LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

38038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38038
യൂണിറ്റ് നമ്പർLK/2018/38038
അംഗങ്ങളുടെ എണ്ണം121
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Konni
ലീഡർഅംജദ് ബി മുഹമ്മദ്
ഡെപ്യൂട്ടി ലീഡർശ്രീലക്ഷ്മി എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Anjana R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Renjinikumari C
അവസാനം തിരുത്തിയത്
28-11-202538038

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം'' പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്.

2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ .

യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കുംവിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .

നമ്മുടെ വിദ്യാലയത്തിൽ 2018 ൽ തന്നെ ലിറ്റിൽ കൈറ്റിന്റെ പ്രവ‌ർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ മൂന്ന് ബാച്ചുകളിലായി 121 അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.