കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം

കുറച്ചു മാസങ്ങളായി ലോകത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കിയ ഒരു വീരൻ തന്നെയാണ് കൊറോണ വൈറസ്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നില നിന്ന രാജ്യങ്ങളെപ്പോലും ഒതുക്കാനും മെരുക്കാനും എന്തിന് ഇല്ലായ്മ ചെയ്യാൻ പോലും ഈ വൈറസിനു സാധിക്കും എന്ന പാഠം നമുക്ക് മുന്നിലുണ്ട്. അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, റഷ്യ, തുർക്കി, ഇറാൻ, ബ്രസീൽ, ചൈന, കാനഡ, ബെൽജിയം, നെതർലാൻഡ്, ഇന്ത്യ ഇങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ കൊറോണ എന്ന ഓമനപ്പേരുള്ള 'കോവിഡ് 19' െന്ന രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലെ ഒരു ലാബിൽ ഉടലെടുത്ത കൊറോണ എങ്ങനെ ഉണ്ടായി എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം ഇല്ല.ലോകം മുഴുവൻ ഏകദേശം അരക്കോടിയിലധികം രോഗികളെ സൃഷ്ടിക്കാൻ ഈ വൈറസിന് കഴിഞ്ഞിരിക്കുന്നു. അത് മാത്രമല്ല, അര ലക്ഷത്തിന് മുകളിൽ മരണവും ഉണ്ടാക്കി. ഇത്രയും വിനാശകാരിയായ ഈ വൈറസ് ഇന്ത്യയിലും എന്തിന് നമ്മുടെ ശ്യാമസുന്ദര കേരളത്തിലും നരെ ഇന്ന് എത്തപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആയിരത്തിലധികം മരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. നാം ഇന്ത്യയിൽ ഈ മഹാമാരിക്ക് എതിരെ പോരാടുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ഏതാണ്ട് ഒരു മാസക്കാലമായി സമ്പൂർണ ലോക്ക് ഡൗണിലാണ്. പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കിയിരി ക്കുകയാണ്. എല്ലാവരും സാമൂഹിക അകലം പാലിച്ച് ,നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ച് ഈ മഹാമാരിയെ പടിക്കു പുറത്താക്കാൻ ഒറ്റക്കെട്ടായി നിരനിൽക്കുകയാണ്.

കൊറോണയെപ്പറ്റി അറിയാൻ ഏവർക്കും താല്പര്യമുണ്ടാകും. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. കിരീടാകൃതിയിലാണ് ഇവയുള്ളത്. മനുഷ്യൻ ഉൾപ്പെട്യുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പ് ഉള്ളതാണ് ഈ വൈറസ്. നൂറ്റി അറുപതുലധികം രാജ്യങ്ങളിലായി ഇന്ന് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജലദോഷം, ന്യൂമോണിയ ഇവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. തുമ്മൽ, ചുമ,ഹസ്തദാനം ചെയ്യൽ തുടങ്ങിയവയിലൂടെയോ രോഗം ബാധിച്ച വ്യക്തിയുടെ സ്രവങ്ങളിലൂടെയോ ഇത് പടരാം. വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചിട്ട് ആ കൈകൾ കൊണ്ട് പിന്നീട് മൂക്കിലോ വായിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. ലോകാരോഗ്യ സംഘടനയുടെ അഭീപ്രായത്തിൽ ശ്വാസകോശ രോഗ ലക്ഷണങ്ങൾ ,പനി,ചുമ, ശ്വാസ തടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്.രോഗം കഠിനമാകുന്ന സന്ദർഭങ്ങളിൽ അണുബാധ ന്യൂമോണിയ, വൃക്ക തകരാറുകൾ എന്തിന് മരണത്തിന് പോലും കാരണമാകും.പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് വേഗം പിടിമുറുക്കാൻ സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇതുനുള്ള പ്രതിവിധി.

കോവിഡ് 19 നു കൃത്യമായ ചികിത്സയില്ലാത്തതിനാൽ പ്രതിരോധ വാക്സിനുകൾ ലഭ്യമല്ലെന്നു മാത്രമല്ല,ലോകത്ത് ഒരുടത്തും നാളിതു വരെ വാക്സിൻ കണ്ടുപിടിച്ചിട്ടു പോലുമില്ല. വൈറസ് ബാധിക്കാതെ നോക്കുകയാമ് പ്രതിരോധ മാർഗം. രോഗികളുമായുള്ള സമ്പർക്കം ഒഴുവാക്കുക,കൈ കഴുകാതെ കണ്ണ്, വായ, മൂക്ക് എന്നിവയിൽ തൊടുന്നത് ഒഴിവാക്കുക. കൂടാതെ സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സോക്കന്റ് നേരമെങ്കിലും കൈകൾ കഴുകുക,വ്യക്തി ശുചിത്വം പാലിക്കുക,്ത്യാവസ്യ കാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തേക്ക് പോകാതെ ഴീട്ടിൽത്തന്നെ കഴിയുക എന്നിവയെല്ലാം കൊറോണയെ പ്രതിരോധിക്കാൻ ഉത്തമ മാർഗ്ഗങ്ങളാണ്. വളരെ വേഗം തന്നെ ഈ മഹാവിപത്ത് ലോകത്തു നിന്ന് വിട്ടു പോകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

മേഘ ജയരാജ്
10 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം