കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഡോളിയെ അറിയില്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
ഡോളിയെ അറിയില്ലേ

സ്കോട്ട് ലാന്റിലെ റോസിലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായിരുന്നു ഇയാൻ വിൽമുട്ട്. 1996 ജൂലൈ 5 ന് അദ്ദേഹവും സുഹൃത്തുക്കളും ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു കണ്ടുപിടിത്തം നടത്തി. ക്ലോണിങ് എന്ന വിദ്യയിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ അവർ ലോകത്തിനു സമ്മാനിച്ചു. കോശങ്ങളിൽ നിന്ന് ജീവികളുടെ പകർപ്പ് എടുക്കുന്ന വിദ്യയാണ് ക്ലോണിങ്. കണ്ടുപിടിത്തം 1996 ൽ നടന്നുവെങ്കിലും ഡോളിയുടെ ജനനത്തെപ്പറ്റി ലോകം അറിഞ്ഞത് 1997 ഫെബ്രുവരി 22 നു മാത്രമാണ്. 2003 ഫെബ്രുവരി 14 വരെയേ ഡോളി ജീവിച്ചുള്ളൂ.

ആവണി പി
8 എഫ് കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം