ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ചക്കരമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കരമാവ്

ഒരിടത്ത് ഒരു ചക്കര മാവ് ഉണ്ടായിരുന്നു ചക്കര മാവിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു . മാമ്പഴം കഴിക്കാൻ കാക്ക ,അണ്ണാൻ പുഴു, തത്ത, പ്രാവ് എന്നിവർ അതിഥികളായി എത്തി . അതിഥികൾ മാമ്പഴം ഭക്ഷിക്കുന്നത് ചക്കരമാവിൻ ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ചക്കരമാവ് അതിഥികളോട് പറഞ്ഞു.നിങ്ങൾ ഇനി എന്നിലെ മാമ്പഴം ഭക്ഷിക്കാനായി വരരുത് .ഇതുകേട്ട് അവർക്ക് സങ്കടം ആണെങ്കിലും അവർ പിന്നീട് മാമ്പഴം ഭക്ഷിക്കാനായി വന്നതേയില്ല. ഒരുദിവസം മരംവെട്ടുകാരൻ ചക്കരമാവി നെ ഉപദ്രവിക്കാൻ വന്നു.അവർ മരം വെട്ടാൻ തുടങ്ങിയതും ചക്കരമാവിൻ നിലവിളിക്കാൻ തുടങ്ങി.നിലവിളികേട്ട് ജീവികൾ മരംവെട്ടുകാരെ പേടിപ്പിച്ച് പറഞ്ഞുവിട്ടു . പിന്നീട് ഒരിക്കലും ചക്കരമാവ് തൻറെ സുഹൃത്തുക്കളായ ജീവികളോട് പിണങ്ങിയിട്ടു ഇല്ല.

അനാമിക എ. എസ്
4 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കഥ