കെ.എം.എം.എ.യു.പി.എസ് ചെറുകോട്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                     മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ.എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെ സ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന നമ്മുടെ സ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെട്ടു .ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽ നിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്  .
കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
ചെറുകോട്

കെ.എം.എം.എ.യൂ പി. സ്ക്കൂൾ ചെറുകോട്
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04931 249091
ഇമെയിൽkmmmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48550 (സമേതം)
യുഡൈസ് കോഡ്32050300512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ636
പെൺകുട്ടികൾ579
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ എം
പി.ടി.എ. പ്രസിഡണ്ട്ഹാരിസ്.യു
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്  കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ 1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ പ്രവേശനത്തിൽ 65 കുട്ടികളാണ് പ്രവേശനം നേടിയത്.കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ   

       പോരൂർ പഞ്ചായത്തിൽ  ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച്  ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന  വിദ്യാർത്ഥികൾക്കാനുപാതികമായ  ടോയ്‌ലെറ്റുകളും  ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും  അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ്  .

ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത ശുദ്ധ ജലവും നാം ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദവിദ്യാലയം എന്ന നിലക്ക് ആവശ്യമായ റാമ്പുകളും മറ്റുസൗകര്യങ്ങളും സ്കൂളിലുണ്ട്.വിശാലമായ ലൈബ്രറി, സയൻസ് ,സാമൂഹ്യ ശാസ്ത്ര ,ഗണിത ലാബുകളും പഠനത്തിന് പിന്തുണയേകാൻ സ്കൂളിൽ സജ്ജമാണ്.കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.14  ലാപ് ടോപ്പുകളും 8  ഡെസ്‌ക്  ടോപ്പുകളും 7 പ്രൊജക്ടറുകളും കൂടാതെ ഒരു പ്രിന്ററും ഫോട്ടോസ്റ്റാറ്റ്  മെഷീനും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബും  നമുക്കുണ്ട്.ഇത് കുട്ടികൾ ഫലപ്രദമായി  ഉപയോഗിക്കുന്നു.

        നമ്മുടെ സ്കൂളിനോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി യിൽ 121  കുട്ടികളും 6  ജീവനക്കാരും  പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.എല്ലാക്ലാസ്സ് മുറികളും സ്കൂൾ പരിസരവും പൊടിരഹിതമാക്കി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ചു ബഹുജനപങ്കാളിത്തത്തോടെ സ്കൂൾ മുറ്റം കട്ടപ്പതിച്ചു പൊടിവിമുക്തമാക്കി.ക്ലാസ്സുകളിൽ വൈദ്യുതീകരണം നടത്തി.എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഒരുക്കി വൻതോതിലുള്ള ഇടപെടലികളാണ് ഉണ്ടാക്കിയത്.പുതുതായി ആധുനിക രീതിയിലുള്ള ക്ലാസ്സ്മുറികളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.

കൂടുതൽവായിക്കാം

അക്കാദമിക പ്രവർത്തനങ്ങൾ

                   സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥാപിതമായത്.കൃഷിയും കൂലിവേലയും പ്രധാന ജീവനോപാധിയായകുടുംബത്തിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ അധികം പേരും ആദ്യകാലത്ത് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകരായിരുന്നു കൂടുതലും .എന്നാൽ ഇപ്പോൾ തദ്ദേശീയരായ അദ്ധ്യാപകരാണ് കൂടുതലായുള്ളത്.പതിറ്റാണ്ടുകളുടെ പ്രവത്തന പാരമ്പര്യമുള്ള നമ്മുടെസ്കൂൾ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈവേളയിൽ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളാൽ സമ്പന്നവും പഞ്ചായത്തിന്റെ സാംസ്‌കാരിക കേന്ദ്രവും കൂടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം .

                   മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ്  തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ്‌ ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.കൂടുതൽവായിക്കാം

മാനേജ്മെൻറ്

     

രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽനിന്നുമുള്ള മികച്ച പിന്തുണ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെ അധികംസഹായകമാകുന്നു.അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്നുള്ള മികച്ച കൂട്ടായ്മ സ്കൂൾ പ്രവർത്തനത്തിന് അനിവാര്യമാണ് .21 അംഗങ്ങളടങ്ങിയ പി.ടി.എ.,9 അംഗങ്ങൾ അടങ്ങിയ എം.ടി.എ.,13 എക്സിക്യൂട്ടീവ് അഗങ്ങളോടെ പ്രവർത്തിക്കുന്ന എസ് എസ് ജി ,സ്കൂൾ ഉച്ചഭക്ഷണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള നൂൺ ഫീഡിങ് കമ്മറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനങ്ങളടങ്ങിയ സുരക്ഷാ സമിതി ,ലിഗവിവേചനംനിരീക്ഷിക്കുന്നതിനായി ജെൻഡർ  ഡെസ്ക് ,കുട്ടികളുടെ പരാതി പരിഹരിക്കുന്നതിനായി പരാതി പരിഹാര സെൽ,  എന്നീ സമിതികൾ സ്കൂൾ മാനേജ്മെന്റ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നു.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്കൂൾ മാനേജ്‌മെന്റും ഫലപ്രദമായി പ്രവർത്തിക്കുന്നു.  കൂടുതൽവായിക്കാം     

മികവ് പ്രവർത്തനങ്ങൾ

          സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ അഗീകാരവും പ്രശംസയും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിൽ ഡയറ്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ചവച്ചു .സംസ്ഥാന ജില്ലാ ശാസ്ത്രപ്രവർത്തി പരിചയ മേളകളിൽ നമ്മുടെകുട്ടികൾ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായകമായിട്ടുണ്ട് .കാലാകാലങ്ങളിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുജനങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചിട്ടുണ്ട്.പൂർവാദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ സർതോന്മുഖമായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നു .  കൂടുതൽ വായിക്കുക

പഠ്യേതര പ്രവർത്തനങ്ങൾ    

          പഠനപ്രവർത്തനത്തോടൊപ്പം  പഠ്യേതര പ്രവർത്തനങ്ങൾക്കും  സ്കൂൾ  വാർഷിക പ്രവർത്തന കലണ്ടറിൽ  പ്രാധാന്യം കൊടുത്തിട്ടുണ്ട് .കുട്ടികളിലെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമാകുന്നു .വിവിധ ശേഷികൾ വളർത്തുന്നതിനായി പ്രത്യേകം പരിശീലനം നൽകിവരുന്നു.ചിത്രകല ,നൃത്തം സംഗീതം ,അഭിനയം തുടങ്ങിയ മേഖലകളിൽ പ്രഗത്ഭരായ പരിശീലകരെക്കൊണ്ട് താല്പര്യമുള്ളകുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു.കലാമത്സരം സ്കൂൾ വാർഷികം ഉപജില്ലാ,ജില്ലാ കലാമേളകൾ എന്നിവയിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെക്കാറുണ്ട് . കുട്ടികളുടെ അന്തർലീനമായികിടക്കുന്ന കഴിവുകൾ ഉയർത്തുന്നതിന് വേണ്ടി പലവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട് കൂടുതൽ വായിക്കുക

ജനകീയം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം

             സാംസ്കാരികമായും  സാമൂഹികമായും  ഉന്നതനിലയിലുള്ള ഒരു സമൂഹമാണ് ഒരുനാടിന്റെ ഐശ്വര്യം .ഇതിന്റെ ആധാരശില പാകുന്നത് പ്രാദേശികമായി നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് .ബഹുജന പങ്കാളിത്ത ത്തോടെയുള്ള  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇന്ന് കാലം ആഗ്രഹിക്കുന്നു.

ജാതി,മത,വർണ്ണ,വർഗ്ഗ ഭേദമില്ലാത്ത ഒരു വിദ്യാർത്ഥി സമൂഹം പൊതു വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്.വെല്ലുവിളികൾ നേരിട്ടും പ്രതിസന്ധികൾ മറികടന്നും മുന്നേറുന്ന ഒരു  വിദ്യാർത്ഥി സമൂഹത്തിന്ന് രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കുകൊള്ളാൻ കഴിയൂ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിൽ പൊതുജന പങ്കാളിത്തത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .കൂടുതൽ വായിക്കുക  

ക്ലബ്ബുകൾ

                അധ്യയനവർഷത്തിൽ ആസൂത്രണം ചെയ്യുന്ന പഠന പ്രവർത്തങ്ങളിൽ വിവിധക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ നർണ്ണായകമാണ് .പലപ്പോഴും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നത് ഇത്തരം ക്ലബ്ബ്കളുടെ  പ്രവർത്തനമാണ്.വിദ്യാർത്ഥികൾക്ക് വ്യത്യസ്ത പഠന അനുഭവങ്ങളും,പഠന അന്തരീക്ഷവും സൃഷ്‌ടിയ്‌ക്കാൻ ഇത്തരം ക്ലബ്ബ്കൾക്ക് സാധിക്കുന്നു.നമ്മുടെ സ്കൂളിലും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ക്ലബ്ബ്കളുണ്ട് . സ്കൂളിൽ  ഗണിതക്ലബ്ബ്, ഇഗ്ലീഷ് ക്ലബ്ബ്,ഐ  ടി  ക്ലബ്ബ്,സയൻസ് ക്ലബ്ബ്  ,സോഷ്യൽസയൻസ്  ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് , ഹരിതക്ലബ്ബ്,അലിഫ് ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്,ഗാന്ധി ദർശൻ,ആരോഗ്യ ക്ലബ്ബ് &   ശുചിത്വ ക്ലബ്ബ്എന്നിവ പ്രവർത്തിച്ചു വരുന്നു  അവയുടെ പ്രവർത്തനങ്ങൾ അറിയുന്നതിനായി കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

     

                     ചെറുകോട് കെ.എം.എം എ യു .പി.സ്കൂളിനെ  സംബന്ധിച്ചി ടത്തോളം  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു .   ഒരുക്ലാസ്സിൽ ഒരു ക്ലബ്ബിലെങ്കിലും അംഗങ്ങളല്ലാത്ത കുട്ടികൾ ഉണ്ടാകില്ല.അധ്യയന വർഷത്തിൻറെ ആരംഭത്തിൽ തന്നെ എല്ലാ ക്ലബ്ബ്കളുടെയും ഉദ്‌ഘാടനം നടത്താറുണ്ട്.

ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വി വിധങ്ങളായ പരിപാടികളാണ് നടത്താറുള്ളത് .ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന--പഠ്യേതര പ്രവർത്തനങ്ങളെ സജ്ജീവമാക്കി നിലനിർത്തുന്നു ഇന്നത്തെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പല മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നു.

വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട് വിവിധ ദിദിനാചരണങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ അറിയുന്നതിനായി കൂടുതൽ വായിക്കുക

പ്രൊജെക്ടുകൾ

ചിത്രശാല

ചിത്രശാല

സ്കൂളിലെ മുൻ സാരഥികൾ  :

ക്രമ

നമ്പർ

പേര്   ഫോട്ടോ
1 പിഷാരടി
2 ജാനകി .കെ
3 ജനാർദ്ദനൻ.ടി .എം
4 കെ . ജെ . മറിയാമ
5 ഉണ്ണികൃഷ്ണൻ നമ്പൂതിരി  . ഇ
6 റംലത്ത് . കെ

നേട്ടങ്ങൾ

   കെ.എം.എം.എ.യു.പിസ്കൂളിലെ കുട്ടികളും അധ്യാപകരും വിവിധ മേഖലകളിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.ഇതിനെ കുറിച്ചറിയാൻ  കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്   മേഖല ഫോട്ടോ
1 ഡോ.കെ.എം.ആർ.നമ്പൂതിരി ഫിസിഷ്യൻ
2 ഡോ. കണ്ണിയൻ റഹീല ബീഗം കുട്ടികളുടെ സ്പെഷലിസ്റ്റ്
3 ഡോ. വി.എം സുലൈഖ ബീവി ഫിസിഷ്യൻ
4 ഉമ്മർകുട്ടി കുന്നുമ്മൽ അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ,

അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ

5 ഡോ പി.സീമാമു നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്
6 കുഞ്ഞാമു .കെ എം.ടെക്
7 സക്കീർ ഹുസൈൻ .സി.ടി ഐ.ആർ.എഫ്, ഐ.ആർ.പി.എസ്
8 പൂവത്തി സക്കീർ സി.എ
9 ഡോ. ഫിറോസ് ഖാൻ ഫിസിഷ്യൻ
10 ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ കുട്ടികളുടെ സ്പെഷലിസ്റ്റ്
11 ഡോ. ദീപു കുട്ടികളുടെ സ്പെഷലിസ്റ്റ്
12 എം വേലായുധൻ ഗായകൻ
13 സുരേഷ് ചെറുകോട് ഗായകൻ
14 ശിവദാസൻ ആലിക്കോട്  കെ.എസ് .എഫ്.ഇ. മാനേജർ
15 അജയ് കുമാർ.എം തിരക്കഥാകൃത്ത്
16 ഇ.മുഹമ്മദ് കുഞ്ഞിമാസ്റ്റർ കെ.പി.സി.സി. സെക്രട്ടറി
17 ഡോ .ദിവ്യ  അസ്സോസിയേറ്റ് പ്രൊഫസർ
18 ഡോ .പ്രീതി കുറ്റിപുലാക്കൽ അസ്സോസിയേറ്റ് പ്രൊഫസർ
19 ഷഹനാസ് ഇ ഡോക്ടറേറ്റ് - ഫുഡ് സയൻസ്
19 ഷഫ് ന  ടി പി ബി .ഡി.എസ് --എം.ഡി.എസ്
19 മുഹ്സിന കുന്നുമ്മൽ ബി .ഡി.എസ്
20 വിനോദ്.കെ.എം   എം.ബി.ബി.എസ്, എം.ഡി
21 ജയകൃഷ്ണൻ.കെ.എം ബി.ഡി.എസ്, എം..ഡി.എസ്
22 ഷീബ ഖമർ ഡെപ്യൂട്ടി ഡയറക്റ്റർ

ഡയറി ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ്

അവലംബം

  • വിക്കിപീഡിയ   
  • പോരൂർ ഗ്രാമപഞ്ചായത് വികസനരേഖ 
  •  മലബാർ കലാപം --  കെ മാധവൻ നായർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • .വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • പാണ്ടിക്കാട് ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 8 കി.മീ .യും ,മഞ്ചേരിയിൽ നിന്നും 23.കെ.മീ യും നിലമ്പൂ രിൽനിന്നും 20 കി.മീ.യും ദൂരമുണ്ട് .

Loading map...

Map