കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ

ജൂൺ 5-- പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ മാധ്യമം വഴി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ പരിസ്ഥിതികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പരിപാടികൾ സഘടിപ്പിച്ചത് .മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം വച്ചു വിവിധ നിലവാരത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ചരിത്രത്തിൽ ആദ്യമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തി.നല്ല പ്രതികരണമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭിന്ന നിലവാരത്തിൽപ്പെട്ട കുട്ടികൾ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു .ദിനാചരണവുമായി ബന്ധപ്പെട്ട്  സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ നിർമ്മിച്ച വീഡിയോകാണാം https://youtu.be/pdLovf68szY

ബഷീർ ദിനം- ജൂൺ 5

ബഷീർ ദിനം  വിദ്യാലയത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട് .കോവിഡ് --19  മഹാമാരിയെ തുടർന്ന് ഈ വർഷം ഓൺലൈൻ ആയി ആഘോഷിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവചരിത്രകുറിപ്പുതയ്യാറാക്കൽ ,ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷം ധരിച്ച് ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോട്ടോ  അയക്കൽ ,ബഷീർകൃതി കളെ  ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം എന്നിവയായിരുന്നു ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ അധ്യാപകനായ സന്തോഷ് മാസ്റ്റർ തയ്യാറാക്കിയ വീഡിയോhttps://youtu.be/zIc1IDM5F3w

വായന ദിനം -- ജൂൺ 19

                   പി.എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 ന് ആചരിച്ചു വരുന്ന വായനാദിനം ഞങളുടെ സ്കൂളിൽ  വളരെ മികച്ചരീതിയിൽ വര്ഷം തോറും  നടത്തി വരുന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ  നടത്താറുള്ളത്.വായനവരമായിട്ടാണ് പരിപാടികൾ നടത്താറുള്ളത്.വായനാദിന പ്രതിജ്ഞയോടെ വായനവാരത്തിന് തുടക്കം കുറിക്കുന്നു.തുടർന്ന് വായനാമത്സരം,ഗ്രന്ഥ പരിചയം ,വായനാക്വിസ് മത്സരം,പോസ്റ്റർ രചന, പത്ര വായന പ്രോത്സാഹിപ്പിക്കൽ ,വായനകുറിപ്പുകൾ തയ്യാറാക്കൽ,സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗ ശേഷി പരിപോഷിപ്പിക്കാനും വായന പ്രോത്സാഹിപ്പിക്കാനുമാണ് ഇതെല്ലം നടപ്പിലാക്കുന്നത്.ഭാഷ പ്രാവീണ്യവും എഴുതാനുള്ള കഴിവും ഇതുമൂലം കുട്ടികൾക്ക് നേടിയെടുക്കാൻ കഴിയുന്നു.വിദ്യാലയം മൊത്തം നടക്കുന്ന പ്രവർത്തനങ്ങളായതിനാൽ കുട്ടികളുടെ മുഴുവൻ പ്രാതിനിധ്യം ഈ പ്രവർത്തനങ്ങളിൽ  എല്ലാം ഉണ്ടാവാറുണ്ട്.

ജൂലൈ 21--ചാന്ദ്രദിനം

                 ജൂലൈ 21  ചന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻറെ  വിഡീയോകൾ കാണാൻ അവസരമുണ്ടാക്കി.യു.പി.സ്കൂളിലെ കുട്ടികൾക്കായി ചന്ദ്രദിനക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തി അനുമോദിച്ചു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് പതിപ്പ് തയ്യാറാക്കാനുള്ള നിർദ്ദേശവും നല്‌കി .

ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം

                       ഓഗസ്റ്റ് 6  ന് ഹിരോഷിമ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.എല്ലാകുട്ടികളെയും  സംഘടിപ്പിച്ചുകൊണ്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.ഓരോ ക്ലാസ്സിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ കണ്ടെത്തി അനുമോദിച്ചു. യുദ്ധത്തിന്റെ ഭീകരതയെ ക്കുറിച്ചും അവ മാനവ സമൂഹത്തിനുണ്ടാക്കുന്ന തീരാനഷ്ടങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകി.കുട്ടികളിൽ യുദ്ധവിരുദ്ധമനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.   

ആഗസ്റ്റ് 15-- സ്വാതന്ത്ര്യ ദിനം

    ഇന്ത്യയുടെ 74  മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു .കൊറോണ പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ ആഘോഷങ്ങൾ ഗംഭീരമാക്കി.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.പ്രസാദ്.കെ.പി.സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.എൽ.പി. വിഭാഗം കുട്ടികൾക്കു വേണ്ടി പതാക നിർമ്മാണം,ദേശഭക്തിഗാനമത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.സ്വാതന്ത്ര്യ സമരനേതാക്കളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കി.   യു.പി. വിഭാഗം കുട്ടികൾക്ക് ഓൺലൈൻ മത്സരങ്ങൾ വിപുലമായ രീതിയിൽ നടത്തി.സ്വാതന്ത്ര്യ ദിന ക്വിസ് ,പതാകനിർമ്മാണം ,സ്വാതന്ത്ര്യ സമരനേതാക്കളുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ ,ദേശഭക്തിഗാനമത്സരം ,സ്വാതന്ത്ര്യ ദിന പ്രസംഗം ,സ്വാതന്ത്ര്യസമര ചിത്രങ്ങൾ കൊളാഷ് നിർമ്മാണം ,ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.      

 അദ്ധ്യാപക ദിനം -- സെപ്റ്റംബർ   5  

              വിദ്യാലയത്തിൽ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു വരുന്നു.അദ്ധ്യാപക ദിനത്തിൻറെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കുന്നു.

ഡോ എ സ്  രാധാകൃഷ്ണൻറെ ജീവചരിത്രകുറിപ്പു തയ്യാറാക്കൽ,കുട്ടികൾ അദ്ധ്യാപകരയി ക്ലാസ്സെടുക്കൽ ,അദ്ധ്യാപകരെ ആദരിക്കൽ,  വീടുകളിൽ ച്ചെന്ന്  വിരമിച്ച അദ്ധ്യാപകരെ ആദരിക്കൽ ,ആശംസ കാർഡുകൾ നിർമ്മിക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ദിനത്തിന്റെ ഭാഗമായി നടത്തിവരുന്നു.

ഒക്ടോബർ 2-- ഗാന്ധിജയന്തി

                  ഓരോവർഷവും "ഗാന്ധി ദർശൻ "സമിതി യുടെ ആഭിമുഖ്യത്തിൽ "ഗാന്ധിജയന്തി"വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്.വര്ഷം തോറും നടത്തിവരാറുള്ള "ഗാന്ധി ദർശൻ "കലാമേളയിൽ വിദ്യാലയത്തിൽ നിന്നും ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ സബ്ജില്ലാ ജില്ലാ തലത്തിൽ മത്സരിച്ച് സമ്മാനാർ ഹരാകാറുണ്ട് .ചിത്രരചന ,പ്രസംഗം ,കവിതാലാപനം,നാടകം,ദേശഭക്തിഗാനം,തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു.ഇതിനു പുറമെ സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ആ ദിനത്തിന്റെ ഗൗരവം ചോരാതെ ആഘോഷങ്ങളായി കൊണ്ടാടാറുണ്ട് അഹിംസാ സിദ്ധാന്തം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ അതിൻറെ യഥാർത്ഥ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കാനും നമ്മുടെ രാഷ്ട്രപിതാവും കോക നേതാക്കന്മാർക്ക് ഒരു ഉത്തമ മാതൃകയുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിലെത്തിക്കാനും നമ്മുടെ വിദ്യാലയത്തിലെ ഗാന്ധി ദർശൻ സമിതി എക്കാലവും ശ്രമിച്ചുവരുന്നുണ്ട് .  വീടും പരിസരവും വൃത്തിയാക്കൽ,ചിത്ര രചന മത്സരം എന്നിവയായിരുന്നു ഈവർഷത്തെ ഗാന്ധിജയന്തി ദിനത്തിലെ പ്രവർത്തനങ്ങൾ.

 ചിത്ര രചന  മത്സരത്തിൽ സമ്മാനം നേടിയ ചിത്രങ്ങൾ

നവംബർ 14--ശിശു ദിനം

               

                          പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ഈ വർഷവും ശിശുദിനമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. പ്രധാനാധ്യാപകൻ എല്ലാ  കുട്ടികൾക്കും ശിശുദിന സന്ദേശം നൽകി. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  കുട്ടികൾ ജീവചരിത്രകുറിപ്പ് ,ശിശുദിനപ്പാട്ടുകൾ ,ജവഹർലാൽനെഹ്‌റുവിൻറെ വിവിധ ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.ക്ലാസ്സ്‌തലത്തിൽ ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു..

ഡിസംബർ 3 --  ലോക ഭിന്നശേഷി ദിനം

   ചെറിയ ചില കാരണങ്ങളാൽ ലോകത്ത്  മാറ്റി നിർത്തപ്പെടുന്നവർ ...തന്റേതല്ലാത്ത കാരണത്താൽ വൈകല്യം സംഭവിച്ച് ഈ ഭൂമിയിലേക്ക് പിറന്ന്   വീണവർ .അവരെയും ഒരു കുടക്കീഴിൽ ചേർത്ത് നിർത്തേണ്ടതിൻറെആവശ്യകതയെ മുന്നോട്ടു വച്ചുകൊണ്ട് സ്കൂളിൽ ഡിസംബർ 3 ന് ലോക  ഭിന്നശേഷി ദിനം

ആചരിച്ചു .ക്ലാസ് തല ചിത്രരചനാ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

                     പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാകാൻ അവരുമുണ്ട് കൈത്താങ്ങായി എന്ന് ജീവൻ തുടിക്കുന്ന കുഞ്ഞു ചിത്രങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.സഹപാഠികൾക്കൊപ്പം പറക്കാനാവാതെ  വീട്ടിലിരിക്കുന്നവരെ ഗുരുനാഥന്മാർ വീട്ടിലെത്തി ചേർത്തു പിടിച്ച ,സ്നേഹസ്പർശമുള്ള ഓരോരുത്തരുടെയും അഭിരുചിക്കനുയോജ്യമായ പഠനോപകരണങ്ങൾ കൈമാറി .ഒപ്പം മധുരം പകർന്നു.

ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് നടന്ന ചിത്രരചനാമത്സരത്തിൽ നിന്ന്

റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി 26

റിപ്പബ്ലിക്ക് ദിനാഘോഷം

                   ഇന്ത്യയുടെ  73 മത്  റി പ്പബ്ലിക് ദിനം കൊറോണ  പടരുന്ന സാഹചര്യത്തിൽ  വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.പ്രധാനാദ്ധ്യാപകൻ മുജീബ് മാസ്റ്റർ പതാക ഉയർത്തി.റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗൂഗിൾ മീറ്റ് വഴി ക്ലാസ് തലത്തിൽ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. എൽ .പി. തലത്തിൽ  പതാക നിർമ്മാണം ,ദേശഭക്തി ഗാനാലാപനം ,റിപ്പബ്ലിക് ദിന ക്വിസ് ,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കൽ ,പ്രസംഗ മത്സരം എന്നിവ നടത്തി. യു.പി. വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം ദേശഭക്തിഗാനമത്സരം, ഡോ.ബി.ആർ.അംബേദ്ക്കറുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി .ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തി.

ദേശീയശാസ്ത്ര ദിനം - ഫെബ്രുവരി 28

                      ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത ശാസ്ത്രജ്ഞരിൽപ്രമുഖനായ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനായ സി.വി.രാമൻറെ  "രാമൻ പ്രഭാവം" എന്ന കണ്ടെത്തലിൻറെ ഓർമക്കായി ആഘോഷിക്കുന്ന ദേശീയ ശാസ്ത്രദിനം നമ്മുടെ സ്കൂളിലും സമുചിതമായി ആഘോഷിച്ചു.ക്ലാസ്സുകളിൽ സി.വി.രാമൻറെ  ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും  ചെയ്തു.

2022 -- 23

പരിസ്ഥിതി ദിനാചരണം

ജൂൺ 5

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയുന്നതാണല്ലോ. നമ്മുടെ ചുറ്റുപാട് മലിനമായാൽ നമ്മളുൾപ്പെടെയുള്ള ജീവജാലങ്ങളെ തന്നെയാണ് അത് ബാധിക്കുക.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം അയച്ചു കൊടുത്തു.അനഘ ടീച്ചറുടെയും സന്തോഷ്‌ മാഷിന്റെയും നേതൃത്വത്തിൽ ഒരേ ഒരു ഭൂമി എന്ന മ്യൂസിക്കൽ ഡ്രാമ ഷൂട്ട്‌ ചെയ്തു അതിന്റെ റിലീസ് ലിങ്ക് ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തു.06/06/22 ന് ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.ക്ലാസ്സുകളിൽ അലങ്കാര ചെടികൾ കൊണ്ട് വന്നു വെക്കാൻ കുട്ടികളോട് പറഞ്ഞു .

വായനാദിനം ജൂൺ 19

വായനാ ദിനത്തോട നുബന്ധിച്ച്  വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വായനാ മത്സരം, വായനാ ദിന ക്വിസ്,ക്ലാസ്സ് ലൈബ്രറി ഒരുക്കൽ മത്സരം , ചുമർ പത്രിക നിർമാണം എന്നിവ നടന്നു.വായാനാ മത്സരം ,വായനാദിന ക്വിസ് എന്നിവ ക്ലാസ്സ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടത്തി . വിജയികളെ കണ്ടെത്തി . ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഒരുക്കി . വിജയികളായ ക്ലാസ്സുകളെ കണ്ടെത്തി . ക്ലാസ്സ് തലത്തിൽ ചുമർ പത്രിക നിർമാണം വളരെ നല്ല രീതിയിൽ നടത്തി ,വിജയികളെ കണ്ടെത്തി .

വായനാദിനം - പോസ്റ്റർ നിർമ്മാണ മത്സരം

ജൂൺ 19വായനാദിനവുമയി ബന്ധപ്പെട്ട് UP വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.ഓരോ ക്ലാസുകളിലെ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ തിരഞ്ഞെടുത്തു .കൂടാതെ സ്കൂൾ തല വിജയികളെ കണ്ടെത്തി.സ്കൂളിലെ Rainbow Arts Club ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അധ്യാപകരായ സന്തോഷ് കുമാർ പി ടി,സുരേഷ് സി എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര യോഗാ ദിനം

ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം  ആചരിച്ചു.സ്കൗട്ട് വിദ്യാർത്ഥികളും മറ്റു തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചു കൊണ്ട് യോഗാ                        പ്രദർശനം നടത്തി .സ്കൗട്ട് ടീച്ചർ KV സിന്ധു നേതൃത്വം നൽകി.

ബഷീർ ദിനം

ജൂലൈ 5

സ്കൂൾ റൈൻബോ ആർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബഷീർ ദിന  ചിത്ര രചന ക്യാംപ് സംഘടിപ്പിച്ചു.ക്യാംപ് ചിത്ര അധ്യാപകൻ ഷമീം സീഗൽ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും ആയിരുന്നു ചിത്രങ്ങളുടെ വിഷയം.ചടങ്ങിന് സന്തോഷ് മാഷ് സ്വാഗതവും , പ്രധാന അധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു .സുരേഷ് മാഷ് ,പ്രസാദ് മാഷ് എന്നിവർ സംസാരിച്ചു.തുടർന്ന് ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

WORLD ZOONOTIC DAY

06-07-2022 ബുധൻ 2  PM ന്  അനഘ ടീച്ചറുടെയും സന്തോഷ് മാഷിൻറെ നേതൃത്വത്തിൽ world zoonotic day യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിൽ   നമ്മുടെ സ്കൂളിൽ  നിന്ന് 37 കുട്ടികൾ പങ്കെടുത്തു. ഗൂഗിൾ മീറ്റിൽ ലോക ജന്തു ജന്യ രോഗ ദിനത്തിൽ രോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതലുകൾ, അവയ്ക്ക് കാരണമായ സന്ദർഭങ്ങൾ എന്നിവ വിശദീകരിച്ചു.  ശ്രീ കെ കാർത്തികേയൻ സർ ഉദ്ഘാടനം നിർവഹിച്ച  ചടങ്ങിൽ ശ്രീ ജോബിൻ, ശ്രീ അരുൺ എന്നിവർ ക്ലാസെടുത്തു

ചാന്ദ്രദിനം – ജൂലൈ 21

21-07-2022 നു ചാന്ദ്രദിനത്തോടനുബന്ധിച്ച് UP ക്ലാസ്സിലെ കുട്ടികൾക്ക് ചന്ദ്രദിന ക്വിസ് നടത്തി . ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് റോക്കറ്റ് നിർമാണവും നടത്തി .

22-07-2022 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് റയിൻബോ ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സ് തല വിജയികളെ തിരഞ്ഞെടുത്തു .പിന്നീട് പ്രദർശനവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം- ആഗസ്റ്റ് 15

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം (ആസാദി കാ അമൃത് മഹോത്സവ് )സ്കൂളിൽ വളരെ വിപുലമായി നടത്തി. സ്കൂളിന്റെ ഹെഡ് മാസ്റ്റർ എം. മുജീബ് റഹ്‌മാൻ മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തെ ആദരിച്ചു. SS ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം, പ്രസംഗ മത്സരം, ദേശഭക്തി ഗാനാലാപനം, നൃത്ത ശില്പം, വേഷപകർച്ച, ത്രിവർണ്ണ അസംബ്ലി എന്നിവ നടത്തി. റൈൻ ബോ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആൽബം നിർമാണം പോർട്രൈറ്റ് രചന മത്സരം എന്നിവയും നടന്നു. പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.

ചിങ്ങം 1 (ആഗസ്റ്റ് 17) - കർഷകദിനം

17/08/22 നു കർഷക ദിനത്തോടനുബന്ധിച്ച് കപ്പതണ്ട് വിതരണം ,കറിമുറ്റം രണ്ടാംഘട്ടം ഉദ്ഘാടനം എന്നിവ നടന്നു .PTA പ്രസിഡൻറ് ഹാരിസ് യു ആണ്  ഉദ്ഘാടന കർമം നിർവഹിച്ചത് . ചിങ്ങം 1 നു നടത്തിയ പ്രത്യേക അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ മുഹമ്മദ് ഷമിലിന് കപ്പ തണ്ട് കൊടുത്ത് PTA പ്രസിഡൻറ് ഹാരിസ് യു ഉദ്ഘാടന കർമം നടത്തി. കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ ,പ്രസാദ് സാർ എന്നിവർ കുട്ടികളോട് സംസാരിച്ചു . ഞങ്ങളും കൃഷിയിലേക്ക് എന്ന് കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു . കുട്ടികൾ വീടുകളിൽ കപ്പ തണ്ട് നട്ടു. പോരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ‘കൃഷി ദർശൻ’ വിളംബര ജാഥ നടത്തി .

ലോക നാട്ടറിവ് ദിനം

ഓഗസ്റ്റ് 22 ലോക നട്ടറിവ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നാടൻ പാട്ട് സംഘം "കുമ്മാട്ടി " ഉദ്ഘാടനം ചെയ്യപ്പെട്ടു. ചെറുകോടിന്റെ ഗായകൻ ശ്രീ എം വേലായുധൻ ഉദ്‌ഘാടനകർമം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ ഹാരിസ്ബാബു യു അധ്യക്ഷതവഹിച്ചു.പ്രധാന അദ്ധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രകാശ് മാസ്റ്റർ ആശംസയും ഹാജിറ ടീച്ചർ നന്ദിയും പറഞ്ഞു. പാട്ടും പറച്ചിലുമായി ഉദ്ഘാടനം കുട്ടികൾക്ക് ആനന്ദകരമായി. തുടർന്ന് വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു

ഓസോൺ ദിനം

16/09/22

സ്ക്കൂൾ ഹരിത ക്ലബ്ബ് അംഗങ്ങൾ വിവിധ പരിപാടികൾൻ സംഘടിപ്പിച്ചു.രാവിലെ ഓസോൺ ദിന പ്രതിജ്ഞ എടുത്തു.ഓസോൺ ക്വിസ് മത്സരം സംഘടിപ്പിച്ചു,ഓസോൺ ജീവൻറെ നിലനിൽപ്പിന് എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ് മാസ്റ്റർ അം.മുജീബ് മാസ്റ്റർ കുട്ടികൾക്ക് ഓസോൺ ജീവൻറെ നിലനിൽപ്പിന് ആധാരമെന്ന് മുഖ്യ പ്രഭാഷണം നടത്തി.ഹരിത ക്ലബ്ബ് അംഗങ്ങൾക്ക് ക്ളബ് ബാഡ്ജ് ഹെഡ് മാസ്റ്റർ വിതരണം ചെയ്തു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു.കെ.വി.പി.ഉണ്ണികൃഷ്ണൻ . ഫായിസ് എന്നിവർ നേതൃത്വം നൽകി.