കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗണിത ക്ലബ്ബ്

    13 / 12 / 21  ന് ഗണിത ക്ലബ്ബ് ഉദ്‌ഘാടനം നടന്നു വണ്ടൂർ ജി ജി എഛ്  എസ് അദ്ധ്യാപിക യായ ശ്രീമതി സ്മിത രാജേഷ് പുതിയ തന്ത്രങ്ങളിലൂടെ ഗണിതം എങ്ങനെ എളുപ്പത്തിൽ മനസിലാക്കാമെന്ന്  പരിചയപ്പെടുത്തികൊടുത്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.മുജീബുമാസ്റ്റർ അധ്യക്ഷം വഹിച്ചു .ടി.കെ.ശോഭ ടീച്ചർ ,നുസ്രത് ടീച്ചർ എന്നിവർ നേതൃത്വം നൽകി

ഇംഗ്ലീഷ് ക്ലബ്ബ്

13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു

5E  ക്ലാസ്സിലെ റാനി യ  ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്‌ടേഴ്‌സ്  ചാനൽ പ്രക്ഷേപണം ചെയ്തു.

  ദിനാചരങ്ങളുടെ ഭാഗമായി വിശേഷദിവസങ്ങളിലെല്ലാം നമ്മുടെ കുട്ടികൾ പ്രസംഗം ,കവിതാലാപനം,കഥപറച്ചിൽ,തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട് .എല്ലാ ദിവസവും ഏതാനും കുട്ടികൾ ഇംഗ്ലീഷ് ന്യൂസ് വായിച്ചു വരുന്നു. അദ്ധ്യാപകർ ഇത് വിലയിരുത്തി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാറുണ്ട് .ദിനം പ്രതി കുട്ടികളിൽ ഈ മേഖലയിൽ (വാർത്താവതരണം)പുരോഗതി സ്പഷ്ടമാണ്."ഹലോ ഇംഗ്ലീഷ്" പ്രവർത്തനങ്ങൾ ഭാഗിയായി നടത്തി.

ഐ ടി ക്ലബ്ബ്

    15 / 12 / 21  ന്  ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി  ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം  ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.

എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി

  കോവിഡ് -19  മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെ നന്നായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി.അടിയന്തിര ബദൽ നടപടി എന്ന നിലയ്ക്ക് ഓൺലൈൻ  ലേർണിംഗ് സിസ്റ്റം ഉടലെടുത്തു.നമ്മുടെ സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ പുതിയ ഓൺലൈൻ സൗകര്യങ്ങളെ  (ഗൂഗിൾ ഫോം,പോസ്റ്റർ നിർമ്മാണം ...) ക്കുറിച്ച് ഐ.ടി. ക്ലബ് പരിശീലനം നൽകി .

സയൻസ് ക്ലബ്ബ്‌

        വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു

സോഷ്യൽ  സയൻസ്ക്ലബ്ബ്‌

സോഷ്യൽ  സയൻസ് ക്ലബ്ബിൻറെ  നേതൃത്വത്തിൽ സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്

            29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.

തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഹിന്ദി ക്ലബ്ബ്

              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.

ആരോഗ്യ ക്ലബ്ബ്   & ശുചിത്വ ക്ലബ്ബ്   

                കേരളപ്പിറവിദിനത്തിൽ "തിരികെ സ്കൂളിലേക്ക്" -- വരവേൽക്കുന്നതിനു വേണ്ടി

ആരോഗ്യ ,ശുചിത്വ ക്ലബ്ബിൻറെ  നേതൃത്വത്തിൽ വിദ്യാലയം ധാരാളം ഒരുക്കങ്ങൾ നടത്തി.കുട്ടികളെ ബയോ ബൈയോ ബബിൾ ആക്കി തിരിച്ചുഓരോ ഗ്രൂപ്പിനും വരേണ്ട ദിവസങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.കുട്ടികൾ വരുന്ന പ്രകാരം ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്തിയാണ് ക്ലാസ് എടുക്കുന്നത്. ഇൻറ്റർവെൽ  സമയവും ഓരോ ക്ലാസ്സിന് പ്രത്യേകം നിശ്ചയിച്ചു നൽകി.ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും സമയവും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തീരുമാനിച്ചു.സ്കൂൾ വിടുന്നതിനും പ്രത്യേക സമയം നൽകി.

                    ക്ലാസ് കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസ് റൂമി ൽ ബെഞ്ചും ഡെസ്കും  സോപ്പ്‌വെള്ളമുപയോഗിച്ചുവൃത്തിയാക്കി.ബാത്റൂം ,വാഷ്‌ബേസിൻ എന്നിവയുടെ ക്ലീനിംഗ്‌  തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ,ശുചിത്വ ക്ലബ്ബുകളുടെ  നേതൃത്വത്തിൽ നടന്നുവരുന്നു.

ഹരിത ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.

കറി മുറ്റം

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

അലിഫ് ക്ലബ്ബ്

    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്

ഉദ്‌ ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു

·        ·           ഡിസംബർ  18  അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ്‌ അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ  ദിയ നസ്രിൻ  5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ  5D രണ്ടാം സ്ഥാനവും ,റിസ.കെ.പി  5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ്

  17  / 12 / 21  ന് വർക്ക് സ്‌പീരിയൻസ്  ക്ലബ്ബ്  സുരേഷ് തിരുവാലി സർ ഉദ്‌ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി.

·  

     


·        

വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുട്ടികൾക്ക്  വിവിധ തരത്തിലുള്ള ക്രാഫ്റ്റ് ഇനങ്ങളിൽ പരിശീലനം നൽകുന്നു. 

ഗാന്ധി ദർശൻ

·         കോവിഡ്  നിയന്ത്രണങ്ങൾസ്വാതന്ത്രദിനം  സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി, ഉണ്ടായിരുന്നിട്ടും.ആ പരിധിയിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യദിനം ,ഗാന്ധിജയന്തി,ഗാന്ധി സമാധി തുടങ്ങിയ ദിനങ്ങളിൽ ചിത്രരചനാ മത്സരം ,ക്വിസ് മത്സരം,പ്രസംഗമത്സരം,ദേശഭക്തി ഗാനാലാപമത്സരം എന്നിവ നടത്തി .ഈ സ്കൂളിലെ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ സബ്ജില്ലാമത്സരത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാന,ദ്വിതീയ സോപാന എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്‌ഡിസ്‌ട്രിക്‌ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

പരിചിന്തന ദിനം (സ്കൗട്ട്  ദിനം)

                      പരിചിന്തന ദിനത്തിന് വായുമലിനീകരണ ബോധവത്കരണത്തിന്റെ ഭാഗമായി സ്കൗട്ട് വിദ്യാർത്ഥികൾ  സൈക്കിൾ റാലി നടത്തി.വൃക്ഷത്തൈ  നാട്ടു പിടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി

2021-22 വർഷത്തെവിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനം മുൻ പ്രഥമാധ്യാപകൻ ശ്രീ.ഇ.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിന് ശിവകുമാറാണ് മാസ്റ്റർ സ്വാഗതം പറയുകയും സന്തോഷ് മാസ്റ്റർ ,വിമല ടീച്ചർ,സിന്ധു ടീച്ചർ,എന്നിവർ ആശംസകള ർപ്പിക്കുകയും ശോഭടീച്ചർ നന്ദി രേഖപ്പെടുത്തുകയും  ചെയ്‌തു .കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

  വായനവാരത്തോടനുബന്ധിച്ച ശ്രീ. കൃഷ്ണൻകുട്ടി മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.

പോസ്റ്റർ രചന ,വായനാക്വിസ്,വായന മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.പി.ൻ .പണിക്കർ ജീവചരിത്രകുറിപ്പു മത്സരം,"ഞാൻ വായിച്ചാ പുസ്തകം"-വായനകുറിപ്പുമത്സരം (യു.പി.) എന്നിവ സംഘടിപ്പിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചു "എൻറെ  പൂക്കളം" -പൂക്കളത്തോടൊപ്പം കുട്ടികൾ ഫോട്ടോ ക്ലാസ് ഗ്രൂപ്പു കളിൽ പങ്കുവെച്ചു

2022--23

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2022-23 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം  ബഹു: മനോജ് പറയട്ട സാറിന്റെ മഹനീയ സാന്നിധ്യം  കൊണ്ട് അനുഗ്രഹീതമായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ കുട്ടികളുമായി സംവദിച്ച അദ്ദേഹം  അവരുടെ ചോദ്യങ്ങൾക്ക് പ്രചോദനാത്മകമായ മറുപടികളാണ്  നൽകിയത്.കലാ സാഹിത്യ വേദിയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ബഹു .പ്രധാനാധ്യാപകൻ മുജീബ് സർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വി പി സ്വാഗതം അരുളി.   അധ്യാപകരായ ശ്രീ സന്തോഷ് സർ ,ശ്രീമതി ഹാജറ കെ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി ലബീബ എ കെ നന്ദിയർപ്പിച്ചു'

സർഗോത്സവം

25-07-2022 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സർഗോത്സവം നടത്തി  പ്രാധാനാധ്യാപകൻ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.കഥാ രചന,ചിത്ര രചന,കാവ്യാലാപനം, നാടൻപാട്ട്,ഏകാഭിനയം,  ലളിതഗാനം എന്നീ ഇനങ്ങൾ ആണ് നടത്തിയത് . മികച്ച പ്രകടനം കാഴ്ച വെച്ചവരെ തെരഞ്ഞെടുത്തു . അവർക്കായി പ്രത്യേക പരിശീലനം കൊടുക്കുന്നതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . പരിപാടികൾക്ക് വിദ്യാരംഗം കൺവീനർ ലബീബ നേതൃത്വം നൽകി .

കളിയരങ്ങ്

വിദ്യാരംഗം കലാസാഹിത്യ വേദി ക്ക് കീഴിൽ 9/12/22 ന് വെള്ളിയാഴ്ച വിദ്യാലയത്തിൽ കളിയരങ്ങ് അഭിനയ ശിൽപശാല സംഘടിപ്പിച്ചു. 4, 5, 6 ക്ലാസ്സിലെ മികച്ച അഭിനയമികവുള്ള കുട്ടികളെ  പങ്കെടുപ്പിച്ച ശിൽപശാല സീനിയർ അസിസ്റ്റന്റ് സൽമ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശ് വിപി കുട്ടികളുമായി സംവദിച്ചു. ആദ്യ ഘട്ടത്തിൽ കുട്ടികൾ ഓരോ കഥാപാത്രങ്ങളായി സ്വയം പരിചയപ്പെടുത്തി. തുടർന്ന് വിവിധ ഗ്രൂപ്പുകളായി നിർദേശിച്ച കഥകൾക്കനുസരിച്ച് മുഖം മൂടികൾ നിർമ്മിച്ചു. ശിൽപശാലയിൽ വിദ്യാരംഗം കൺവീനർമാരായ ശ്രീമതി ഹാജറ, ശ്രീമതി ലബീബ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. വിധിധ അഭിയന നൈപുണികൾ കുടികൾക്ക് പരിചയപ്പെടുത്തിയ ശിൽപശാല കുട്ടികൾക്ക് നവ്യാനുഭവമായി മാറി. ആറാം തരത്തിലെ ദിയ നസ്റിനെ മികച്ച അഭിനേത്രിയായി തിരഞ്ഞെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ്ഉദ്ഘാടനം

05/07/2022 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം റിയാസ് കാപ്പിൽ(skill development trainer )നിർവഹിച്ചു. പരിപാടിക്ക് ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ സാർ അധ്യക്ഷം വഹിച്ചു. "ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ ശ്രീ റിയാസ് പ്രഭാഷണം നടത്തുകയും ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് വിശിഷ്ടാതിഥി ശ്രീ ജലീൽ ആമയൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്ന സെഷനും നടന്നു.

ഗണിത ക്ലബ്ബ് ഉദ്ഘാടനം

04/07/2022 ന് സ്കൂളിലെ ഗണിത ക്ലബ്ബ് സ്കൂളിലെ മുൻ അധ്യാപിക ടി.കെ ശോഭ ഉദ് ഘാടനം  ചെയ്തു. ഹെഡ് മാസ്റ്റർ മുജീബ് റഹ്‌മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗണിതത്തിലെ വിവിധ പാസിലുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് ശോഭ ടീച്ചർ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ  ക്ലാസ്സെടുത്തു.

ഹെൽത്ത് ക്ലബ് ഉദ്ഘാടനം

ആരോഗ്യ ക്ലബ് ,ശുചി ത്വ ക്ലബ്  എന്നിവയുടെ ഉദ്ഘാടനം 04/07/2022 തിങ്കളാഴ്ച നടന്നു . അധ്യക്ഷ പദവി അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ ആണ് . ശലഭം പരിപാടിയുടെ Co-ordinator ആയ ഡോ . ഷംസീർ (paediatrician) ആണ് ഉദ്ഘാടനം നിർവഹിച്ചത് . ഹെൽത്ത് ക്ലബ് ന്റെ കീഴിൽ BE POSITIVE School health programme നു തുടക്കം കുറിച്ചു . അതിന്റെ ഭാഗമായി ഏഴാം തരത്തിൽ പഠിക്കുന്ന 85 ഓളം കുട്ടികളുടെ ആരോഗ്യ നില ഡോക്ടറുടെ നേതൃ ത്വത്തിൽ പരിശോധിച്ചു.

പ്രവർത്തി പരിചയ ക്ലബ്ബ് ഉദ്ഘാടനം

സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 22.06.2022 ബുധൻ നടന്നു .പ്രവൃത്തി പരിചയ റിസോഴ്സ് പേഴ്സൺ , പാറൽ മമ്പാ ട്ടുമൂല സ്കൂൾ അധ്യാപികയായിരുന്ന ടെസ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിന് സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പ്രകാശ് മാഷ് ആശംസകൾ അർപ്പിച്ചു.ഫൈസുന്നീസ ടീച്ചർ നന്ദി പറഞ്ഞ പരിപാടിക്ക് രേഷ്മ ടീച്ചർ ,ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര യോഗാ ദിനം

ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം  ആചരിച്ചു.സ്കൗട്ട് വിദ്യാർത്ഥികളും മറ്റു തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചു കൊണ്ട് യോഗാ                        പ്രദർശനം നടത്തി .സ്കൗട്ട് ടീച്ചർ KV സിന്ധു നേതൃത്വം നൽകി.

ഹരിത ക്ലബ്‌ ഉദ്ഘാടനം

06/06/22 ന് ജില്ലാ തല കുട്ടി കർഷക അവാർഡ് ജേതാവ് മാസ്റ്റർ അഭിനന്ദ് ഹരിത ക്ലബ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ ഹാരിസ്.യു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷനം നടത്തി.ക്ലബ്‌ കൺവീനർ സിന്ധു ടീച്ചറുടെ നേതൃ ത്വത്തിൽ തൈ വിതരണം നടത്തി. കുട്ടികൾക്കായി ചിത്ര രചന മത്സരവും നടത്തി.തുടർന്ന് 2.30 ന് സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്‌ അംഗങ്ങൾക്ക് പ്രകൃതി പഠനയാത്ര (കല്ല് മല )ഉണ്ടായിരുന്നു.

കറിമുറ്റം

ജനുവരി

കെ.എം.എ.യു.പി സ്ക്കൂൾ ചെറുകോട് കറിമുറ്റം 2023 ജൈവ പച്ചക്കറി കൃഷി വീട്ട് മുറ്റത്ത് പദ്ധതിയുടെ ഉദ്ഘാടനം ലിനി. ജി(കൃഷി ഓഫീസർ പോരൂർ) നിർവഹിച്ചു.എം.മുജീബ് മാസ്റ്റർ(HM) പദ്ധതി വിശദീകരിച്ചു. ഹാരിസ് യു പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്മിത പി (MTA പ്രസിഡെന്റ്) ഉണ്ണികൃഷ്ണൻ. എ(PTA വൈസ് പ്രസിഡന്റ്),ഉമ്മു സൽമ KT(സീനിയർ അസിസ്റ്റന്റ്),പ്രകാശ് വി.പി(സ്റ്റാഫ് സെക്രട്ടറി),ഉണ്ണി കൃഷണൻ പി(കോ.ഓർഡിനേറ്റർ-കറി മുറ്റം) സംസാരിച്ചു. 350 കുടുംബങ്ങളിൽ ഇതിലൂടെ കൃഷി നടത്തും. ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് ജൈവ പച്ചക്കറി ലഭ്യമാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. MTA നേതൃത്വത്തിൽ വിദ്യാലയത്തിൽ പച്ചക്കറി കൃഷി ചെയ്ത് വരുന്നുണ്ട്.