ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ കൈകഴുകാംനാളേയ്കുവേണ്ടി
കൈകഴുകാം നാളേയ്കുവേണ്ടി
ശുചിത്വം ശുചിത്വം നാം എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ വാക്കിന്റെ ഉദ്ഭവം ഗ്രീക്ക്പുരാണത്തലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണത്രേ.!ശുചിത്വം എന്ന വാക്ക് നാം പലതരത്തിൽ ഉപയോഗിക്കാറുണ്ട്.വ്യക്തി ശുചിത്വം മുതൽ സാമൂഹിക ശുചിത്വം വരെ.വ്യക്തി ശുചിത്വത്തിൽ നാം വളരെ പ്രധാനമായി കണക്കാക്കുന്നത് കൈ കഴുകൽ എന്നതാണ്.ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008 മുതൽ എല്ലാവർഷവും ഒക്ടോബർ-15 ലോക കൈ കഴുകൽ ദിനമായി ആചരിക്കുന്നു. എന്നാൽ ഇന്ന് പലപ്പോഴും നാം അതിനെ ശ്രദ്ധിക്കാതെ പോകുന്നു.വൃത്തിയുളള കൈകൾ നമ്മുടെ ഭാവി ആരോഗ്യമുളളതാക്കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ വാക്യം ഞാനിവിടെ ഓർമ്മി പ്പിക്കുകയാണ് "ആരോഗ്യമുളള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുളള മനസ്സുണ്ടാവൂ" വ്യക്തി ശുചിത്വം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും.നാംനമ്മുടെ ചുറ്റുപാടിൽ നമ്മളെ തന്നെയാണ് കണേണ്ടത്. പരിസര ശുചിത്വം ഇല്ലാതായാൽ പലതരത്തിലുളള പകർച്ചവ്യാധികൾ നമ്മുടെ സമൂഹത്തെ വേട്ടയാടും. ഇന്നത്തെ കുുട്ടികളാണല്ലൊ നാളത്തെ പൗരൻമാർ.ആരോഗ്യമുളള ഭാവി തലമുറയെ വാർത്തെടുക്കാൻ കുട്ടികളായ നാം ഓരോരുത്തരും ശ്രദ്ധിക്കണം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം