ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ ബുദ്ധിമാനായ മാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിമാനായ മാൻ


ഒരു വനത്തിൽ ഒരു മാനും, അത്യാഗ്രഹിയായ ഒരു സിംഹവും ഉണ്ടായിരുന്നു.ഒരു ദിവസം സിംഹം മാനിനെ കണ്ടു മുട്ടി. സിംഹം മാനിനെ കണ്ടതും,ആർത്തിയോടെ അതിന്റെ നേരെ പാഞ്ഞടുത്തു.മാന് ഇന് പേടിയായി.പെട്ടെന്ന് അതിനൊരു ബുദ്ധി തോന്നി.അത് പറഞ്ഞു 'എന്നെ വെറുതെ അയച്ചാൽ പകരം രണ്ടു മുയലുകളെ ഞാൻ കാണിച്ചു തരാം'.മാൻ സിംഹത്തെയും കൂട്ടി ഒരു മലയുടെ മുകളിൽ എത്തി.പക്ഷെ അവിടെ ആരും ഇല്ലായിരുന്നു.മാൻ പറഞ്ഞു 'നമുക്കു കുറച്ചു കൂടി മുന്നോട്ടു പോകാം' .അപ്പോൾ സിംഹം ചോദിച്ചു 'അതിനു ഇനി കുറെ ദൂരം പോകണ്ടേ' .മാൻ പറഞ്ഞു 'വേണ്ട നമ്മുക്ക് ഒറ്റ ചാട്ടത്തിൽ അപ്പുറത്തെ മലയിൽ എത്താം' .സിംഹവും മാനും ഒരുമിച്ചു ഒറ്റ ചാട്ടം .മാൻ ശരിയായി ചാടി അപ്പുറത്തെ മലയിൽ എത്തി .സിംഹം താഴേക്ക് വീഴുകയും പരുക്ക് പറ്റുകയും ചെയ്തു .അതോടെ സിംഹം ഒരു പാഠം പഠിച്ചു . ഗുണപാഠം : അത്യാഗ്രഹം ആപത്തു.

അപർണ അനിൽ.Y
3 A ഗവണ്മെന്റ് ആർ എൽ പി എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ