രാജ്യം മുഴുവൻ ചെടികൾ നട്ടു പിടിപ്പിച്ച് തന്റെ തെറ്റ് തിരുത്തി.

എയ്ഞ്ചൽ മാത്യു
3 B ഗവ. എൽ. പി. എസ്. മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ