ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധ ശേഷി ആരോഗ്യത്തിന്

രോഗാണുവിനെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവാണ് രോഗ പ്രതിരോധ ശേഷി . കാലാവസ്ഥ മാറുന്നതിനനുസരിച്ചു നമ്മുടെ ശരീരത്തിനും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.പ്രതിരോധ ശക്തിയില്ലെങ്കിൽ നമുക്ക് പെട്ടെന്നുള്ള രോഗങ്ങൾ ചെറുത്തുനിൽക്കാൻ സാധിക്കില്ല . പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടവയാണ് വെള്ളം കുടിക്കുക, ജീവകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുക,ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക എന്നിവ .ഇതിലൂടെ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്താം.

നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ പ്രവർത്തിക്കണമെങ്കിൽ പഴങ്ങൾ ,പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ആഹാരം എന്നിവ കൃത്യമായും കഴിക്കണം . പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് മത്സ്യം മാംസം തുടങ്ങിയവ .ദിവസവും ആഹാരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. അതിനു പുറമെ ചെറുപയർ, പരിപ്പ് ,കടല എന്നിവ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇവയിലെല്ലാം വിറ്റമിൻസ് ,മിനറൽസ് ,ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട് .നല്ല ആഹാരത്തോടൊപ്പം ശുചിത്വവും ഉണ്ടെങ്കിൽ കൊറോണ പോലുള്ള ഏതു രോഗത്തെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും .

SAURAV
5 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം