കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

*

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി
വിലാസം
പൊത്തപ്പള്ളി

പൊത്തപ്പള്ളി
,
കുമാരപുരം പി.ഒ.
,
690548
,
ആലപ്പുഴ ജില്ല
സ്ഥാപിതംജൂൺ - 1960
വിവരങ്ങൾ
ഫോൺ0479 2404460
ഇമെയിൽ35328ampalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35328 (സമേതം)
യുഡൈസ് കോഡ്32110200703
വിക്കിഡാറ്റQ87478331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം ഗ്രാമ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലക്ഷ്മി' പണിക്കർ. എസ്സ്
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്. പി. ജി.
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കെ.കെ.കെ.വി.എം.എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ  കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവർമ്മ മെമ്മോറിയൽ എൽപി സ്കൂൾ  ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ്. മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന  ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠമാണ്. തൻറെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആർജ്ജിക്കുവാൻ ഉള്ള അദ്ദേഹത്തിൻ്റെ കർമ്മ ഫലമായാണ് ഈ വിദ്യാലയം 

 പിറവിയെടുത്തത്. തുടർന്ന് വായിക്കുക.


      1974 - 75 കാലയളവിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ  പ്രഥമ അധ്യാപകൻ ആയി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകനായ ശ്രീ പരമേശ്വരൻ നായർ ആയിരുന്നു.

    1994 ജൂൺ 16ന് സ്കൂൾ സ്ഥാപകനും  മാനേജരുമായിരുന്ന ശ്രീ ജി പി മംഗലത്ത് മഠത്തിൻ്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ  മകനായ ഡോക്ടർ ജി. ചന്ദ്രസേനൻ മാനേജർ പദവി വഹിക്കുന്നു. 2008_2009  അധ്യയനവർഷത്തിൽ പ്രീപ്രൈമറി വിഭാഗവും 2014 വർഷം  ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൻ്റെ സുവർണജൂബിലി 2010 ൽ ആഘോഷ പൂർവ്വം കൊണ്ടാടി.

ഭൗതികസൗകര്യങ്ങൾ

ഏതൊരു എൽപി സ്കൂളിനോടും കിടപിടിക്കത്തക്ക വിധം മനോഹരവും അത്യന്താധുനിക വുമായ കെട്ടിടം  വിദ്യാലയത്തിനുണ്ട്. മൂന്നു നിലകളിലായി 20 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, ഡാൻസ് ആൻഡ് മ്യൂസിക് റൂം എന്നിവ ഈ കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാ റൂമുകളും ടൈൽ പാകിയതും  വായുവും വെളിച്ചവും കടക്കുന്നതിനായി ധാരാളം ജനലുകൾ ഉള്ളവയുമാണ്. സ്കൂളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു ആധുനിക ടോയ്ലറ്റ് സംവിധാനങ്ങൾ, ഇൻസിനേറ്റർ റൂം, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക്, നവീകരിച്ച പാചകപ്പുര എന്നിവയും വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്. വിശാലമായ സ്കൂൾ കോമ്പൗണ്ട്, ചുറ്റുമതിൽ,ബാസ്ക്കറ്റ് ബോൾ കോർട്ട് ,ബാഡ്മിൻ്റൺ കോർട്ട് ,സ്കൂൾ ബസ് എന്നിവ ഈ സ്കൂളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന  ഘടകങ്ങളാണ് . കുടിവെള്ള സൗകര്യത്തിനായി കിണർ, പഞ്ചായത്ത് പൈപ്പ് ,കുഴൽകിണർ എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠപുസ്തകങ്ങളുടെ ലോകത്തിന് അപ്പുറത്തേക്ക് കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തുന്ന തിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.ഡാൻസ്, മ്യൂസിക് ക്ലാസുകൾ, പ്രവർത്തിപരിചയ ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്തുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ, വിവിധ ദിനാചരണ  പ്രവർത്തനങ്ങൾ, ഫുഡ് ഫെസ്റ്റുകൾ,വിവിധ മേളകൾ, മെഡിക്കൽ ക്യാമ്പ്,പഠന വിനോദയാത്രകൾ എന്നിവ നല്ല രീതിയിൽ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഇംഗ്ലീഷ് ഫെ, അവധിക്കാല ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, വിവിധ സംഘടനകൾ എന്നിവ സംഘടിപ്പിക്കുന്ന ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ, എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിനുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ പ്രഥമ  പ്രഥമാധ്യാപകൻ ശ്രീ പരമേശ്വരൻ നായർ സാർ ആയിരുന്നു .1994 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. പിന്നീടുവന്ന എൽ പി വിഭാഗം തലവന്മാർ

ശ്രീമതി കെ. സുകുമാരിയമ്മ (1994- 1996 )

ശ്രീമതി ശ്യാമകുമാരിയമ്മ ( 1996- 1997)

ശ്രീമതി കെ പി സുമംഗല (1997 -1999 )

ശ്രീ ടി പ്രകാശൻ  (1999- 2000)

ശ്രീമതി ഡി  സുഭദ്രാമ്മ (2000-2003 )

ശ്രീമതി കെ  ശ്യാമളാദേവി (2003- 2005)

ശ്രീമതി  വി സരസ്വതിയമ്മ (2005 -2006 )

ശ്രീ  എ എം നൗഷാദ് (2006_2019)  എന്നിവരാണ് .

2019 മുതൽ ശ്രീമതി ലക്ഷ്മി പണിക്കർ എച്ച് എം ആയി പ്രവർത്തിച്ചുവരുന്നു.

നേട്ടങ്ങൾ

Youth Festival Winners
Sports winners
C H Muhammed Koya Quiz Winner
LSS Winner
LSS Winner

ആലപ്പുഴ ജില്ലയിലെ കുമാരപുരം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ സ്ഥാപനം നിലനിൽക്കുന്നതുതന്നെ സ്കൂളിൻ്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്. എൽ എസ് എസ് പരീക്ഷ ,വിവിധ മത്സര പരീക്ഷകൾ, ടാലൻറ് പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ  ഉന്നത വിജയം നേടുന്നു. അമ്പലപ്പുഴ സബ്ജില്ലാ കലോത്സവം, ഗണിതമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വിദ്യാലയം കരസ്ഥമാക്കി.ടാലൻറ് പരീക്ഷ, ഒളിമ്പ്യാഡ് പരീക്ഷ, വിദ്യാരംഗം മത്സരങ്ങൾ എന്നിവയിലെ ഉന്നത വിജയങ്ങൾ വിദ്യാലയ വിജയ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സമ്പത്താണ്.

    മലയാള സിനിമ സംവിധായകനും നടനുമായ ശ്രീ കെ മധു, മെഡിക്കൽ സേവനരംഗത്ത് പ്രശസ്തനായ ഡോക്ടർ സദാശിവൻ, എ സ് ബി ഐ സീനിയർ മാനേജർ ആയി വിരമിച്ച ശ്രീ എബി എബ്രഹാം  മൃദംഗ വാദനരംഗത്തെ പ്രശസ്തനായ ശ്രീ എരിക്കാവ്  എൻ സുനിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഇപ്പോൾ കേരള  ബാങ്ക് ഡയറക്ടറുമായ ശ്രീ സത്യപാലൻ, ഈ വിദ്യാലയത്തിലെ അധ്യാപകരായ ശ്രീമതി എം പി രശ്മി, ശ്രീമതി സുജ എസ്, ശ്രീമതി എ വി ജീജ ,ശ്രീമതി അമ്പിളി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്

മാനേജ്മെൻറ്

മയൂര സന്ദേശത്തിൻ്റെ കർത്താവായ ശ്രീ കേരള വർമ്മ വലിയകോയിത്തമ്പുരാൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൻ്റെ സ്ഥാപകൻ  ദിവംഗതനായ ശ്രീമാൻ ജി പി മംഗലത്ത് മഠം ആണ് . തൻ്റെ പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതിആർജിക്കുവാനുള്ള  അദ്ദേഹത്തിൻ്റെ ശ്രമഫലമായാണ് ഈ വിദ്യാലയം  പിറവിയെടുത്തത്.  കുമാരപുരം പഞ്ചായത്ത് പ്രസിഡണ്ട് , കേരള നിയമസഭാംഗം, പാർലമെൻറ് അംഗം, ദേവസ്വം ബോർഡ്  പ്രസിഡൻ്റ്,കയർ ബോർഡ് ചെയർമാൻ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽശ്രീ ജി പി മംഗലത്ത് മഠം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  1994 ജൂൺ 16 ന് സ്കൂൾ സ്ഥാപകനും  മാനേജരും ആയിരുന്ന ശ്രീ ജി പി മംഗലത്ത് മഠത്തിൻ്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകനായ  ഡോക്ടർ ജി  ചന്ദ്രസേനൻ മാനേജർ പദവി വഹിക്കുന്നു.

വഴികാട്ടി

  • ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നരകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ .നാരകത്തറ. ബസ്റ്റാന്റിൽ നിന്നും 800 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം