ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ പ്രളയത്തിന്റെ തുടക്കം
പ്രളയത്തിന്റെ തുടക്കം
നല്ല നിലാവുണ്ടായിരുന്നു അന്ന്. മഴ യുടെ ശക്തമായ പെയ്ത്തു കഴിഞ്ഞ് ആ രാത്രി തോടുകളെല്ലാം മഴയുടെ ശക്തിയിൽ നിറഞ്ഞൊഴുകാറായി നിൽക്കുന്നു. ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും ടെലിവിഷനിൽ മുഴുകിയിരിക്കുകയാണ്. കാരണം നാളെ എന്താകുമെന്നറിയില്ല. ഒാരോ സ്ഥലങ്ങളിലും ശക്തമായ മഴയിൽ വെളളപ്പൊക്കവും മണ്ണിടിച്ചിലും ഇതോടനുബന്ധച്ച് അയാളുടെ മനസ്സും നീറുകയാണ്. ഉറക്കമില്ലാത്ത രാത്രികളിലാണ് കൃഷ്ണൻ ഈ മഴയുളള രാവുകളിൽ ഉറങ്ങാറില്ല. തന്റെ വീടും കുടുംബവും എന്ന ചിന്തയിൽ എല്ലാവരും കിടന്നു. പതിവുപോലെ രാവിലെ എണീറ്റ് ചവിട്ടിയത് വെളളത്തിലേക്കായിരുന്നു.
ഇന്നലത്തെ മഴയുടെ ശക്തിയിൽ കൃഷ്ണന്റെ വീട് പാതിയോളം മുങ്ങി. സങ്കടങ്ങളിൽ അദ്ദേഹം കുടുംബമായി അരപ്പൊക്കം വെളളത്തിൽ തന്നെകൊണ്ടു കഴിയാവുന്ന വിധത്തിൽ സാധനങ്ങ ൾ എടുത്ത് തന്റെ കുടുംബവുമായി വീടുവിട്ടിറങ്ങി.ഒരോ നിമിഷങ്ങളിലും കടലിരമ്പം പോലെ വെളളം വീടിനകത്തേക്ക് ഇരച്ചുകയറുകയാണ്. കൃഷ്ണൻ ഇറങ്ങുമ്പോൾ തന്റെ കാര്യമോ കുടുംബത്തിന്റെ കാര്യമോ അല്ലായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ വീടായിരുന്നു. നിറകണ്ണുകളോടെ അദ്ദേഹം വീടിനെ നോക്കികൊണ്ട് ഇറങ്ങി.ദിവസങ്ങൾ കഴിഞ്ഞു. വെളളപ്പൊക്കം കേരളം കണ്ടിട്ടില്ലാത്ത ഒരുപ്രളയമായി മാറി. എല്ലായിടവും ദുഃഖവുംദുരിതവും. പ്രളയം കഴിഞ്ഞ് എല്ലാവരുംവീട്ടിലേക്ക് മടങ്ങുന്നസമയം കൃഷ്ണനുംമടങ്ങി. വീട്ടിലെത്തിയപ്പോൾ വൃത്തിയാക്കണമായിരുന്നു. എല്ലാവരും കൂടി വൃത്തിയാക്കി. എല്ലാം ഒന്നേന്നു തുടങ്ങിയ പോലെ. വീടിനു കാര്യമായി ഒന്നും സംഭവിച്ചില്ല. ആഴ്ചകൾക്കുശേഷം വീണ്ടും പ്രളയം കഴിഞ്ഞ് ഒരു പുതുപ്രഭാതവും ജീവിതവും കൃഷ്ണൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ