ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയെ നാം അവഗണിക്കും തോറും അത് നമ്മളോട് പ്രതികരിക്കും. അതിന് തെളിവാണ് ഇന്ന് നമുക്കു ചുറ്റും കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. പ്രകൃതിയുടെ സന്തുലനാവസ്ഥ മനുഷ്യർ നഷ്ടപ്പെടുത്തുന്നു. അപ്പോൾ പ്രകൃതിക്ഷോഭങ്ങളിലൂടെ ഒരു പരിധി വരെ പ്രകൃതി അതിൻെറ സന്തുലനാവസ്ഥ വീണ്ടെടുക്കുന്നു. പ്രളയവും ഭൂമികുലുക്കവും പകർച്ചവ്യാധികളും എല്ലാം അത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളാണ്.

പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് മാറ്റം വരുത്താതെ പരിസ്ഥിതി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമാണ്. പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും മോചിതരാവാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം, കൈകോർത്ത് നീങ്ങാം.

മുഹമ്മദ് മുസ്തഫ
3 എ ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം