ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സൗകര്യങ്ങൾ


5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, കോട്ടൺഹിൽ. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 99 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു താത്കാലിക കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ ഡോക്ടറുടെ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മ്യൂസിക് റൂം, മ്യൂസിക് പാർക്ക്, ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു വരുന്നു.